Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ട്‌കെട്ട് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തെന്ന് യു.ഡി.എഫ്, ഇക്കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് വിഷയമാക്കാനും തീരുമാനം, ബി.ജെ.പി തളരുമ്പോള്‍ സി.പി.എം വളരാനുള്ള ഊര്‍ജ്ജം പകരുന്നു

19 JANUARY 2019 03:54 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതിയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ വ്യാജ പട്ടിക നല്‍കിയത് ബി.ജെ.പിക്ക് വളരാനുള്ള ഊര്‍ജ്ജം പകരാനാണെന്ന് യു.ഡി.എഫ്. ഇക്കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കാനും തീരുമാനമായി. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ട് കേരളത്തിന് അപകടകരമാണെന്നും ഇക്കാര്യം തുറന്ന് കാട്ടുകയാണ് ഐക്യജനാധിപത്യമുന്നണിയുടെ ലക്ഷ്യം. ശബരിമല വിഷയത്തിന്റെ പേരില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കാനായി ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന നിരാഹാരസമരം പരായത്തിലേക്ക് നീങ്ങുകയാണ്. എങ്ങനെ സമരം അവസാനിപ്പിക്കുമെന്നറിയാതെ അവര്‍ പ്രയാസപ്പെടുമ്പോള്‍ വ്യാജപട്ടിക നല്‍കി സി.പി.എം സര്‍ക്കാര്‍ അവര്‍ക്ക് ഇന്ധനം നല്‍കിയെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.

ബി.ജെ.പി - കോണ്‍ഗ്രസ് കൂട്ടുകെട്ട് പരസ്യമായി ആരോപിച്ച ശേഷം സി.പി.എം ബി.ജെ.പിയുമായി ഭരണതലത്തിലും അല്ലാതെയും പല കാര്യങ്ങളിലും യോജിച്ച് പോവുകയാണ്. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയതും കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐയുടെ വലയില്‍ നിന്ന് രക്ഷിച്ചതും ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളുടെ അറിവോടെയാണെന്നാണ് കോണ്‍ഗ്രസും മറ്റ് യു.ഡി.എഫ് ഘടകക്ഷികളും ആരോപിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിച്ച ശേഷം സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അട്ടിമറിച്ച കാര്യം അങ്ങാടിപ്പാട്ടാണ്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് ചര്‍ച്ചയാക്കും.

ശബരിമല വിഷയം മൂന്ന് മാസത്തോളം നിലനിര്‍ത്തി, സംഘര്‍ഷങ്ങളും അക്രമങ്ങളും നടത്തി ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും സജ്ജമാക്കിയത് സി.പി.എമ്മും സര്‍ക്കാരുമാണ്. സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയിരുന്നെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. ബി.ജെ.പി ദുര്‍ബലമാകുന്ന വേളയിലെല്ലാം സി.പി.എം അവരെ സഹായിക്കാന്‍ ഓരോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അയ്യപ്പജ്യോതി തെളയിച്ചിട്ടും വേണ്ടത്ര ജനപങ്കാളിത്തം ഇല്ലാതിരുന്ന ബി.ജെ.പിക്ക് വീണ്ടും അക്രമം നടത്താനാണ് ശബരിമലയില്‍ യുവതികളെ കയറ്റിയത്. അതും സ്റ്റാഫ് ഗേറ്റിലൂടെ. തുടര്‍ന്നാണ് ഹര്‍ത്താല്‍ നടത്തിയും അതിന്റെ മറവില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേരളം മുഴുവനും അക്രമം അഴിച്ചുവിട്ടതും. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.

ബി.ജെ.പിയെ പ്രകോപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ഹിന്ദു വികാരം ആളിപ്പടര്‍ത്തുകയുമാണ് സി.പി.എം ലക്ഷ്യം. അതിന് പിന്നില്‍ യു.ഡി.എഫിനെ തകര്‍ക്കുക എന്ന അജണ്ട കൂടിയുണ്ട്. യു.ഡി.എഫ് അക്രമസമരം നടത്താത്തതിനാല്‍ അക്രമം നടത്തി ഹൈന്ദവരെ കൂടെ കൂട്ടുകയാണ് ബി.ജെ.പി ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നല്ല അഡ്ജസ്റ്റ്‌മെന്റിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇവര്‍ക്കിടയില്‍ പാലം പോലെ നില്‍ക്കുന്നത് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയേയും അമിത് ഷായേയും രക്ഷിച്ചത് സി.ബി.ഐ ഉദ്യോഗസ്ഥനായിരുന്ന ബഹ്‌റയായിരുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends