Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പിള്ളയ്‌ക്കൊപ്പം ഇരിക്കാനില്ല ... ആര്‍. ബാലകൃഷ്ണപിളളയും ഐഎന്‍എല്ലും ആദ്യമായി പങ്കെടുത്ത ഇടതുമുന്നണി നേതൃയോഗത്തില്‍നിന്നു വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നു

18 JANUARY 2019 10:57 AM IST
മലയാളി വാര്‍ത്ത

ആര്‍. ബാലകൃഷ്ണപിളളയും ഐഎന്‍എല്ലും ആദ്യമായി പങ്കെടുത്ത ഇടതുമുന്നണി നേതൃയോഗത്തില്‍നിന്നു വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നു. ഇരുപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയതിലുള്ള വിയോജിപ്പു വ്യക്തമാക്കിയതിനു പിന്നാലെയാണു വിഎസ് ഒഴിഞ്ഞുനിന്നത്. കഴിഞ്ഞ 2 യോഗങ്ങളിലും വിഎസ് പങ്കെടുത്തിട്ടില്ലെന്നും, ഇതും അതുപോലെ കണ്ടാല്‍ മതിയെന്നുമാണു സിപിഎമ്മിന്റെ ന്യായീകരണം. ശാരീരികാസ്വാസ്ഥ്യം കൊണ്ടാകാം വിട്ടുനിന്നതെന്നു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍.

ബാലകൃഷ്ണപിളളയുടെ സാന്നിധ്യം മൂലമല്ലേ വിഎസ് മാറിനിന്നതെന്നു ചോദിച്ചപ്പോള്‍, രാഷ്ട്രീയ നിലപാടുകള്‍ വ്യക്തിവിരോധമായി കാണേണ്ടതില്ലെന്നു വിജയരാഘവന്‍ വിശദീകരിച്ചു. യോഗങ്ങള്‍ വിഎസിനെ അറിയിക്കാറുണ്ട്. ചിലപ്പോള്‍ എത്താറില്ല കണ്‍വീനര്‍ പറഞ്ഞു.

വി എസിന്റെ ഗതി ശത്രുക്കള്‍ക്കു പോലും വരുത്തരുതേ എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. ആദര്‍ശമൊക്കെ പേരിനു കൊള്ളാം. പിന്നെ മിണ്ടാതിരുന്നാല്‍ മൂലക്കെങ്കിലും ഇരിക്കാം അതാണിപ്പോഴത്തെ സ്ഥിതി. അഴിമതിക്കാരാണെന്നു പറഞ്ഞു പിള്ളയെ പിടിച്ചു ജയിലിലിട്ട ശൗര്യമൊക്കെ പഴങ്കഥ.

ഇന്നലെ നടന്ന ഇടതുമുന്നണി യോഗം പിള്ളക്ക് വാശി തീര്‍ക്കലാണ്. അത് പലരോടും പിള്ള പറഞ്ഞു കഴിഞ്ഞു. വി എസിന്റെ വാക്കുകള്‍ക്കിപ്പോള്‍ പുല്ലു വിലയെ ഉള്ളു. അതുകൊണ്ട് മാനം രക്ഷിക്കാന്‍ ഇനി മാറി നില്‍ക്കുന്നത് തന്നെ നല്ലത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ മുന്നണി വിപുലീകരണത്തിനു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗമായിരുന്നു. ആറ് കക്ഷികള്‍ മാത്രമായിരുന്ന ഇടതുമുന്നണി പത്തു ഘടക കക്ഷിയായി വര്‍ധിച്ചതിനു ശഷം നടക്കുന്ന ആദ്യത്തെ ജംബോ മുന്നണി യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് ഈ നിര്‍ണായക നീക്കം നടത്തിയത്.

സിപിഐ എം, സിപിഐ, ജനതാദള്‍ എസ്, എന്‍സിപി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ്(സ്‌കറിയ തോമസ് വിഭാഗം)ജനാതിപത്യ കേരള കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗ്രസ്സ് ബി, ഐഎന്‍എല്‍, എം.പി.വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക്താന്ത്രിക്ക് ജനതാദള്‍ എന്നിവയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികള്‍. ഒരു മുന്നണിയില്‍ തന്നെ മൂന്ന് കേരള കോണ്‍ഗ്രസ്സ്, രണ്ട് ജനതാദള്‍. നാലു കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച ആദ്യയോഗമാണ് പരിചയപ്പെടുത്തലിനു വേദിയായത്. 10 കക്ഷികളില്‍നിന്നായി മുപ്പതോളം പേര്‍ യോഗത്തിനെത്തിയപ്പോള്‍ ഹാള്‍ ഞെരുങ്ങി. സാധാരണ 18–20 പേരാണ് എല്‍ഡിഎഫിനെത്തുക. മേശയ്ക്കു ചുറ്റുമുള്ള നിര വിട്ട് രണ്ടാം നിരയിലും കസേരകളിടേണ്ടിവന്നു. അടുത്ത യോഗം മുതല്‍ ചെറു കസേരകളാക്കിയാല്‍ സ്ഥലം ലാഭിച്ചു കാലു നീട്ടിയിരിക്കാമെന്നുമുള്ളതായി വിപുലീകരിച്ച എല്‍ഡിഎഫിന്റെ ആദ്യ തീരുമാനം.

ദീര്‍ഘ നാളുകളായി സിപിഎമ്മും ഇടതുമുന്നണിയും സ്വീകരിച്ചിരുന്നത് അഴിമതിക്കെതിരെയും വര്‍ഗീയതയ്ക്ക് എതിരെയും ഉള്ള നിലപാടുകളാണ്. ഈ നിലപാടില്‍ ഉറച്ചുനിന്നിരുന്നവരാണ് ഇടത് നേതാക്കള്‍. വര്‍ഗീയത്തേയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന ഐഎന്‍എലിനെ ഇപ്പോള്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അഴിമതി കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ് നടത്തുകയും ജയിലിലടക്കുകയും ചെയ്ത വിഎസും പിള്ളയും ഒരുമിച്ചിരിക്കേണ്ടതായ മുന്നണി യോഗത്തില്‍ നിന്നാണ് വി എസ് മുങ്ങിയത്.

കേരള കോണ്‍ഗ്രസ് ബിയുടേയും ഐഎന്‍എല്ലിന്റെയും മുന്നണി പ്രവേശനത്തിനെതിരെ വിഎസ് രംഗത്ത് വന്നിരുന്നു. സ്ത്രീവിരുദ്ധതയും സര്‍വണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും വര്‍ഗീയകക്ഷികള്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ആയിരുന്നു വിഎസിന്റെ പരാമര്‍ശം. ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല, ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പിന്നാലെ ഇടതുമുന്നണി പ്രവേശനത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച വി എസ് അച്യുതാനന്ദന് മറുപടിയുമായി ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത് വന്നു. ഇടതുമുന്നണിയില്‍ താന്‍ പുതുമുഖമല്ലെന്നും ഔപചാരികമായി മുന്നണിയില്‍ എടുത്തുവെന്നേ ഉള്ളൂവെന്നും പിള്ള പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വി എസ് അച്യുതാനന്ദ് ഉണ്ടെന്നും ആര്‍ ബാലകൃഷ്ണ പിള്ള പ്രതികരിച്ചു.

ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മേഖല തിരിച്ചു രണ്ടു രാഷ്ട്രീയ പ്രചാരണ ജാഥകള്‍ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്നുളള ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാസര്‍കോട്ടു നിന്നു തുടങ്ങുന്നതു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും.

ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വന്റാലിയോടെ സമാപിക്കും. ബിജെപിയെയും കോണ്‍ഗ്രസിനെയും തുറന്നു കാണിക്കുന്നതാകും ജാഥകളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends