Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാരിന്റെ പട്ടികയില്‍ അവ്യക്തത, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതെ എന്താണ് വസ്തുതയെന്ന് പറയാനാവില്ല, പിശകുണ്ടെങ്കില്‍ സര്‍ക്കാരിന് തിരിച്ചടിയാകും

18 JANUARY 2019 04:49 PM IST
മലയാളി വാര്‍ത്ത

51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാരിന്റെ പട്ടികയില്‍ അവ്യക്തത. ദര്‍ശനം നടത്തിയെന്ന് പറയുന്ന പലരും പറയുന്നത് തങ്ങള്‍ക്ക് 50 വയസിന് മുകളിലുണ്ടെന്നാണ്. എന്നാല്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ ഇലക്ട്രോണിക്‌സ് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അത് എന്താണെന്ന് വ്യക്തമാക്കിയിട്ടുമില്ല. പലരും സുരക്ഷാഭീഷണി ഭയന്ന് പ്രായം മറച്ച് വയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതകള്‍ വരുത്തേണ്ടിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള ആരും പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിലെ യുവതികളാണ് ദര്‍ശനം നടത്തിയെന്നാണ് സര്‍ക്കാരിന്റെ പട്ടികയില്‍ പറയുന്നത്.

പട്ടികയിലെ പൊരുത്തക്കേട് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പട്ടികയിലുള്ളവര്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വന്നവരാണ്. പട്ടികയിലെ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ സര്‍ക്കാരിന് അത് വലിയ തലവേദനയാകും. എന്നാല്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്ന് 25ഉം ആന്ധ്രയില്‍ നിന്ന് 20ഉം തെലങ്കാനയില്‍ നിന്ന് മൂന്നും കര്‍ണാടകയില്‍ നിന്ന് ഒന്നും ഗോവയില്‍ നിന്ന് രണ്ട് പേരുമാണ് ദര്‍ശനം നടത്തിയത്. പട്ടികയിലെ വിവരങ്ങളും രേഖകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ഇത് കോടതി രേഖയുമല്ല. അതേസമയം ഇത്രയും പ്രാധാന്യമുള്ള കേസില്‍ സര്‍ക്കാര്‍ വസ്തുതാ വിരുദ്ധമായ വിവരങ്ങള്‍ സമര്‍പ്പിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

എത്ര പേര്‍ ദര്‍ശനം നടത്തി എന്നത് തങ്ങളുടെ വിഷയമല്ലെന്ന് കോടതി പറഞ്ഞു. പത്തിനും 50നും ഇടയില്‍ പ്രായമുള്ള 7,564 പേരാണ് പൊലീസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ ലിസ്റ്റിലെ ആദ്യ പേരുകാരിയായ പദ്മാവതിയുടെ വോട്ടേഴ്‌സ് ഐ.ഡി പരിശോധിച്ചപ്പോള്‍ 55 വയസാണ് കാണുന്നത്. പലരും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിരുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്തവരെ സംബന്ധിച്ച വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കോടതിയില്‍ തിരിച്ചടിയാകും. സ്ത്രീകളുടെ വയസ് പരിശോധിച്ചിട്ടില്ലെന്നും ഓണ്‍ലൈനില്‍ അവര്‍ നല്‍കിയ പ്രായം അതേ പടി പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയില്‍ പറഞ്ഞ് സര്‍ക്കാരിന് തടിതപ്പാനാകും.

എന്നാല്‍ അന്‍പത് വയസിന് താഴെയുള്ള യുവതികള്‍ ഈ പട്ടികയിലില്ലെങ്കില്‍ സര്‍ക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇത് വലിയ ചര്‍ച്ചയും പ്രചാരണ വിഷയവുമാകും. യുവതീപ്രവേശനം സംബന്ധിച്ച റിവ്യൂഹര്‍ജി പരിഗണിക്കണോ എന്ന കാര്യം കോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പട്ടിക പുറത്ത് വിട്ടത്. അതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്തായാലും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെയാണ് പുറത്ത് വിടേണ്ടത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends