Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു; ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്; കെ സുരേന്ദ്രൻ

18 JANUARY 2019 03:30 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്‌പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത്. കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കൺട്ംപ്റ്റ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്. എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.

മണ്ഡലകാലത്ത് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കനകദുര്‍ഗയും ബിന്ദുവും ശ്രീലങ്കന്‍ യുവതി ശശികലയും ദര്‍ശനം നടത്തിയതായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ദര്‍ശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയത് മന്ത്രി എം.എം മണിയായിരുന്നു. അത് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്താന്‍ പൊലീസ് ആരംഭിച്ച വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം യുവതികളില്‍ ചിലരാണ് ദര്‍ശനം നടത്തിയതെന്ന് അറിയുന്നു.

യുവതികളുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുന്നതിനാല്‍ ഇവര്‍ ദര്‍ശനം നടത്തിയ ഫോട്ടോകളും വീഡിയോകളും സീല്‍വെച്ച കവറില്‍ പൊലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ കയറിയ യുവതികളുടെ ഐ.ഡിയും പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് അറിയാമെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതിഷേധവും സമരവും നടക്കുമ്പോഴാണ് പൊലീസ് അതീവരഹസ്യമായി ദര്‍ശനം നടത്തിയത്. പൊലീസ് അതീവ രഹസ്യമായാണ് ഇവരെ മലകയറ്റിയത്.

ദര്‍ശനം നടത്താനെത്തിയ യുവതികളെ നെയ്‌ത്തേങ്ങ അടക്കം ഉള്ളവ കൊണ്ട് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അതീവ രഹസ്യമായി മലകയറ്റിയത്. അവരുടെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അഡ്രസ് എല്ലാവിവരങ്ങളും കോടതിയില്‍ ഹാജരാക്കി. ആന്ധ്രാ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും മലകയറിയത്. ഇവര്‍ ദര്‍ശനം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവരെല്ലാം ദര്‍ശനം നടത്താന്‍ തയ്യാറായി വന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

ദര്‍ശനം നടത്തിയ യുവതികള്‍ക്ക് സുരക്ഷ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഇത്രയും യുവതികള്‍ ദര്‍ശനം നടത്തിയെന്ന് രേഖകള്‍ സഹിതം കോടതിയെ ഹാജരാക്കിയത് സര്‍ക്കാരിന് വലിയ നേട്ടമായി. യുവതികളുടെ പേരും മൊബൈലും വിലാസവും പുറത്ത് വന്നതിനാല്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends