Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അണിയറയില്‍ നടക്കുന്നത് വ്യാപക കള്ളക്കളി; ഭിന്നശേഷിക്കാര്‍ പഠിക്കുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടുത്ത അധ്യയേന വര്‍ഷം മുതല്‍എയ്ഡ്ഡ് സ്‌കൂളുകളാക്കാന്‍ ധാരണ

18 JANUARY 2019 04:12 PM IST
മലയാളി വാര്‍ത്ത

ഭിന്നശേഷിക്കാര്‍ പഠിക്കുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടുത്ത അധ്യയേന വര്‍ഷം മുതല്‍എയ്ഡ്ഡ് സ്‌കൂളുകളാക്കാന്‍ ധാരണ. ഇതിനായി അണിയറയില്‍ നടക്കുന്നത് വ്യാപക കള്ളക്കളി. അടുത്ത അധ്യയേന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. അംഗപരിമിതരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചാണ് ഒട്ടുമിക്ക സ്‌കൂളുകളും എയഡഡ് പദവിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

നിയമസഭ പാസാക്കിയ നിയമത്തിന്റെ മറവിലാണ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡ്ഡ് സ്‌കൂളുകളാക്കാന്‍ നീക്കം നടന്നിരിക്കുന്നത്. 90 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളാക്കാമെന്നായിരുന്നു നിയമസഭ പാസാക്കിയത്. ?ന്നാല്‍ ഇത് ഓര്‍ഡറായി വരും മുന്‍പേ സ്‌കൂളുകള്‍ അപേക്ഷ സമര്‍പ്പിച്ചു. 92 മുതല്‍ മുകളിലേക്കാണ് പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം കാണിച്ചിരിക്കുന്നത്. പലയിടങ്ജളിലും 20 തിലേറെ പേര്‍ അധ്യാപകരും അനധ്യാപകരുമായി ജോലി നോക്കുന്നുണ്ടെന്നും അപേക്ഷകളിലുണ്ട്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. സോഷ്യല്‍ ജസ്റ്റീസ് ബോര്‍ഡിനെയും തെറ്റിധരിപ്പിച്ച് സാക്ഷ്യപത്രം വാങ്ങി സമര്‍പ്പിച്ച് സ്‌കൂളുകളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ.ജി ഹരികുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 14 കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണ് 92 കുട്ടികള്‍ പഠിക്കുന്നതായി രേഖയുണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് എയ്ഡഡ് പദവി നേടിയെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മറ്റൊരു സ്‌കൂളാകാട്ടെ 36 പേരുണ്ടെന്നാണ് അവകാശപ്പെടുന്നത്. പരിശോധനയില്‍ പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന സൗകര്യത്തോടെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 500 മുതല്‍ 2000 രൂപ വരെ ഫീസ് വാങ്ജിയാണ് കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം. എന്നാല്‍ സംഗയം തോന്നിയതിനെ തുടര്‍ന്ന് സ്‌കൂള്‍ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഓരോ കുട്ടികളില്‍ നിന്ന് അഞ്ചു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ ഡൊണേഷനായി വാങ്ങിയാണ് പ്രവേശനം അനുവദിച്ചതെന്ന് കണ്ടെത്തിയത്. പ്രവാസികളുടെയും പണക്കാരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്.

ധര്‍മ്മസ്ഥാപനങ്ങള്‍ എന്നപേരില്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ നേടിയെടുത്ത സ്ഥാപനങ്ങളാണ് ഇപ്പോള്‍ എയിഡഡ് പദവിക്കായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അധ്യാപകനിയമനത്തിന് 25 ലക്ഷം രൂപ മുതല്‍ പല സ്‌കൂളുകളും വാങ്ങി നിയമനം നടത്തിക്കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends