Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബി.ജെ.പിയുടെ ചാനല്‍ ബഹിഷ്‌ക്കരണം ലംഘിച്ച സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് പി. നായരെ സസ്‌പെന്‍ഡ് ചെയ്തു, അന്വേഷണ കമ്മീഷനേയും നിയമിച്ചു, കൂടുതല്‍ അച്ചടക്ക നടപടി ഉണ്ടായേക്കും, പാര്‍ട്ടിയുടെ ആഹ്വാനം വകവെയ്ക്കാതെ മാതൃഭൂമിയുടെ പ്രൈംടൈം ന്യൂസിലാണ് ഇദ്ദേഹം പങ്കെടുത്തത്

19 JANUARY 2019 02:58 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിയുടെ ചാനല്‍ ബഹിഷ്‌ക്കരണം ലംഘിച്ച സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് പി. നായര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടായേക്കും. പാര്‍ട്ടി നിലപാട് മറികടന്ന കൃഷ്ണദാസിനെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ആഹ്വാനം വകവെയ്ക്കാതെ മാതൃഭൂമിയുടെ പ്രൈംടൈം ന്യൂസിലാണ് ഇദ്ദേഹം പങ്കെടുത്തത്.

ശബരിമല വിഷയത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം നാണക്കേടായോ? എന്നതാണ് കഴിഞ്ഞ ദിവസം വേണു പ്രൈംടൈം ന്യൂസില്‍ ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ ബി.ജെ.പിയെ പ്രതിനിധീകരിച്ചാണ് അഭിഭാഷകനായ കൃഷ്ണദാസ് പങ്കെടുത്തത്. ഇക്കാര്യം ചാനലില്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ അഭിഭാഷകന്‍ എന്ന നിലയ്ക്കാണ് താന്‍ പങ്കെടുത്തതെന്ന് കൃഷ്ണദാസ് പറയുന്നു.

ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ ശ്രീധരന്‍പിള്ളയുടെയും കെ.സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. തുടര്‍ന്നാണ് ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതിന്റെ അന്ന് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ അക്രമം ചിത്രീകരിച്ച കൈരളി ക്യാമറാ വുമണ്‍ ഷാജിലയെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും ജന്‍മഭൂമി റസിഡന്റ് എഡിറ്ററുമായ കുഞ്ഞിക്കണ്ണന്റെ മകളുമായ കോകിലയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഷാജിലയെ ആക്രമിക്കാന്‍ ശ്രമിച്ചത്. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഷാജിലയെ രക്ഷപെടുത്തിയത്.

ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ക്യാമറാമാന്‍മാരില്‍ ചിലരുടെ ക്യാമറ പിടിച്ച് വാങ്ങുകയും ചിലത് തറയിലിട്ട് പൊട്ടിക്കുകയും ചെയ്തിരുന്നു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ മാപ്പ് പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിനെതിരെ ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രനും മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും പമ്പ ഗണപതി ക്ഷേത്രത്തിനടുത്ത് നാമജപം നടത്തിയപ്പോള്‍ എതിര്‍ക്കാതിരുന്ന കര്‍മസമിതിക്കാര്‍ പമ്പയില്‍ റിപ്പോര്‍ട്ടിംഗിന് പോയ ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ചു. അസഭ്യം പറഞ്ഞു. ബസില്‍ നിന്നും മറ്റും ഇറക്കിവിട്ടു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറെ സന്നിധാനത്തേക്കുള്ള യാത്രാമധ്യേ കല്ലെറിഞ്ഞു. ഇതിന് പുറമേ നിലയ്ക്കലും പമ്പയിലും ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ മാധ്യമങ്ങള്‍ തുറന്ന് കാട്ടി.

ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ പോലും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. തങ്ങള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രോശിച്ചു. ഇതൊക്കെ മാധ്യമപ്രവര്‍ത്തകര്‍ സഹിച്ചു. ഏറ്റവും അവസാനമാണ് അവര്‍ ബി.ജെ.പി നേതാക്കളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. അതോടെയാണ് ബി.ജെ.പി ചാനലുകള്‍ ബഹിഷ്‌ക്കരിച്ചത്. സി.പി.എം അനുകൂല മാധ്യമപ്രവര്‍ത്തകരാണ് തങ്ങളെ ബഹിഷ്‌ക്കരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍കോഴ അടക്കമുള്ള വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നിരുന്നു. അന്ന് ഏഷ്യാനെറ്റ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. അതോടെ ബി.ജെ.പിയുമായി അകന്ന് കഴിയുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

ഇത്തവണ നിലപാടില്‍ അയവ് വരുത്തേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ ജനം ടി.വി ഒഴികെയുള്ള എല്ലാ ചാനലുകളും ബി.ജെ.പിക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല ശ്രീധരന്‍പിള്ളയെ പോലുള്ള നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിനിടെ ഏകപക്ഷീയമായി ചോദ്യങ്ങള്‍ ചോദിച്ച് അപമാനിക്കാനും ശ്രമമുണ്ടായെന്ന് ആക്ഷേപമുണ്ട്. അയ്യപ്പജ്യോതിക്കും രഥയാത്രയ്ക്കും മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ വനിതാ മതിലിന് അമിതപ്രാധാന്യവും നല്‍കി. അതിനാല്‍ മാധ്യമ പരിലാളനയില്ലാതെ പോകാനാണ് ബി.ജെ.പിയുടെ തീരുമാനം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends