Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മാന്നാമംഗലം പള്ളിത്തർക്കം ഒതുക്കി കളക്‌ടർ അനുപമ:- ഉപാധികൾ അനുസരിക്കാൻ തയ്യാറായി യാക്കോബായ വിഭാഗം; ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയുമെന്നും, ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി

19 JANUARY 2019 03:54 PM IST
മലയാളി വാര്‍ത്ത

മാന്നാമംഗലം പള്ളി തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം അയയുന്നു. കലക്ടര്‍ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയും. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. എന്നാല്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗം സിപിഎമ്മിന്‍റെ സഹായവും തേടി. നാളെ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎമ്മിന്‍റെ സഹായം തേടിയത്. യാക്കോബായ വിഭാഗം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ചയും നടത്തി.

മാന്ദാംമംഗലം സെൻറ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങള്‍ തമമിലുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവെച്ചിരുന്നത്. പള്ളിയില്‍ 3 ദിവസമായി തുടരുന്ന പ്രാര്‍ത്ഥനയജ്ഞം അവസാനിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറായി. എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. സഭയുടെ മേലധക്ഷ്യൻമാരുമായി കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കളക്ടര്‍ സമയം അനുവദിച്ചത്. തുടര്‍ന്ന് ഇന്ന് നടന്ന ചര്‍ച്ചയിലാണ് കളക്ടറുടെ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന യാക്കോബായ വിഭാഗം അറിയിച്ചത്. എന്നാല്‍ ഒരു കാര്യം യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത് നാളെ( ഞായറാഴ്ച) കുര്‍ബാന കൂടാന്‍ അവസരം നല്‍കണമെന്നായിരുന്നു. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അറിയാക്കാമെന്നാണ് കളക്ടര്‍ യാക്കോബായ വിഭാഗത്തെ അറിയിച്ചിരിക്കുന്നത്.

വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമായിരുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിന് കളക്ടര്‍ അനുപമയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ താല്‍ക്കാലിക ശമനമുണ്ടാവുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ വീണ്ടും നീങ്ങാതിരിക്കാന്‍ വിശ്വാസികളെ എല്ലാം മാറ്റി പള്ളി താല്‍ക്കാലികമായി പൂട്ടിരുന്നു. അപ്പീലില്‍ തീരുമാനം ആകുംവരെ പള്ളിയില്‍ കയറാന്‍ എത്തില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സമ്മതിച്ചതോടെയാണ് താല്‍ക്കാലിക പ്രശ്‌നപരിഹാരം ഉണ്ടായത്.

ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍ തീരുമാനമാകുന്നതുവരെ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും പള്ളിക്കുള്ളിലെ പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിച്ചു പുറത്തിറങ്ങാന്‍ യാക്കോബായ സഭാംഗങ്ങളും തീരുമാനം അറിയിക്കുകയായിരുന്നു. അവകാശത്തര്‍ക്കം രൂക്ഷമായതിനു പിന്നാലെ വ്യാഴാഴ്ച രാത്രി 11.15നാണ് പള്ളിക്കു മുന്നില്‍ കല്ലേറും സംഘർഷവും അരങ്ങേറിരുന്നു.

ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റിരുന്നു. മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ 40 പേര്‍ക്കെതിരെയും യാക്കോബായ സഭാംഗങ്ങളായ 70 പേര്‍ക്കെതിരെയും സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തു. മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്ബാന്‍, ഫാ. മത്തായി പനംകുറ്റിയില്‍, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ തുടങ്ങിയവര്‍ കുന്നംകുളം അടുപ്പൂട്ടി മലങ്കര ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലേയും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ പള്ളിയിലെ ജനാലച്ചില്ലുകളും കസേരകളും ഗേറ്റുമെല്ലാം തകര്‍ന്നു. കുഴഞ്ഞുവീണ യാക്കോബായ വിഭാഗം മാനേജിങ് കമ്മിറ്റിയംഗത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്ലേറില്‍ പരുക്കേല്‍ക്കുകയും ഹൃദയാഘാതമുണ്ടാകുകയും ചെയ്തതോടെ യാക്കോബായ സഭാംഗം ഏബ്രഹാം പാറയ്ക്കലിനെ ഗുരുതരാവസ്ഥയില്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അക്രമം കണ്ട് പള്ളിയില്‍ കൂട്ടമണിയടിക്കുന്നതിനിടെയാണ് എബ്രാഹം കുഴഞ്ഞുവീണത്. പരുക്കേറ്റ ബാബു, ഷാജു, ജയിംസ്, ആല്‍ബിന്‍ എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിയുടെ ഗേറ്റും ജനല്‍ച്ചില്ലുകളും ഉള്ളിലെ കസേരകളും സംഘര്‍ഷത്തില്‍ തകര്‍ന്നിരുന്നു.  പിന്നീട് കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ പള്ളി പൂട്ടി താക്കോല്‍ യാക്കോബായ സഭാംഗങ്ങള്‍ കൈവശം വയ്ക്കാന്‍ ധാരണയാവുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വെള്ളിയാഴ്ച അനുരഞ്ജനയോഗം വിളിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് താല്‍ക്കാലികമായി വഴിതുറന്നത്. ഇരുവിഭാഗവുമായി വേവ്വേറെ ചര്‍ച്ചയും നടന്നു. ചര്‍ച്ചകള്‍ മണിക്കൂറുകള്‍ നീണ്ടിട്ടും ഇരുവിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. ഒടുവില്‍ പള്ളിയില്‍ കഴിയുന്ന യാക്കോബായക്കാരെല്ലാം പള്ളി വിട്ടുപോകണമെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ടായി. ആദ്യം കൂട്ടാക്കിയില്ലെങ്കിലും നാലുമണി കഴിഞ്ഞതോടെ മുഴുവനാളുകളും പള്ളി വിട്ടിറങ്ങി. ഇവര്‍ എല്ലാ വാതിലുകളും ഓഫീസും പൂട്ടി താക്കോലുമായാണ് പള്ളി വിട്ടത്. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന നടപടി ആരു സ്വീകരിച്ചാലും നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു ഇന്ന് നടത്തിയ ചർച്ചയിൽ കലക്ടര്‍ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends