Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ചാരക്കേസില്‍ വെളിപ്പെടുത്തലുകളുമായി മലയാളം വാരിക; പക്ഷേ, ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റെടുത്തില്ല

07 NOVEMBER 2014 04:19 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സിബിഐയുടെയും പ്രതികളുടെയും വാദത്തിന് മറുവാദവുമായി ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരിക. കേസ് സിബിഐ അട്ടിമറിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ ചാരവൃത്തി നടന്നിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകളാണ് വാരിക പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പ്രസിദ്ധീകരിക്കാത്തത് കൗതുകമായി. പതിവുപോലെ മലയാളം വാരികയുടെ പുതിയ ലക്കത്തേക്കുറിച്ച് പത്രത്തില്‍ പരസ്യം മാത്രമാണുള്ളത്.

വാരികയുടെ വെള്ളിയാഴ്ച പുറത്തിറങ്ങിയ പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച വിശദമായ ഒന്നിലധികം റിപ്പോര്‍ട്ടുകളുണ്ട്. ചാരക്കേസ് വെറും നുണക്കഥയല്ല എന്ന തലക്കെട്ടില്‍ വന്‍ പ്രാധാന്യത്തോടെ കവര്‍ സ്‌റ്റോറിയായാണ അവതരിപ്പിക്കുന്നത്. ചാരക്കേസിന് ഇരുപത് വര്‍ഷം തികഞ്ഞത് കഴിഞ്ഞ മാസമാണ്.
കേസ് സിബിഐക്ക് വിടും മുമ്പ് അന്വേഷിച്ച കേരള പൊലീസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നയിച്ചിരുന്ന അന്നത്തെ ഡിഐജിയും ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസ് ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് കഴിഞ്ഞ മാസം 20നു ഹൈക്കോടതി വിധിച്ചിരുന്നു. കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവരാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരേ നടപടി വേണ്ട എന്ന സര്‍ക്കാരിന്റെ മുന്‍ തീരുമാനം റദ്ദാക്കി നടപടിയെടുക്കാന്‍ കോടതി മൂന്നു മാസത്തെ സമയമാണ് കൊടുത്തിരിക്കുന്നത്. 
എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ കേസ് കെട്ടിച്ചമച്ചതല്ല എന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിന്റെ മകന്‍ പ്രഭാകര റാവുവിനു വേണ്ടി സിബിഐ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും മലയാളം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സിബിഐ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്, ഐബി ജോയിന്റ് ഡയറക്ടറായിരുന്ന പ്രമുഖന്‍ എഴുതിയ പുസ്തകം, ഐബിയില്‍ നിന്നു രാജിവച്ച് സിബിഐക്കെതിരേ കോടതിയില്‍ പോയ ഉദ്യോഗസ്ഥന്റെ മൊഴി തുടങ്ങിയ നിരവധി രേഖകള്‍ നിരത്തിയാണ് റിപ്പോര്‍ട്ട്. നമ്പി നാരായണനും ഡി ശശികുമാരനും മറിയം റഷീദയുമുള്‍പ്പെടെ കേസിലെ ആറ് പ്രതികലും നിരപരാധികളല്ല എന്ന് തുറന്നെഴുതുന്ന റിപ്പോര്‍ട്ട് മറ്റൊരു വിവാദമാകാന്‍ ഇടയുണ്ട്.
ചാരക്കേസില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്റെ അഭമുഖവും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ചാരക്കേസ് കാലത്ത് ഇന്ത്യാ ടുഡേ തലസ്ഥാന ലേഖകനായിരുന്നു രാധാകൃഷ്ണന്‍.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (13 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (17 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends