Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

51 യുവതികള്‍ ദര്‍ശനം നടത്തിയ പട്ടികയില്‍ പിഴവുകളും അവ്യക്തതകളും ഉണ്ടെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും തെറ്റുതിരുത്തുന്നു... വയസ് പരിശോധിക്കാനുള്ള സംവിധാനം പൊലീസിനില്ല

19 JANUARY 2019 01:37 PM IST
മലയാളി വാര്‍ത്ത

51 യുവതികള്‍ ദര്‍ശനം നടത്തിയ പട്ടികയില്‍ പിഴവുകളും അവ്യക്തതകളും ഉണ്ടെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും തെറ്റുതിരുത്തുന്നു. ആഭ്യന്തരവകുപ്പാണ് പട്ടിക കോടതിയില്‍ നല്‍കാന്‍ തയ്യാറായത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് കടുത്തഅതൃപ്തി ഉണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പിഴവ് തിരുത്താന്‍ തയ്യാറായത്. പട്ടിക കോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാത്തതിനാല്‍ തല്‍ക്കാലം രക്ഷപെട്ടു. കോടതി ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ടുമില്ല. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അങ്ങോട്ട് പറയുകയായിരുന്നു. വെര്‍ച്വല്‍ ക്യൂ വിലെ കണക്കെടുത്താണ് പൊലീസ് പട്ടിക തയ്യാറാക്കിയത്.

നവംബര്‍ 16 മുതല്‍ മകരവിളക്ക് വരെ 16 ലക്ഷം പേരാണ് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തത്. അതില്‍ 8.2 ലക്ഷം പേര്‍ ദര്‍ശനത്തിനെത്തി. അതില്‍ 7,564 പേര്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. അതില്‍ 51 പേര്‍ തടസങ്ങളില്ലാതെ സുഗമമായി ദര്‍ശനം നടത്തിയെന്നാണ് സര്‍ക്കാരിന്റെ കയ്യിലുള്ള കണക്ക്. ഇത് ക്യൂ ബുക്ക് ചെയ്യുമ്പോള്‍ ഭക്തര്‍ നല്‍കിയ രേഖകള്‍ അനുസരിച്ച് തയ്യാറാക്കിയ പട്ടികയാണ്. രജിസ്റ്റര്‍ ചെയ്ത സമയത്ത് ഭക്തര്‍ സ്ത്രീയാണോ, പുരുഷനാണോ എന്നതടക്കമുള്ള ഔദ്യോഗിക രേഖ സമര്‍പ്പിക്കണം. അതില്‍ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. അല്ലതെ ദര്‍ശനത്തിനെത്തുന്നവരുടെ വയസ് പരിശോധിക്കാനുള്ള സംവിധാനം പൊലീസിനില്ല. വിവാദം ആയതിനാല്‍ പട്ടിക തിരുത്തുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ പുതിയ പട്ടിക സമര്‍പ്പിക്കും. ഇന്നലെ കോടതി ഹര്‍ജി പരിഗണിക്കവെ എത്ര യുവതികള്‍ ദര്‍ശനം നടത്തി എന്നത് തങ്ങളുടെ വിഷയമല്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ പട്ടിക ആവശ്യപ്പെടുമോ എന്ന് തോന്നുന്നില്ല. ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാമെന്നാണ് പൊലീസിന്റെ പുതിയ നിലപാട്. കോടതിയില്‍ പൊലീസ് ആവേശം കാട്ടിയെന്ന് സര്‍ക്കാരില്‍ ചിലര്‍ക്കും ദേവസ്വംബോര്‍ഡിനും ആക്ഷേപമുണ്ട്. പൊലീസ് നിലപാടിലുള്ള അതൃപ്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പരസ്യമാക്കിയത് അതിനാലാണ്. പൊലീസാണ് പട്ടിക തയ്യാറാക്കി കോടതിയില്‍ നല്‍കിയതെങ്കിലും അതിന്റെ പഴി കേള്‍ക്കേണ്ടി വന്നത് ദേവസ്വം ബോര്‍ഡാണ്.

51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും വ്യക്തമാക്കിയിരുന്നു. തെറ്റ് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് ഇന്ന് അദ്ദേഹം വ്യക്തമാക്കി. എഡിജിപി അനില്‍കാന്ത് പട്ടിക പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. കോടതിയില്‍ നേരിട്ട് നല്‍കാനല്ല പട്ടിക തയ്യാറാക്കിയതെന്നും ആവശ്യപ്പെട്ടാല്‍ കൊടുക്കുകയായിരുന്നു ലക്ഷ്യമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാരിന്റേത് റെക്കാഡ് പ്രകാരമുള്ള കണക്കാണെന്നും എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ ബന്ധപ്പെട്ടര്‍ തിരുത്തുമെന്നും വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യം ചില മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends