Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചിത്രകലയിലെ അത്ഭുതപ്രതിഭാസമായ ക്ലിന്റിന്റെ പിതാവ്, മകന് 'ഭാരമാകാതെ', മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു കൈമാറാന്‍ സമ്മതപത്രം നല്‍കി യാത്രയായി!

18 JANUARY 2019 11:59 AM IST
മലയാളി വാര്‍ത്ത

ചിത്രകലയിലെ അത്ഭുതപ്രതിഭാസമായ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് (എം.ടി. ജോസഫ് 72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ (സിഐഎഫ്ടി) ജീവനക്കാരനായിരുന്ന തോമസ് ജോസഫിന്റെ തേവരയിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ക്ലിന്റിന്റെ ജനനവും വളര്‍ച്ചയും അന്ത്യവും. ഒന്നാം നിലയിലെ മുറിയിലിരുന്നാണ് ക്ലിന്റ് ലോകം കണ്ടതും ചിത്രങ്ങള്‍ വരച്ചതും.

അത്കൊണ്ട് വിരമിച്ചശേഷം ഈ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ശിഷ്ടകാലം തുടരാന്‍ തോമസ് ജോസഫ് എല്ലാ ശ്രമവും നടത്തി. എന്നാല്‍ സര്‍ക്കാര്‍ നൂലാമാലകള്‍ അതനുവദിച്ചില്ല. തുടര്‍ന്നാണ് കലൂരിലെ വീട്ടിലേക്കു താമസം മാറ്റിയത്. ഈ വീടിനും പേര് ക്ലിന്റ് എന്നായിരുന്നു.

തോമസ് ജോസഫും ചിന്നമ്മയും ജീവിച്ചതിനു ക്ലിന്റ് എന്ന മകനല്ലാതെ മറ്റൊരു ലക്ഷ്യമില്ലായിരുന്നു. അവന്‍ എന്താവശ്യപ്പെട്ടോ അതെല്ലാം അവര്‍ ചെയ്തുകൊടുത്തു. അവര്‍ കാണിച്ചുകൊടുത്ത ക്ഷേത്രവും ആനകളും തുടങ്ങിയ കാഴ്ചകളെല്ലാം പിന്നീട് കലാലോകം നെഞ്ചേറ്റിയ നിറമാര്‍ന്ന ചിത്രങ്ങളായി.

1976 മേയ് 19-ന് ജനിച്ച ക്ലിന്റിന്റെ മരണം 1983 ഏപ്രില്‍ 15-നായിരുന്നു. ക്ലിന്റിനെക്കുറിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ സ്വിച്ചോണ്‍ ദിവസം ക്ലിന്റായി വേഷമിട്ടു വന്ന അലോകിനെ കണ്ട തോമസ് ജോസഫും ചിന്നമ്മയും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. തങ്ങളുടെ മകന്‍ തിരിച്ചെത്തിയെന്നായിരുന്നു അന്നവര്‍ പറഞ്ഞത്.

ക്ലിന്റ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ചെരുപ്പ്, സൈക്കിള്‍, കളിപ്പാട്ടങ്ങള്‍, അവന്‍ വരച്ച മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ എന്നിവ പൊന്നു പോലെ സൂക്ഷിച്ചുവരുന്നു. ഇതില്‍ പലതും സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ചു. ക്ലിന്റ് ഇരുന്ന സ്റ്റൂളും വരയ്ക്കാന്‍ ഉപയോഗിച്ച ബോര്‍ഡുമെല്ലാം കാണിച്ച ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ഈ അപൂര്‍വ മാതാപിതാക്കളിലൂടെയാണ്.

തങ്ങള്‍ മരിച്ചാല്‍ തന്റെ ദേഹം പൊന്നുമോന്‍ ക്ലിന്റിന്റെ കല്ലറയില്‍ അവനുമേല്‍ വയ്ക്കുമെന്ന് തിരിച്ചറിഞ്ഞാണ് പിതാവ് തോമസ് ജോസഫ് മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു കൈമാറാന്‍ തീരുമാനിച്ചത്. മകന്റെ കല്ലറ പൊളിക്കാനോ അവനെ വേദനിപ്പിക്കാനോ തയാറാകാതെ തോമസ് ജോസഫ് മാത്രമല്ല ഭാര്യ ചിന്നമ്മയും ഇതേ സമ്മതപത്രം കൈമാറിയിട്ടുണ്ട്. ക്ലിന്റിനു മേല്‍ അത്രയേറെ സ്‌നേഹം ചൊരിഞ്ഞ മാതാപിതാക്കളായിരുന്നു ഇരുവരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends