റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക് ദേശീയ പതാകയ്ക്ക് വിലക്ക്, നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല

റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. കൂടാതെ വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡ് നടക്കും.
8.30നോ ഒമ്പതിനകമോ ജില്ലാതലത്തില്‍ ചുമതലപ്പെട്ട മന്ത്രിമാര്‍ രാവിലെ പതാക ഉയര്‍ത്തും. പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8.30നോ അതിനുശേഷമോ പതാക ഉയര്‍ത്താനാണ് നിര്‍ദേശം. തുടര്‍ന്ന് ദേശീയഗാനവും ആലപിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹാര്‍ദമായി റിപ്പബ്ലിക്് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ചെറുകിട കച്ചവടക്കാര്‍ക്കും വഴിയോര വില്‍പ്പനക്കാര്‍ക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകും. സാധാരണ ഇത്തരം ചെറിയ ദേശീയ പതാകകള്‍ ഉപയോഗ ശേഷം ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ പരിപാടികളെല്ലാം പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ശുചിത്വമിഷനും ജില്ലാ ഭരണകൂടങ്ങളും അങ്ങനെയാണ് പരിപാടികള്‍ നടത്തുന്നത്. പ്ലാസ്റ്റിക് ഫഌക്‌സുകളും മറ്റും ഒഴിവാക്കി തുണിയില്‍ എഴുതിയ ബാനറുകളും മറ്റുമാണ് പല പരിപാടികള്‍ക്കും ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ സഹായത്തോടെ അടുത്തിടെ നടന്ന വനിതാമതില്‍ പൂര്‍ണമായും പ്ലാസ്റ്റിക്മുക്തമായിരുന്നു. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുമ്പോള്‍ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും ഒഴിവാക്കണമെന്ന് തിരുവനന്തപുരം നഗരസഭ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























