കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ കുത്തി വീഴ്‌ത്തി ഭർത്താവ്; ഗുരുതര പരുക്കോടെ ഭാര്യ ആശുപത്രിയില്‍; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

റോഡരികില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ കുത്തി വീഴ്‌ത്തിയ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഭാര്യ ഗുരുതര പരുക്കോടെ ആശുപത്രിയില്‍. ബിപി അങ്ങാടി കോലുപ്പാലത്തിനടുത്ത് മുസ്ല്യാരങ്ങാടിയിലാണ് റോഡില്‍ വെച്ച് ഭര്‍ത്താവ് കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ കുത്തി വീഴ്‌ത്തിയത്. കത്തിയുമായി ഭീകരാവസ്ഥ സൃഷ്ടിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
പൊയ്ലിശ്ശേരി തെരുളിപ്പറമ്ബില്‍ സിദ്ദീഖ് (35) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ താജുന്നീസ (28)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഗള്‍ഫിലായിരുന്ന സിദ്ദീഖ് സംശയ രോഗത്തിലും, മദ്യലഹരിയിലും ഭാര്യയെ അക്രമിക്കുകയായിരുന്നുവെന്ന് തിരൂര്‍ എസ്‌ഐ. സുമേഷ് സുധാകര്‍ പറഞ്ഞു. കൈനിക്കര സ്വദേശി സൂര്‍പ്പില്‍ മൊയ്ദീന്‍കുഞ്ഞാണ് താജുന്നീസയുടെ പിതാവ്. മൂന്ന് മക്കളുള്ള താജുന്നീസ ഭര്‍ത്താവില്‍ നിന്നുള്ള ദുരിതം സഹിക്കവയ്യാതെ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. നാട്ടുകാരുടെ മധ്യസ്ഥതയില്‍ ബന്ധംതുടരാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും പഴയപടിയിലായതോടെ ദാമ്ബത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒഴിയാതെയായി. ഇതോടെ വീണ്ടും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹ മോചനത്തിനായി ഇരുവരും തമ്മില്‍ കേസ് നടന്നു വരികയാണിപ്പോള്‍. ഇതിനിടെയാണ് ആക്രമണമുണ്ടായത്.
സ്‌കൂള്‍വിട്ടു വരുന്ന കുട്ടികളെ കൊണ്ടുപോകാനെത്തിയ താജുന്നീസയെ പിറകിലൂടെയെത്തി സിദ്ദീഖ് കഠാര കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റയുടനെ ബോധരഹിതയായി വീണ താജുന്നീസയെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ പിടികൂടിയ സിദ്ദീഖിനെ തിരൂര്‍ എസ്‌ഐ. സുമേഷ് സുധാകറും സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha

























