സംസ്ഥാനം പ്രളയക്കെടുതിയിൽ നിന്നും കരകയറും മുൻപേ വീണ്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനം നേരിട്ട കെടുതികൾ അകലും മുൻപേ കേരളത്തിനെ ആശങ്കയിലാഴ്ത്തി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അലര്‍ട്ട് പിന്‍വലിക്കുന്നതുവരെ ശ്രദ്ധയോടെ നിരീക്ഷിച്ചു ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും 28 വെള്ളിയാഴ്ച്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 29ന് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. രാത്രിസമയത്ത് മലയോര റോഡുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കണം. പുഴകള്‍ക്കും ചാലുകള്‍ക്കും സമീപം വാഹനങ്ങള്‍ നിറുത്തിയിടരുത്. കടലിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും ജാഗ്രതാ നിര്‍ദ്ദേശം പറയുന്നു. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും അറിയിച്ചിട്ടുണ്ട്. ജില്ലാഭരണൂടങ്ങളോട് ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























