Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഹൈക്കോടതി ഉത്തരവും പിണറായിയുടെ പൊലീസ് രാജും ഭയന്ന് ബി.ജെ.പി യുവതീപ്രവേശനത്തില്‍ നിന്ന് പിന്‍മാറി മലയിറങ്ങി സെക്രട്ടറിയേറ്റിന് മുന്നിലെത്തുമ്പോഴും അടിപതറാതെ എന്‍.എസ്.എന്‍ മുന്നോട്ട്, ആചാരലംഘനം അനുവദിക്കില്ലെന്നും നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നും നേതൃത്വം

01 DECEMBER 2018 04:03 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനത്തില്‍ നിന്ന് ബി.ജെ.പി മലയിറങ്ങിയപ്പോള്‍ എന്‍.എസ്.എസും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ മുന്നോട്ട് തന്നെ. യുവതീപ്രവേശനത്തെ എതിര്‍ത്ത് പ്രക്ഷോഭം സംഘടിപ്പിച്ച ആര്‍.എസ്.എസിനും ബി.ജെ.പിക്കും സമരത്തിനിടെ അറസ്റ്റിലായ കെ.സുരേന്ദ്രനും എന്‍.എസ്.എസ് പിന്തുണ നല്‍കിയിട്ടും അവര്‍ പിന്‍വാങ്ങിയത് വലിയ തിരിച്ചടിയാണ്.

എന്‍.എസ്.എസിനെ പലതരത്തില്‍ അനുനയിപ്പിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നുണ്ട്. ഇന്ന് നടന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പെരുന്നയിലേക്ക് പ്രത്യേക ദൂതനെ അയച്ചിട്ടും സുകുമാരന്‍ നായര്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ കടുംപിടുത്തം ഒഴിവാക്കണമെന്നും ആചാരലംഘനത്തിന് കൂട്ടുനില്‍ക്കരുതെന്നുമാണ് എന്‍.എസ്.എസിന്റെ ആവശ്യം.

ആചാരസംരക്ഷണത്തിനായി കാലങ്ങളായി പിന്തുടര്‍ന്ന സമദൂര മുദ്രാവാക്യം പോലും എന്‍.എസ്.എസ് അറബിക്കടലിലെറിഞ്ഞു. നസമുദായ അംഗങ്ങള്‍ പ്രത്യേകിച്ചൊരു രാഷ്ട്രീയപ്രത്യയ ശാസ്ത്രത്തിലും വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍ ആര്‍.എസ്.എസ്- ബി.ജെ.പി എന്നൊക്കെ കേട്ടാല്‍ മുമ്പ് ഭയമുണ്ടായിരുന്നെന്നും ഇപ്പോള്‍ ആസ്ഥിതിയില്ലെന്നും വ്യക്തമാക്കി.

മാത്രമല്ല നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു. നാമജം നടത്തിയ എന്‍.എസ്.എസിനെതിരെ സര്‍ക്കാരോ സി.പി.എമ്മോ ഇതുവരെ യാതൊരു വിമര്‍ശനവും നടത്തിയിട്ടുമില്ല. എന്‍.എസ്.എസുമായി യാതൊരു തര്‍ക്കവും ഇല്ലെന്നും ശബരിമലയുടെ മറവില്‍ അവര്‍ അക്രമം നടത്തിയിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ന്യായീകരണം. 

ശബരമല വിവാദം കത്തിനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഇത് ഹിന്ദുസമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്ന് സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. യുവതീപ്രവേശന വിധി വന്നപ്പോള്‍ ആദ്യം എതിര്‍ത്തതും എന്‍.എസ്.എസാണ്. അവരെ തണുപ്പിക്കാന്‍ സുകുമാരന്‍ നായരുടെ മകളെ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറാക്കി പ്രശ്‌നം ഒതുക്കാന്‍ സി.പി.എം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

യാതൊരു കാരണവശാനം ആചാരലംഘനം അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് സമുദായവും ജനറല്‍ സെക്രട്ടറിയും. അതേസമയം വി.എസ് അച്യൂതാനന്ദന്‍ സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. നായന്‍മാരെല്ലാം തന്റെ കാല്‍ക്കീഴിലാണെന്ന് സുകുമാരന്‍ നായര്‍ വിചാരിക്കരുതെന്നും അദ്ദേഹം ബ്രാഹ്മണരുടെ കാര്യസ്ഥന്റെ വേഷം ചെയ്യുകയുകയുമാണെന്നും വി.എസ് ആക്ഷേപിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends