Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രാജാവിനെക്കാളും രാജഭക്തി മുഖ്യമന്ത്രിയെ വെട്ടിലാക്കിയത് സെക്രട്ടേറിയറ്റിലെ സി പി എം ഉന്നതൻ; സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തി; മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പ്

19 JANUARY 2019 01:55 PM IST
മലയാളി വാര്‍ത്ത

മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പായി. സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തിയതിന് നൽകിയ പ്രതിഫലമായിരിക്കും സ്ഥാനചലനം. രാജാവിനെക്കാളും വലിയ രാജഭക്‌തി കാണിച്ച ഇദ്ദേഹത്തെ സഹായിച്ചത് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന മന്ത്രി സ്ഥാനം ഇല്ലാത്ത ഉന്നത സിപിഎം നേതാവാണ്. ശബരിമല വിഷയത്തിൽ സി പി എം ഉന്നതൻ മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമായതായാണ് വിവരം.

നട അടയ്ക്കുന്ന ദിവസം ശബരിമല ദർശനത്തിനെത്തിയ രേഷ്മയെയും സലിനയെയും കൊണ്ടു വന്നത് കോട്ടയത്തെ ഉന്നതനാണ്. രേഷ്മയെയും സലിനയെയും സന്നിധാനത്ത് നട അടയ്ക്കുന്ന ദിവസം എത്തിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. യാതൊരു പ്രതിഷേധവും ഉണ്ടായില്ലെങ്കിലും സർക്കാർ ഇടപെട്ട് ഇവരുടെ യാത്ര തടയുകയായിരുന്നു. സുപ്രീം കോടതി പട്ടികയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.

ദർശനത്തിന് ആയിരകണക്കിന് ആളുകൾ സന്നിധാനത്തുണ്ടെന്ന ന്യായം പറഞ്ഞാണ് നവോത്ഥാന കൂട്ടായ്മയെ തിരിച്ചയച്ചത്. ഉയർന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഉറപ്പ് തങ്ങൾക്കുണ്ടായിരുന്നു എന്നാണ്കൂട്ടായ്മയുടെ കോ- ഓർഡിനേറ്റർ ശ്രേയസ് കണാരൻ പറഞ്ഞത്. അത് ലഭിച്ചത് സെക്രട്ടേറിയറ്റിൽ നിന്നാണെന്നാണ് വിവരം. കനകദുർഗ്ഗക്കും ബിന്ദുവിനും സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് തങ്ങൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകിയതെന്നും ശ്രേയസ് പറഞ്ഞു.

യുവതീ പ്രവേശനം വീണ്ടും നടത്തിയാൽ സംഘർഷസാധ്യതയുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് രേഷ്മയെയും സലിനയെയും സർക്കാർ മടക്കി അയച്ചത്. ദേവസ്വം മന്ത്രിയാണ് വിഷയത്തിൽ ഇടപെട്ടത്. പട്ടിക പാളിയതോടെ അനുഭവപരിചയമില്ലാത്ത ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം നട അടയ്ക്കാനുള്ള അവസാന മണിക്കൂറിൽ സർക്കാർ നാണംകെട്ട കളി കളിക്കുമോ എന്നും ഭക്തർ സംശയിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഭക്തർ തയ്യാറാണ്.

സുപ്രീം കോടതിയിൽ നൽകിയ പട്ടിക പാളിയതോടെയാണ് അവസാന ദിവസം യുവതികളെ കയറ്റാൻ പോലീസ് തീരുമാനിച്ചത്. പട്ടികയിൽ നിന്നും ശ്രദ്ധ മാറ്റാനായിരുന്നു നടപടി. എന്നാൽ അത് പാളുമെന്ന് സർക്കാർ കരുതിയില്ല. കാനം രാജേന്ദ്രനെ പോലുള്ള നേതാക്കൾ പട്ടികക്കെതിരെ രംഗത്തെത്തി. ദേവസ്വം ബോർഡ് പ്രസിഡന്റിനും തെറ്റായ പട്ടിക നൽകിയതിൽ അമർഷമുണ്ട്. തങ്ങൾ ഒരു പട്ടികയും സുപ്രീം കോടതിയിൽ നൽകിയിട്ടില്ലെന്ന് പത്മകുമാർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ കോടതിയിൽ ഒരു രേഖ നൽകുമ്പോൾ അത് ശ്രദ്ധിക്കേണ്ടത് സർക്കാരാണെന്നും കാനം പറഞ്ഞു. എന്നാൽ പട്ടികയുടെ കാര്യത്തിൽ തങ്ങൾക്ക് ഒരു ആശയകുഴപ്പവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചു.

സുപ്രീം കോടതി വിധി വന്നതോടെയാണ് ശബരിമലയിൽ യുവതികളെ കയറ്റാനുള്ള പ്രവർത്തനം സെക്രട്ടേറിയറ്റിലെ സി പി എം ഉന്നതൻ തുടങ്ങിയത്. ഇത് തന്നെ വെട്ടിലാക്കാൻ വേണ്ടിയാണോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. അനുഭവപരിചയമില്ലായ്മയാണ് സർക്കാരിനെ വെട്ടിലാക്കിയതെന്ന് പരക്കെ സംസാരമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends