Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദേവസ്വം ബോര്‍ഡ് ഇനി സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നോമിനി മാത്രം; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞു നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനു പിന്നാലെ സി്പി.ഐ മെമ്പര്‍ കെ.പി ശങ്കര്‍ദാസും ഇടഞ്ഞു

19 JANUARY 2019 02:02 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞു നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനു പിന്നാലെ സി്പി.ഐ മെമ്പര്‍ കെ.പി ശങ്കര്‍ദാസും ഇടഞ്ഞു. നിയമാനുസൃതമുള്ള സ്വതന്ത്ര്യാധികാരങ്ങള്‍ സി.പി.എമ്മിനും സര്‍ക്കാരിനുംവെച്ചൊഴിഞ്ഞ് എ.പതമകുമാര്‍ കീഴടങ്ങിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ആജ്ഞാനുവര്‍ത്തി മാത്രമായി മാറിയിട്ട് നാളുകളായി. ഇന്നലെ സുപ്രീം കോടതിയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനോട് ആലോചിക്കാതെ സര്‍ക്കാര്‍ ഒരു എ.ഡി.ജി.പി തയ്യാറാക്കിയ ലിസ്റ്റ് സമര്‍പ്പിച്ചതിനെതിരെ ശങ്കര്‍ദാസ് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ തനിക്കുള്ള അതൃപ്തി അദ്ദേഹം സര്‍ക്കാരിനെയും അറിയിച്ചു.

.ശബരിമലയിലെ സ്ത്രീപ്രവേശന കേസില്‍ പലവട്ടം മലക്കംമറിഞ്ഞ പത്മകുമാര്‍ ഒടുവില്‍ വിശ്വാസികളുടെ വികാരത്തിനൊപ്പം നില്‍ക്കേണ്ടെന്നും വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കൊപ്പം നില്‍ക്കാമെന്നും തീരുമാനിക്കുകയായിരുന്നു.. ിത് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദഫലമായിരുന്നു. പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി അധികാരങ്ങളെല്ലാം ശങ്കര്‍ദാസിന് മുഖ്യമന്ത്രി ഇടപെട്ട് നല്‍കുകയായിരുന്നു. എന്നാല്‍ തന്നെ വെറും റബര്‍സ്റ്റാമ്പാക്കി ശബരിമലയിലും ബോര്‍ഡിലും സര്‍ക്കാര്‍ ഇടപെടല്‍ വര്‍ദ്ധിക്കുന്നതായി തിരിച്ചറിഞ്ഞാണ് ശങ്കര്‍ദാസ് ഇപ്പോള്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്.

അടുത്തിടെ ദേവസ്വം ബോര്‍ഡ് യോഗത്തിനു മുന്‍പ് ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെയും എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പത്മകുമാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് ഏറ്റവും ഒടുവിലത്തെ മലക്കംമറിച്ചില്‍. ചിത്തര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ വ്യക്തപരമായ കാരണമുണ്ടെന്ന് പറഞ്ഞ് ശബരിമലയില്‍ നിന്ന് മാറി നിന്നിരുന്ന പത്മകുമാര്‍ പക്ഷേ പിന്നീട് മദവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടാണ് ഉള്ളതെന്നും അതിനുമേല്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ശീര്‍വാണം മുഴക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കടുതത അതൃപ്തിക്ക് പാത്രമായിരുന്ന പത്മകുമാറിനെ മണ്ഡലകാലത്തിനു ശേഷം പ്രസിഡന്റു സ്ഥാനത്തു നിന്ന് മാറ്റാനായിരുന്നു പാര്‍ട്ടിതീരുമാനം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും സ്ഥാനചലനവും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി പാര്‍ട്ടിയും സര്‍ക്കാരും ആവശ്യപ്പെടുകയും ചെയ്തമതാടെയാണ് പത്മകുമാര്‍ കീഴടങ്ങിയത്.

പാര്‍ട്ടിക്കും സര്‍ക്കാരിനും അനഭിമിതനായതിനാല്‍ ഇനി മറ്റ് സ്ഥാനങ്ങളൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവാണ് സി.പി.എമ്മിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുന്നില്‍ സമ്പൂര്‍ണ്ണകീഴടങ്ങല്‍ നടത്തി തന്റെ സ്ഥാനം ഭദ്രമാക്കാന്‍ എ.പത്മകുമാറിനെ പ്രേരിപ്പിച്ചത്. കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂര്‍ണബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോര്‍ഡിനുണ്ടെന്നും ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ദേവസ്വം ബോര്‍ഡിനു കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രം നിലപാടു വ്യക്തമാക്കുവെന്നുമായിരുന്നു ഇതിനു ശേഷം അമദ്ദഹം അറിയിച്ചത്.

ഇതിനിടെ ദേവസ്വം മന്ത്രിയായ തന്നോടു ആലോചിക്കാതെ സര്‍ക്കര്‍ സുപ്രീം കോടതിയില്‍ യുവതികളുടെ ലിസ്‌ററ് കൊടുത്തതില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും അസ്വസ്ഥനാണ്.ഇന്നലെ സെക്രട്ടേറിയറ്റില്‍ പത്രസമ്മേളനത്തിനിടെയാണ് കടകംപള്ളി ഇക്കാര്യം അറിഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നലകാന അദ്ദേഹത്തിന് കഴിയാതെ പോയതും ഇതിനാലാണ്. തന്റെ അതൃപ്തി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കടകംപള്ളി അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ശബരിമലയിലെ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്മകുമാറിനെ പോലെ കടകംപള്ളിയേയും അറിയിക്കുന്നുണ്ടായിരുന്നില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends