ഭാര്യ വീടുവിട്ടിറങ്ങിയപ്പോൾ സഹിക്കാനായില്ല... ഇണങ്ങാൻ ഗൾഫിൽ നിന്നും പറന്നെത്തി; ഒടുക്കം മക്കളുടെ കണ്‍മുന്നില്‍ യുവതിയെ കുത്തിവീഴ്‌ത്തി; പിന്നെ സംഭവിച്ചത്... സംഭവം തിരൂർ

ഭാര്യ താജ്‌ജുന്നീസയെ (31) കുത്തി വീഴ്‌ത്തിയതിനു പൊയ്‌ലിശേരി തെരോളിപ്പറമ്ബില്‍ സിദ്ദീഖി(35 )നെയാണു പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫിലായിരുന്ന സിദ്ദിഖ്. വിവാഹമോചനത്തിന് കുടുംബക്കോടതിയില്‍ കേസുണ്ട്. കുടുംബവഴക്കിനെത്തുടര്‍ന്നു വേര്‍പിരിഞ്ഞു താമസിക്കുന്ന യുവതിയെ നടുറോഡില്‍ മക്കളുടെ കണ്‍മുന്നില്‍ ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ചത്.
രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. ഇന്നലെ വൈകിട്ട് 4.30 നു ബി.പി അങ്ങാടി കുറ്റിപ്പുറം റോഡില്‍ മുസ്ല്യാരങ്ങാടി ബസ് സ്‌റ്റോപ്പിന് മുന്നില്‍ വച്ചായിരുന്നു സംഭവം.
സ്‌കൂളില്‍നിന്നു കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോകുംവഴി താജ്‌ജുന്നീസയെ പ്രതി തടഞ്ഞു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കുത്തി. പുറത്തു കുത്തേറ്റ യുവതി റോഡില്‍ വീണു. ഇതുകണ്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പ്രതി കത്തിവീശി വിരട്ടിയെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























