Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കളക്ടർ അനുപമയുടെ വാക്കിന് പൊന്നുംവില കൽപ്പിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍:- മാന്ദാമംഗലം സെന്റ് മേരീസ് പളളി അവകാശ തര്‍ക്കത്തിന് താല്‍കാലിക ആശ്വാസം

19 JANUARY 2019 01:14 PM IST
മലയാളി വാര്‍ത്ത

വിവാദമായ മാന്ദാമംഗലം സെന്റ് മേരീസ് പളളിയില്‍ വിശ്വാസികള്‍ നയം മാറ്റി. പള്ളി തല്‍ക്കാലത്തേയ്ക്ക് അടച്ചു. കളക്‌ടർ ടിവി അനുപമയുടെ വാക്കിന് പൊന്നുംവില കൽപ്പിച്ചാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സെന്റ് മേരീസ് പള്ളിയില്‍ നിലനിന്നിരുന്ന അവകാശ തര്‍ക്കത്തിനാണ് താല്‍ക്കാലിക പരിഹാരം ഉണ്ടായത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയുമായി നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലിക പരിഹാരമായത്. പളളി അവകാശ തര്‍ക്കം പരിഹരിക്കാന്‍ ക്രമസമാധാന പ്രശ്‌നം ആദ്യം തീര്‍ക്കണം. അതിനു വേണ്ടിയാണ് ഇരു കൂട്ടരോടും തല്‍ക്കാലത്തേയ്ക്ക് പിന്‍മാറാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.കോടതി വിധിയില്‍ വ്യക്തത വരുത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കൂ.

അതേസമയം യാക്കോബായ സഭാ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പളളിയില്‍ അവസരം നല്‍കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് മറ്റൊരു ചാപ്പല്‍ ഇവിടെയുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 42 പേരെ തല്‍ക്കാലം വിട്ടയയ്ക്കുമെന്നാണ് സൂചന. കോടതി തീര്‍പ്പ് കല്‍പ്പിച്ച ശേഷമേ അവകാശ പ്രശ്നത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂ എന്ന് കളക്ടര്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അടക്കം 120 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. പള്ളിക്കുള്ളില്‍ കുഴഞ്ഞുവീണ ഒരാളുടെ നില ഗുരുതരമാണ്. ബിഷപ്പ് ഉൾപ്പെടെയുള്ള നൂറ് പേർക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പള്ളിക്കു മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്‌സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും പോലീസെത്തിയാണ് ഒഴിപ്പിച്ചത്. അറസ്റ്റിലായവര്‍ക്ക് എതിരെ വധ ശ്രമം, കാലപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേര്ത്താണ് കേസ് എടുത്തിരിക്കുന്നത്.

കോടതി വിധിയുമായി പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തോഡ്ക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ ലിത്തിയോസിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് പള്ളിയുടെ കവാടത്തിൽ വിശ്വാസികൾ പന്തൽകെട്ടി കുത്തിയിരിപ്പു സമരം നടത്തിയത് എന്നാൽ സംഭവ ദിവസം രാത്രിയോടെ പള്ളിക്കകത്ത് നിലയുറപ്പിച്ചവരും പുറത്ത് സമരം നടത്തിയവരും തമ്മിൽ സംഘർഷം ഉടലെടുത്തു, പരസ്പരമുണ്ടായ കല്ലേറിൽ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു.

ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്‌സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗവും തങ്ങൾക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നുവെന്ന് ഓർത്തഡോക്‌സ് വിഭാഗവും ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിഭാഗത്തെയും പൊലീസ് ഒഴിപ്പിച്ചു.

തുടർന്നായിരുന്നു ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയുമായി ചർച്ചനടത്തിയതും, സെന്റ് മേരീസ് പള്ളിയില്‍ നിലനിന്നിരുന്ന അവകാശ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടായതും. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗക്കാരായ 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 120 പേരെ പ്രതിയാക്കി കേസെടുത്തു. പള്ളിക്കു മുമ്ബില്‍ സഹനസമരത്തിന് നേതൃത്വം നല്‍കിയ ഓര്‍ത്തഡോക്‌സ് വിഭാഗം തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. അറസ്റ്റിലായവര്‍ തൃശ്ശൂര്‍ ഈസ്റ്റ്, ഒല്ലൂര്‍, നെടുപുഴ സ്റ്റേഷനുകളിലാണുള്ളത്. ഇരുവിഭാഗത്തിലുമുള്ള പതിനഞ്ചോളംപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പള്ളിയിലുണ്ടായ സംഭവത്തില്‍ വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വെള്ളിയാഴ്ച അനുരഞ്ജനയോഗം വിളിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് താല്‍ക്കാലികമായി വഴിതുറന്നത്. ഇരുവിഭാഗവുമായി വേവ്വേറെ ചര്‍ച്ചയും നടന്നു. ചര്‍ച്ചകള്‍ മണിക്കൂറുകള്‍ നീണ്ടിട്ടും ഇരുവിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. ഒടുവില്‍ പള്ളിയില്‍ കഴിയുന്ന യാക്കോബായക്കാരെല്ലാം പള്ളി വിട്ടുപോകണമെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ടായി. ആദ്യം കൂട്ടാക്കിയില്ലെങ്കിലും നാലുമണി കഴിഞ്ഞതോടെ മുഴുവനാളുകളും പള്ളി വിട്ടിറങ്ങി. ഇവര്‍ എല്ലാ വാതിലുകളും ഓഫീസും പൂട്ടി താക്കോലുമായാണ് പള്ളി വിട്ടത്. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന നടപടി ആരു സ്വീകരിച്ചാലും നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends