Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്മിഞ്ഞ പാലിന്റെ മാധുര്യം നുകരുന്ന പ്രായത്തിൽ അവൻ കണ്ടത് അമ്മയെയും അമ്മുമ്മയെയും ക്രൂരമായി കൊലപ്പെടുത്ത കാഴ്ച്ച... പ്രാണന് വേണ്ടിയുള്ള പെറ്റമ്മയുടെ അമ്മുമ്മയുടെയും കരച്ചിൽ ഉറക്കത്തിൽ നിന്നും അവനെ ഉണർത്തിയെങ്കിലും നരാധമന്മാർ അവനെ ഉറക്കി; തളം കെട്ടികിടക്കുന്ന ചോരയിലൂടെ പിറ്റേന്ന് അവൻ മുട്ടിലിഴഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ നാട്ടുകാര്‍ വിവരമറിഞ്ഞു; രക്തം പുരണ്ട തല കഴുകുമ്പോൾ ഒലിച്ചിറങ്ങിയ വെള്ളം അവന്‍ ആര്‍ത്തിയോടെ കുടിച്ചു; വർഷങ്ങൾക്ക് മുൻപ് തൊടുപുഴയെ നടുക്കിയ ക്രൂരമായ കൊലപാതകം ഇങ്ങനെ...

18 JANUARY 2019 11:44 AM IST
മലയാളി വാര്‍ത്ത

വർഷങ്ങൾക്ക് മുൻപ് തൊടുപുഴയെ നടുക്കിയ ക്രൂരമായ കൊലപാതകമായിരുന്നു അമ്മയേയും മകളെയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്. പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടും മൃതദേഹം പോലും വെറുതെ വിടാതെ ഒരു രാത്രി മുഴുവൻ ഇരുവരെയും പീഡനത്തിരയാക്കിയ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ 12 വർഷങ്ങൾക്ക് മുൻപ് ഇരട്ടകൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്ന കുഞ്ഞിന്റെ അതിജീവനമാണ് കേരളം ഏറ്റെടുത്തത്. 2007 ഡിസംബര്‍ രണ്ടിനു രാത്രി അമ്മയും വലിയമ്മയും അതിക്രൂരമായി കൊല്ലപ്പെടുമ്ബോള്‍ ഒന്നുമറിയാതെ തൊട്ടിലില്‍ ഉറക്കത്തിലായിരുന്നു ഏഴുമാസം പ്രായമുള്ള കുഞ്ഞ്. പിറ്റേന്ന്, ദേഹമാസകലം രക്തം പുരണ്ട അവന്‍ മുട്ടിലിഴഞ്ഞ് എങ്ങനെയോ പുറത്തെത്തി കരയുമ്ബോഴാണ് അയല്‍വാസികള്‍ വിവരമറിഞ്ഞത്. ഇരട്ടക്കൊലപാതകത്തിന്റെ നടുക്കത്തിനപ്പുറം ആ കുഞ്ഞിന്റെ െദെന്യം 11 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നാട്ടുകാരുടെ മനസില്‍നിന്നു മാഞ്ഞിട്ടില്ല.

പ്രതികളായ രാജേന്ദ്രനും ജോമോനും മദ്യലഹരിയില്‍ വീട് തകര്‍ത്ത് അകത്തുകയറുമ്ബോള്‍ കുഞ്ഞ് ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് കുഞ്ഞ് ഞെട്ടിയുണര്‍ന്നെങ്കിലും രാജേന്ദ്രന്‍ തട്ടിയുറക്കിയെന്നു ജോമോന്‍ മൊഴിനല്‍കിയിരുന്നു. നീനുവിനെയും മോളിയേയും കൊലപ്പെടുത്തിയശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ഒരുദിവസത്തോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞ കുഞ്ഞ് വിശന്നുതളര്‍ന്ന് ഇഴഞ്ഞു പുറത്തെത്തി കരയുമ്ബോഴാണ് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞിന്റെ രക്തം പുരണ്ട തല കഴുകുമ്ബോള്‍, ഒലിച്ചിറങ്ങിയ വെള്ളം അവന്‍ ആര്‍ത്തിയോടെ കുടിച്ചത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. 2007 ഡിസംബര്‍ രണ്ടിന് രാത്രി 11നും പുലര്‍ച്ചെ അഞ്ചിനുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ പുരുഷന്‍മാരുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതികള്‍ എത്തിയത്. അമ്മിക്കല്ലു കൊണ്ടു പൂട്ടുപൊളിച്ചാണ് പ്രതികള്‍ വീട്ടിനുള്ളില്‍ കയറിയത്.

യുവതിയെ ബോധരഹിതയാക്കിയശേഷം രാജേന്ദ്രനും രോഗിയായി കിടന്നിരുന്ന മാതാവിനെ ജോമോനും ബലാത്സംഗത്തിനിരയാക്കി. ബോധം തെളിഞ്ഞ യുവതി കമ്ബിവടികൊണ്ട് രാജേന്ദ്രനെ അടിച്ചെങ്കിലും, കമ്ബിവടി പിടിച്ചു വാങ്ങി കഴുത്തിലും തലയിലും അടിച്ചു വീഴ്ത്തി. ശേഷം പ്രതികള്‍ രണ്ടും ചേര്‍ന്നു കമ്ബിവടിയും വാക്കത്തിയും ഉപയോഗിച്ച്‌ അമ്മയെയും മകളെയും നിഷ്ഠൂരമായി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം പുലരും വരെ െലെംഗീകാതിക്രമത്തിന് വിധേയരാക്കി. പിറ്റേന്ന് യുവതിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് രക്തത്തില്‍ കുളിച്ച്‌ ഇഴഞ്ഞെത്തി കരഞ്ഞപ്പോഴാണ് നാട്ടുകാര്‍ കൊലപാതകവിവരം അറിയുന്നത്. അമ്മയുടെ ഭര്‍ത്താവ് സംഭവത്തിനു മൂന്നുമാസം മുമ്ബ് മരിച്ചിരുന്നു. സംഭവസമയം യുവതിയുടെ ഭര്‍ത്താവ് തിരുപ്പൂരിലും സഹോദരന്‍ എറണാകുളത്തുമായിരുന്നു. കൊലയാളികളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അവന്‍ ഇപ്പോള്‍ പിതാവിനൊപ്പം തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ്. അമ്മയേയും അമ്മൂമ്മയേയും കൊന്നുതള്ളിയ നരാധമന്‍മാര്‍ക്കു നീതിപീഠം തൂക്കുകയര്‍ വിധിച്ചപ്പോഴും അന്നത്തെ കാളരാത്രി അവന്റെ ഓര്‍മയിലുണ്ടാകാന്‍ ഇടയില്ല.

സംഭവത്തിനുശേഷം രണ്ടുവര്‍ഷം പിതൃമാതാവിനൊപ്പമായിരുന്നു കുട്ടി. 51-ാം െമെലിലെ അംഗന്‍വാടിയില്‍നിന്ന് ആദ്യക്ഷരങ്ങള്‍ പഠിച്ചു. പിന്നീട് പിതാവ് തിരുപ്പൂരിലേക്കു കൂട്ടിക്കൊണ്ടുപോയി. അവനിന്ന് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കേസിലെ രണ്ടാം പ്രതി 57-ാം െമെല്‍ പെരുവേലിപ്പറമ്ബില്‍ ജോമോനെയാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.കെ സുജാത തൂക്കിലേറ്റാന്‍ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പുതുവല്‍ത്തടത്തില്‍ രാജേന്ദ്രന് 2012 ജൂണ്‍ 20ന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. രാജേന്ദ്രന്‍ പിന്നീട് െഹെക്കോടതിയെ സമീപിച്ചെങ്കിലും സെഷന്‍സ് കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends