Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മൽസരിച്ചാലും ഇത്തവണ പത്തനം തിട്ടയിൽ ജയിക്കും. ആദ്യം പത്തനം തിട്ടയിൽ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാൻ നോക്ക് സഖാവേ; കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ. സുരേന്ദ്രന്‍

18 JANUARY 2019 02:27 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു മോദിയെ കോടിയേരി വെല്ലുവിളിച്ചത്. പത്തനം തിട്ടയില്‍ മത്സരിക്കേണ്ട ആവശ്യം തത്കാലം നരേന്ദ്ര മോദിക്കില്ലെന്നും, അവിടെ ഏത് ബി.ജെ.പി നേതാവ് നിന്നാലും ഇത്തവണ ജയിച്ച്‌ കയറുമെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനംതിട്ടയില്‍ ആദ്യം സ്വന്തമായി ഒരു നേതാവിനെ കണ്ട് പിടിക്കാനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും കഴിഞ്ഞ തവണത്തെപോലെ മുന്‍ കോണ്‍ഗ്രസിനെ കൊണ്ട് വന്ന് നിര്‍ത്തിയാല്‍ കെട്ടി വച്ച കാശ് പോലും കിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കോടിയേരി ബാലകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പത്തനം തിട്ടയിൽ മൽസരിക്കാൻ വെല്ലുവിളിച്ചതായി കണ്ടു. അതിന്റെ ഒരാവശ്യവും തൽക്കാലം ഇല്ല ശ്രീമാന്‍ കോടിയേരി. കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മൽസരിച്ചാലും ഇത്തവണ പത്തനം തിട്ടയിൽ ജയിക്കും. ആദ്യം പത്തനം തിട്ടയിൽ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാൻ നോക്ക് സഖാവേ. കഴിഞ്ഞ തവണ മുൻ കോൺഗ്രസ്സ് നേതാവ് ഫിലിപ്പോസ് തോമസ്സിനെ കെട്ടിയിറക്കിയ പോലെ ആരെയെങ്കിലും കൊണ്ടുവന്നാൽ ഇത്തവണ കെട്ടിവെച്ച കാശുപോലും നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. ശബരിമലയെ തൊട്ടുകളിച്ചതിന്റെ ഏറ്റവും വലിയ ശിക്ഷ നിങ്ങൾക്കു കിട്ടാൻ പോകുന്നത് പത്തനംതിട്ടയിലായിരിക്കും. നമുക്കു കാത്തിരുന്നു കാണാം. മോദിയെ വെല്ലുവിളിക്കാനൊന്നും കോടിയേരി വളർന്നിട്ടില്ല. കഴിഞ്ഞ തവണ കിട്ടിയ എട്ടര സീറ്റ് ഇത്തവണ നിങ്ങൾക്കു കിട്ടിയാൽ കാക്ക മലർന്നു പറക്കും. കോൺഗ്രസ്സിന്റെ അടുക്കളപ്പണി മുഴുവനെടുത്താലും നിങ്ങളെ ഇന്ത്യൻ ജനത അംഗീകരിക്കാന്‍ പോകുന്നില്ല. കോടിയേരിയുടെ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇത്തവണ പോയിക്കിട്ടുമെന്ന കാര്യത്തൽ സംശയം വേണ്ട. എന്നും അദ്ദേഹം പ്രതികരിച്ചു.

പത്തനംതിട്ടയിൽ മത്സരിക്കാൻ മോദി തയാറാകുമോയെന്ന് കോടിയേരി ദേശാഭിമാനിയിൽ‌ എഴുതിയ ലേഖനത്തിൽ ചോദ്യം ഉന്നയിച്ചു. മോദി അധികാരത്തിൽ വന്നിരിക്കുന്നത് ഗോൾവാൾ‌ക്കറുടെ വിചാരധാരയിൽ തൊട്ടല്ല.ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. അതിനാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. കോടതിയലക്ഷ്യത്തിനും സത്യപ്രതിജ്ഞാലംഘനത്തിനും പ്രധാനമന്ത്രിക്കെതിരെ കേസെടുക്കുകയാണ് നീതിപീഠവും ഭരണസംവിധാനവും ചെയ്യേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൊല്ലം പ്രസംഗത്തെയും കോടിയേരി ലേഖനത്തിൽ വിമർശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ മല്‍സരിക്കാന്‍ നരേന്ദ്ര മോദി തയാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ത്രിപുരയല്ല കേരളമെന്നു പ്രധാനമന്ത്രി മനസിലാക്കണം. ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends