Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആര്‍.എസ്.എസിന്റെ ഭീഷണിയുള്ളതിനാല്‍ കനകദുര്‍ഗയ്ക്കും ബിന്ദുവിനും മുഴുവന്‍ സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു, ഇരുവരുടെയും അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിംഗ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് ആവശ്യപ്പെട്ട പ്രകാരമാണ് അടിയന്തരമായി ഹര്‍ജി തീര്‍പ്പാക്കിയത്

18 JANUARY 2019 02:14 PM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിന് പിന്നാലെ ഭര്‍തൃമാതാവിനെ തല്ലിയ കനകദുര്‍ഗയും സുഹൃത്തും പ്രൊഫസറുമായ ബിന്ദുവും ജീവന് ഭീഷണിയുള്ളഥിനാല്‍ സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിംഗ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് ആവശ്യപ്പെടുകയായിരുന്നു. മുഴുവന്‍ സമയ സുരക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇരുവരും ദര്‍ശനത്തിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവരര് ശുദ്ധിക്രീയ നടത്തിയത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ശുദ്ധിക്രീയ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. സുരക്ഷ ഒഴിയകെയുള്ള കാര്യങ്ങള്‍ മാറ്റിവച്ചിട്ടില്ലെന്ന് ഇരുവരുടെയും അഭിഭാഷക ഇന്ദിരാ ജയിസിംഗ് പറഞ്ഞു. അതിനാല്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ശുദ്ധിക്രീയ സംബന്ധിച്ച കാര്യം പരിഗണിക്കുമോ എന്ന് കോടതി ഉത്തരവ് കിട്ടിയാലെ വ്യക്തമാവൂ. കനകദുര്‍ഗയേയും ബിന്ദുവിനേയും പലതവണ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. ശബരിമല നട അടയ്ക്കാന്‍ പോകുന്നതിനാല്‍ ശുദ്ധിക്രീയ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

അയ്യപ്പഭക്തരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇരുവരും പൊലീസ് സംരക്ഷണത്തിലാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ മുഴുവന്‍സമയ സുരക്ഷ ഒരുക്കണമെന്ന് ഇരുവരും ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാഭീഷണി കാരണം ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ക്ക് ദര്‍ശനം നടത്താനാവാതെ കഴിഞ്ഞ ദിവസം മടങ്ങേണ്ടി വന്നു എന്ന കാര്യവും ഇരുവരും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദര്‍ശനം നടത്തിയ കനകദുര്‍ഗ വീട്ടിലെത്തിയപ്പോള്‍ ഭര്‍തൃമാതാവുമായി വഴക്കുണ്ടാക്കിയിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സതേടിയതോടെ തനിക്ക്് ഭീഷണി വര്‍ദ്ധിച്ചെന്ന് കനകദുര്‍ഗ അറിയിക്കുകയായിരുന്നു.

ഇരുവരും ദര്‍ശനം നടത്തിയതിന് പിന്നാലെ വീടുകള്‍ക്ക് മുന്നില്‍ ബി.ജെ.പിക്കാര്‍ നാമജപം നടത്തിയിരുന്നു. പ്രൊഫസര്‍ ബിന്ദു പഠിപ്പിക്കുന്ന കോളജിലേക്ക് ശബരിമല കര്‍മസമിതി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകരില്ലാത്തതിനാല്‍ മാറ്റിവെച്ചിരുന്നു. ദര്‍ശനത്തിന് ശേഷം ഇരുവരും പൊലീസിന്റെ സുരക്ഷാ താവളത്തില്‍ ഒളിവിലായിരുന്നു. പിന്നീടാണ് വീട്ടിലേക്ക് പോയത്. പൊലീസിന്റെ ലിസ്റ്റ് പ്രകാരം ദര്‍ശനം നടത്തിയ 34ാമത്തെ യുവതിയാണ് കനകദുര്‍ഗ.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends