Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചുട്ടെരിക്കാനുള്ള ശ്രമം പാളിയപ്പോൾ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം... പെൺകുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു; ഞെട്ടലോടെ കൊച്ചി

18 JANUARY 2019 11:55 AM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരമായി കൊച്ചി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നെന്ന് ആവര്‍ത്തിച്ച്‌ പറയുമ്ബോഴും ഒരോ പെണ്‍കുട്ടികളെങ്കിലും നമ്മുടെ നാട്ടില്‍ ദിവസവും ആക്രമിക്കപ്പെടുക്കുകയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയെ നടുക്കിയ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിരാവിലെ ഒരു കുടുംബത്തിന് നേരെ ഉണ്ടായ ആസിഡ് ആക്രമണം നാട്ടുക്കാരെപോലും ഞെട്ടിച്ചിരിക്കുകയാണ്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ഒരു ആണ്‍ തുണയില്ലാതെ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായിരിക്കുന്നത്. എറണാകുളം പാമ്ബാക്കുടയില്‍ ആണ് സംഭവം. അതേസമയം ആക്രമണത്തില്‍ ഒരു കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സ്മിതയും നാല് മക്കള്‍ക്കും കഴിയുന്നത്. എന്നാല്‍ ഈ കുടുംബത്തിന് നേരെ ഇന്നലെ രാവിലെയും അതിക്രമം നടക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവരുടെ വീടിന് ആരോ തീവെച്ചിരുന്നു. ഈ സമയം സ്മിതയും,കുട്ടികളും സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചിരുന്നു.

തുടര്‍ന്ന് കത്തിനശിച്ച ഉപകരണങ്ങൾ എല്ലാം വെളിയിലാക്കിയതിനു ശേഷം വളരെ സങ്കടത്തോടെ ബെഡ്ഷീറ്റ് വിരിച്ച് അവർ കിടന്നുറങ്ങി. വെളുപ്പിന് 3 മണിയോടെ എന്തോ വെള്ളം ജനലിലൂടെ എല്ലാവരുടെയും ശരീരത്തിൽ വീഴുകയും ഞെട്ടിയുണർന്ന് പുറത്തിറങ്ങുകയും ചെയ്തു. അപ്പോഴാണ് ആസിഡാണ് മുഖത്ത് വീണതെന്ന് അവർക്ക് മനസ്സിലായത്. ഉടൻ തന്നെ രാമമംഗലം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരും രാമമംഗലം വാർഡ് മെമ്പറും സംഭവസ്ഥലത്തെത്തി. സ്മിതയെയും കുട്ടികളെയും പിറവം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ആമ്പുലൻസിൽ ഉടൻ തന്നെ കോട്ടയം ഇ എസ് ഐ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. മെഡിക്കൽ കോളേജിൽ നിന്നും ഇ എസ് ഐ ഹോസ്പിറ്റലിൽ E N T ഡോക്ടർ എത്തി പരിശോധിച്ചതിൽ നിന്നും മൂന്നാമത്തെ മകളായ സ്മിനയുടെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. വിദഗ്ധ പരിശോധനയ്ക്ക് വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ നിർദേശിക്കുകയും ചെയ്തു. കുട്ടിയ്ക്ക് അടിയന്തിരമായി വിദഗ്ധ ചികിത്സ നൽകേണ്ടതുണ്ട്. ഒമ്ബത്, ഏഴ്, ആറ് ക്ലാസ്സുകളില്‍ പഠിക്കുകയാണ് സ്മിതയുടെ മക്കള്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരമായി കൊച്ചി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കു നേരെ നഗരത്തിലുണ്ടായ കുറ്റകൃത്യങ്ങളുടെ കണക്കു പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. 2018 ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെ ഇത്തരത്തിലുള്ള 954 കേസുകളാണ് കൊച്ചി സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തത്. സര്‍വകാല റെക്കോഡാണിത്. ഡിസംബറിലെ കണക്കുകൂടി വരുമ്പോള്‍ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും. 2017ല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 663 ആയിരുന്നു. 2012ല്‍ 384 കേസുകളെ ഉണ്ടായിരുന്നുള്ളൂ. ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇരട്ടിയിലേറെയായി കേസുകളുടെ എണ്ണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends