Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീട്ടില്‍ പോകാനാവുന്നില്ല; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ തങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് കനക ദുർഗയും ബിന്ദുവും

19 JANUARY 2019 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ,ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വിവരം..അതീവരഹസ്യം ചോർത്തിയതാര്..രണ്ടോ മൂന്നോ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്..

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി

അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന.... ആശങ്കയോടെ പ്രദേശവാസികൾ

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ തങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് കനക ദുർഗയും ബിന്ദുവും. ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയെന്നുള്ളതാണ് തങ്ങളുടെ ആവശ്യമെന്ന് ബിന്ദു പറഞ്ഞു. ഇതിനായാണ് പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി യാഥാര്‍ത്ഥ്യം മനസിലാക്കുന്നുണ്ടെന്നാണ് തങ്ങള്‍ക്ക് സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടതില്‍ നിന്ന് മനസിലാകുന്നത് എന്നും ബിന്ദു പറഞ്ഞു. ഒരു പ്രമുഖ സായാഹ്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കനക ദുർഗയും ബിന്ദുവും ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തവരല്ല. എന്നിട്ടും സമൂഹത്തില്‍ ഒരു പൗരന് ലഭിക്കേണ്ട സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞമാസം 22നാണ് ശബരിമല ദര്‍ശനത്തിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാനാവുന്നില്ല. ഫോണിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും നിരന്തര ഭീഷണികളുണ്ടാവുകയാണ്. എന്തൊക്കെതരം ഗൂഢാലോചനകളാണ് നമുക്കെതിരെ നടക്കുന്നതെന്ന് അറിയില്ല. സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീട്ടില്‍ പോകാനാവുന്നില്ല, മകളെ കാണാനാവുന്നില്ല. ഭര്‍ത്താവിനെ കഴിഞ്ഞദിവസം ചില സാധനങ്ങള്‍ കൈമാറാനായി താന്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ എത്തിയപ്പോഴാണ് അരമണിക്കൂര്‍ സമയം കാണാനായത്. ജോലി ചെയ്യുന്ന സ്ഥലത്തിനും ഇപ്പോള്‍ താമസിക്കുന്ന വീടിനുമപ്പുറം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കേണ്ടിവന്നത്. ശബരിമലയില്‍ തങ്ങളാണ് ആദ്യം കയറിയതെന്ന വാദത്തിനൊന്നുമില്ല. കോടതി വിധിയിലൂടെ കൂടുതല്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ സന്തോഷം. ഇനിയും സ്ത്രീകള്‍ പോകണമെന്ന ആഗ്രഹമാണുള്ളത്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പട്ടിക ശരിയാണോ തെറ്റാണോയെന്നതിന് വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. തനിക്ക് ഇക്കാര്യത്തില്‍ ന്യായീകരിക്കേണ്ട ആവശ്യമില്ല എന്നും ബിന്ദു പ്രതികരിച്ചു.

തങ്ങള്‍ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ താത്കാലികമാണ്. ഇത് നേരിടാനാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. വൈകാതെ പ്രതിഷേധങ്ങളൊക്കെ അടങ്ങുമെന്നാണ് പ്രതീക്ഷ. അടുത്ത ശബരിമല സീസണ്‍ ആകുമ്ബോഴേക്ക് സാധാരണനിലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുങ്ങുമെന്നും കനക ദുർഗ പ്രമുഖ സായാഹ്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.

കനകദുര്‍ഗ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ്. ശബരിമല വിഷയത്തില്‍ കനകദുര്‍ഗയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് സഹോദരങ്ങളും ബന്ധുക്കളും പറയുന്നു. മലപ്പുറം ആനമങ്ങാട് മാവേലി സ്റ്റോറിലെ ജീവനക്കാരിയാണ് ഇവര്‍. ഇടതുസാംസ്‌കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്‌കാരികവേദിയിലും കുട്ടിക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കിശേഷമാണ് ഡിസംബര്‍ 24ന് കനകദുര്‍ഗ ആദ്യം ശബരിമലയിലേക്ക് പോയത്. എന്നാൽ, കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചിറക്കി. ഇൗ സംഭവത്തെ തുടർന്ന് ഇരുവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്.

ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെ കനകദുര്‍ഗയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്. കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി.

ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ശബരിമലയിലേക്കുള്ള യാത്രയില്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകള്‍ സന്നിധാനത്ത് നടത്തിയിരുന്നു.

ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൂര്‍ണ്ണ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചു. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സംരക്ഷണം തുടരാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് നാഗേശ്വര്‍ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (2 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends