Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ലാല്‍ സലാം സഖാവേ... വിടപറഞ്ഞത് രാഷ്ട്രീയ കുലപതി; എംവി രാഘവന്റെ ജ്വലിക്കുന്ന ജീവിത സപര്യയിലൂടെ ഒരു യാത്ര

09 NOVEMBER 2014 09:57 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

നേതൃപാടവത്തിന്റെയും കയ്യൂക്കിന്റെയും ജ്വലിക്കുന്ന ഓര്‍മ്മയായാണ് എം.വി.ആര്‍. എന്ന മൂന്നക്ഷരങ്ങളെ കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുക. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട് ശങ്കരന്‍ നമ്പ്യാരുടെയും തമ്പായിയുടെയും മകനായി 1933 മേയ് അഞ്ചിനാണ് രാഘവന്‍ ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം എല്‍പി സ്‌കൂളില്‍ പഠനം നിര്‍ത്തി നെയ്ത്തു തൊഴിലാളിയായി. പി.കൃഷ്ണപിള്ളയും എകെജിയും ആവേശിച്ച ചെറുപ്പകാലം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചു. 

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെത്തുടര്‍ന്നു നേതാക്കള്‍ ഒളിവില്‍ പോയപ്പോള്‍ പതിനഞ്ചാം വയസില്‍ ബ്രാഞ്ചിനെ നയിച്ചു. 1964ല്‍ സിപിഐ പിളര്‍ന്നു സിപിഎം രൂപം കൊണ്ടപ്പോള്‍ സിപിഎമ്മിലായി. 1964 മുതല്‍ ഒന്നരപതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി. 1967 ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1970 ലാണ് ആദ്യ നിയമസഭാ മല്‍സരം - അന്നത്തെ മാടായി മണ്ഡലത്തില്‍ നിന്നു ജയിച്ചു. 1977 ല്‍ തളിപ്പറമ്പിലും 1980ല്‍ കൂത്തുപറമ്പിലും 1982 ല്‍ പയ്യന്നൂരിലും സിപിഎം സ്ഥാനാര്‍ഥിയായി ജയം.
മലബാറില്‍ സിപിഎം എന്നാല്‍ എം.വി.ആര്‍. എന്നൊരു കാലമുണ്ടായിരുന്നു. നക്‌സലിസം യുവരക്തങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയപ്പോള്‍ മറുമരുന്നുമായെത്തി സഖാക്കളെ മടക്കിയെത്തിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് എം.വി.ആറിനെയായിരുന്നു. സഹയാത്രികനായ വര്‍ഗീസ് നക്‌സലിസത്തിലേക്ക് വഴിമാറിയപ്പോഴും പാര്‍ട്ടിക്കൊപ്പം രാഘവന്‍ നിലകൊണ്ടു. നക്‌സല്‍ വര്‍ഗീസിനെ പൊലീസ് വെടിവച്ചു കൊന്ന ശേഷം ആ വധത്തിനെതിരെ പ്രക്ഷോഭനിരകളില്‍ എം.വി.ആര്‍. സജീവമായിരുന്നുവെന്നതും ചരിത്രം. പാപ്പിനിശേരിയിലെ കൈത്തറിത്തൊഴിലാളിയായി തുടങ്ങി കഠിനാധ്വാനത്തിലൂടെ നേതൃത്വത്തിലേക്കു വളര്‍ന്ന രാഘവന്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണായക നേതൃത്വം നല്‍കി. 
സാക്ഷാല്‍ ഇ.എം.എസുമായി കൊമ്പുകോര്‍ക്കുകയും ബദല്‍രേഖ അവതരിപ്പിക്കുന്നതിനു നേതൃത്വം നല്‍കുകയും ചെയ്തതോടെ പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസിനെതിരെ മുസ്‌ലിംലീഗുമായും കേരള കോണ്‍ഗ്രസുമായും തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ബദല്‍രേഖ. ഇഎംഎസിന്റെ അനിഷ്ടവും ബദല്‍രേഖയും 1986 ജൂണ്‍ 23 ന് എം.വി.ആറിനെയും കൂട്ടരെയും പാര്‍ട്ടിക്കു പുറത്തെത്തിച്ചു.
കഷ്ടിച്ച് ഒരു മാസം പിന്നിട്ടതിനു പിന്നാലെ, ജൂലൈ 27 ന് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി)രൂപീകരിച്ചാണ് എം.വി.ആര്‍. കേരള രാഷ്ട്രീയത്തില്‍ കരുത്തിന്റെ പുതിയ അധ്യായം രചിച്ചത്. ഇടതു വിട്ട് വലതു മുന്നണിയിലേക്കു ചേക്കേറിയ എം.വി.ആര്‍. മരണം വരെ യുഡിഎഫില്‍ തുടര്‍ന്നു. പരിയാരം മെഡിക്കല്‍ കോളജിലെ സിപിഎം ഭരണസമിതിയെ പുറത്താക്കണമെന്ന ആവശ്യം അവഗണിച്ചതിനാല്‍ അവസാനകാലത്തു യുഡിഎഫ് നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു. ഇതൊഴിച്ചാല്‍ മുന്നണിമര്യാദ ലംഘിക്കുന്ന ഒരു നടപടിയും എംവിആറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 
പുറംതള്ളിയ രാഘവനെ ശാരീരികമായും രാഷ്ട്രീയമായും കടുത്ത രീതിയിലാണു സിപിഎം നേരിട്ടത്. കൂത്തുപറമ്പ് വെടിവയ്പ്പ്, പാപ്പിനിശേരി സ്‌നേക് പാര്‍ക്ക് കത്തിച്ച സംഭവം എന്നിവയില്‍ എംവിആറിനോടുളള സിപിഎം വിദ്വേഷവും മറനീക്കി. നേരിട്ടും അല്ലാതെയുമുള്ള അക്രമണങ്ങളുണ്ടായി. സിപിഎമ്മിലായിരുന്നപ്പോള്‍ ഒന്നിനെയും പേടിച്ചിട്ടില്ല രാഘവന്‍. സിപിഎം എതിര്‍പക്ഷത്തു വന്നപ്പോഴും ആ തന്റേടത്തിനു ഒരു മാറ്റവുമുണ്ടായില്ല. 
സിഎംപി രൂപീകരിച്ച ശേഷം 1987 ല്‍ അഴീക്കോട്ട് ശിഷ്യന്‍ കൂടിയായ ഇ.പി. ജയരാജനെ തോല്‍പിച്ചു നിയമസഭയിലെത്തി. 1991 ല്‍ കഴക്കൂട്ടത്തു നിന്ന ജയിച്ച് മന്ത്രിയായി. 1996 ല്‍ ആറന്മുളയില്‍ കടമ്മനിട്ട രാമകൃഷ്ണനോടു ആദ്യപരാജയം. തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് 2001 ല്‍ ജയിച്ച് വീണ്ടും മന്ത്രിയായി. 2006 ല്‍ പുനലൂരിലൂം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെന്മാറയിലും പരാജയപ്പെട്ടു. പത്തു തിരഞ്ഞെടുപ്പുകളുടെ കണക്കുപട്ടികയില്‍ ഏഴു ജയം, മൂന്നു തോല്‍വി. 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1995 - 96ലെ എ.കെ. ആന്റണി മന്ത്രിസഭയിലും സഹകരണ മന്ത്രിയായും 2001 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സഹകരണ, തുറമുഖ മന്ത്രി എന്നീ നിലകളിലും എം.വി.ആര്‍ പ്രവര്‍ത്തിച്ചു. സിഎംപി എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ച ശേഷം 2012 ല്‍ സിഎംപിയുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷവും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എം.വി.ആറിനെയല്ലാതെ മറ്റൊരെയും ചിന്തിക്കാന്‍ പോലും അണികള്‍ക്കായില്ല. 
ഇനി എംവിആര്‍ ജ്വലിക്കുന്ന ഓര്‍മ്മയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (15 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (19 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends