Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

2018ല്‍ നിരത്തില്‍ പൊലിഞ്ഞത് 4,199 ജീവനുകള്‍, 31,6111 പേര്‍ക്ക് പരിക്ക്, മൂന്നുവര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റത് 91,444 പേര്‍ക്ക്, കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ്

19 JANUARY 2019 04:44 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞവര്‍ഷം കേരളത്തിലെ റോഡുകളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 4,199 ജീവനുകള്‍. 31,611 പേര്‍ക്ക് ഗുരുതരമായി പരിക്കും പറ്റി. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം കേരളാ പൊലീസാണ് പുറത്ത് വിട്ടത്. 2017 ല്‍ 4,131 പേരും 2016 ല്‍ 4,287 പേരും വാഹനാപകടങ്ങളില്‍ മരണമടഞ്ഞിരുന്നു. 2017 ല്‍ 29,733 പേര്‍ക്കും 2016 ല്‍ 30,100 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. 2016, 2017, 2018 വര്‍ഷങ്ങളില്‍ 91,444 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ് (365 പേര്‍). മലപ്പുറവും (361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നില്‍. തിരുവനന്തപുരം സിറ്റിയില്‍ 187 പേര്‍ ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞു. ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ് 73. 2017 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരണമടഞ്ഞതും ആലപ്പുഴയില്‍ തന്നെ 407. തൊട്ടുപിന്നിലുള്ളത് മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്. തിരുവനന്തപുരം സിറ്റിയില്‍ 172 പേരാണ് 2017 ല്‍ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്.

68 പേര്‍ മരിച്ച വയനാടാണ് ഏറ്റവും പിന്നില്‍. 2016 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ് 402. എറണാകുളം റൂറലില്‍ 367 പേരും പാലക്കാട് ജില്ലയില്‍ 366 പേരും ആലപ്പുഴ ജില്ലയില്‍ 356 പേരും തിരുവനന്തപുരം റൂറലില്‍ 351 പേരും 2016 ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റിയില്‍ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത് 180 പേരാണ്. ഹെല്‍മറ്റ് ഉപയോഗിക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനം ഓടിക്കുന്നതും സഞ്ചരിക്കുന്നതും ഗുരുതരമായ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്.

മദ്യപിച്ചും അലക്ഷ്യമായും അമിതവേഗതയിലും വാഹനം ഓടിക്കുന്നതിലൂടെയും അപകടങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റോഡുകളുടെ നിലവാരമില്ലായ്മയും കുണ്ടുകളും കുഴികളും എല്ലാം വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അപകടങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവും മറ്റും നടത്തുന്നുണ്ട്. സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന ധാരാളം സ്ഥലങ്ങള്‍ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് പോലുള്ള പ്രദേശങ്ങള്‍ ഉദാഹരണം. പൊലീസിന്റെ അനാസ്ഥ കൊണ്ടും നിരത്തുകളില്‍ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് പിടുത്തത്തിനിടെയും മറ്റും ഉണ്ടായ അപകട മരണങ്ങള്‍ ധാരാളമാണ്. പലപ്പോഴും അപകടങ്ങള്‍ നടക്കുമ്പോള്‍ തല്‍ക്കാലത്തേക്ക് പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതല്ലാതെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പൊലീസും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends