Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അപമാനിച്ചു ഇനിയല്ലേ കളികള്‍... ബിജെപി ഇച്ഛിച്ചതും യുഡിഎഫ് കല്‍പ്പിച്ചതും റബ്ബര്‍ പാല് തന്നെ തന്നെ; മധ്യകേരളത്തില്‍ കണ്ണന്താനവും പിസിയും കൂടിയാകുമ്പോള്‍ എല്ലാം ശരിയാക്കാന്‍ ബിജെപി; ആകെ അപമാനിതനായ പിസി ജോര്‍ജിന്റെ മറ്റൊരു മുഖം ഉടന്‍ കാണാം

18 JANUARY 2019 11:00 AM IST
മലയാളി വാര്‍ത്ത

ബിജെപി ഇത്രയേറെ സന്തോഷിക്കുന്ന മറ്റൊരവസരമില്ല. ഭക്തരോടൊപ്പം നിന്ന് അതുവഴി നിയമസഭയിലും ഒ. രാജഗോപാലിനോടൊപ്പം തോള് തോള്‍ ചേര്‍ന്നിരുന്ന സ്വന്തം പിസി ജോര്‍ജിനെ യുഡിഎഫ് തള്ളി പുറത്താക്കിയതോടെ ഇനിയാരെങ്കിലും റാഞ്ചുമെന്ന പേടി വേണ്ട. ഒരു വിലപേശലും കൂടാതെ പിസി ഇങ്ങോട്ട് വരും. അപമാനിതനായ പിസിയെ വച്ച് ഇനി പല കളികളും കളിപ്പിക്കാന്‍ മോഡിയ്ക്കാവും. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമേ പിസി ജോര്‍ജ് കൂടി വരുന്നതോടെ മധ്യകേരളത്തില്‍ വലിയ നേട്ടം കൊയ്യാനാകുമെന്നാണ് കരുതുന്നത്. പിതാക്കന്‍മാരെ സ്വാധീനിക്കാന്‍ കഴിവുള്ള ഈ രണ്ടുപേരും ഇരു മുന്നണികളിലും വിള്ളലുണ്ടാക്കും.

പണ്ടേ മോഡിയോട് ഒരടുപ്പമുണ്ടായിരുന്ന പിസി ജോര്‍ജ് ശബരിമല പ്രക്ഷോഭത്തോടെയാണ് ബിജെപിയോട് ചാഞ്ഞത്. ഭക്തര്‍ക്കൊപ്പം നിന്ന് ശക്തമായ പിന്തുണ നല്‍കിയത് ഒരു ഭക്തനും മറക്കില്ല. അതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാന്‍ ശ്രമിച്ചതും യുഡിഎഫില്‍ ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചതും. അതേസമയം യുഡിഎഫിലേക്ക് തിരികെ എത്താനുള്ള പി.സി. ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നിര്‍ബന്ധമാണെന്നും യോഗത്തില്‍ ഘടകകക്ഷികള്‍ നിലപാടെടുത്തു.

ബിജെപിയെയും എന്‍ഡിഎയും തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രതികരണം. യുഡിഎഫ് പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടിരുന്നു. നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു കഴിഞ്ഞ നവംബറില്‍ ജോര്‍ജ് നിലപാടു വ്യക്തമാക്കിയിരുന്നു. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് അന്നും ആവര്‍ത്തിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്ത് ചര്‍ച്ചയും നടന്നു. എന്നാല്‍ ഒന്നരമാസം കഴിയുന്നതിനു മുന്‍പ് ജോര്‍ജ് വീണ്ടും നിലപാട് മാറ്റി.

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി. ജോര്‍ജിന്റെ നിലപാട് വലിയ ചര്‍ച്ചയായി. പി.സി.ജോര്‍ജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുമായി സഭയിലും സഹകരിക്കാന്‍ ധാരണയായത്. നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുകയും ചെയ്തു.

എന്നാല്‍ ബിജെപിയുമായി നീക്കുപോക്കുകള്‍ ആകുമെന്നതിന് ബിജെപിയില്‍ ചേരുമെന്നല്ല അര്‍ത്ഥമെന്നും ജനപക്ഷം എന്ന പ്രസ്ഥാനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ബിജെപിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയോടും കോണ്‍ഗ്രസിനോടും ജനപക്ഷത്തിന് ഇപ്പോള്‍ തുല്യ അകലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണി ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടുന്ന ബിജെപി, പി.സി ജോര്‍ജിന്റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് നടത്തുന്നത്. ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബിജെപി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബിജെപിയെ അടുപ്പിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ച് ജനപക്ഷം പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി ചേര്‍ന്ന് സിപിഎം അംഗമായ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരുന്നു. വിശ്വാസികളെ ദ്രോഹിക്കുന്ന സിപിഎമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചിരുന്നു. തെക്കേക്കര പഞ്ചായത്തിലും സിപിഎം പിന്തുണ ഒഴിവാക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകള്‍ സിപിഎംജനപക്ഷം ധാരണയിലാണു ഭരിക്കുന്നത്. പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നല്‍കാമെന്നാണു ധാരണ. എന്നാല്‍ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം രൂപപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് യുഡിഎഫിന് അപേക്ഷിച്ചതും അപേക്ഷപോലും പരിഗണിക്കാതെ പിസിയെ അപമാനിച്ചത്. മുറിവേറ്റ പിസി യുഡിഎഫിന് പണി കൊടുക്കും തീര്‍ച്ച. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends