Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും മുന്നണിയും പാര്‍ട്ടിയും ഉറ്റം കൊള്ളുമ്പോള്‍ അതൊന്നും വല്യ നവോത്ഥാനമല്ലെന്ന് വിഎസ്.അച്യുതാനന്ദന്‍ ആഞ്ഞടിക്കുന്നു

19 JANUARY 2019 06:04 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും മുന്നണിയും പാര്‍ട്ടിയും ഉറ്റം കൊള്ളുമ്പോള്‍ അതൊന്നും വല്യ നവോത്ഥാനമല്ലെന്ന് വിഎസ്.അച്യുതാനന്ദന്‍ ആഞ്ഞടിക്കുന്നു. പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല വിധിയെ തുടര്‍ന്ന് സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒരുമിച്ച് നിര്‍ത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ത്രീസമത്വമെന്ന പുരോഗമന ആശയത്തിന് പിന്തുണനല്‍കണം. എന്നാലത് ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ലെന്ന് വി.എസ് തുറന്നടിക്കുന്നു.

പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതും വര്‍ഗീയ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി സഹകരിക്കുന്നതും ഒരു പോലെ കാണരുതെന്നും വി.എസ് വ്യക്തമാക്കി. നവോത്ഥാനം ഒരു തുടര്‍പ്രക്രീയയാണ്. അങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് സ്ത്രീസമത്വത്തിന് പിന്തുണ നല്‍കണം. പക്ഷെ, അത് ശബരിമലയില്‍ യുവതികളെ കയറ്റുക എന്ന മിനിമം പരിപാടിയല്ലെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ വി.എസ് ചൂണ്ടിക്കാട്ടുന്നു. അതിനര്‍ത്ഥം ശബരിമല യുവതീപ്രവേശനത്തിനും അപ്പുറം ഒരുപാട് കാര്യങ്ങള്‍ സമൂഹത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ചെയ്യാനുണ്ടെന്നാണ്. അതിനെയെല്ലാം അവഗണിച്ച് യുവതീപ്രവേശനം മാത്രം ലക്ഷ്യമാക്കുന്നത് ശരിയല്ലെന്നാണ് വി.എസ് പറഞ്ഞതെന്നും രാഷ്്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

താന്‍ അഴിമതിക്കേസില്‍ അഴിക്കുള്ളിലാക്കിയ ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ എടുത്തതിനെ വി.എസ് വിമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സി.പി.എമ്മിന്റെ മാത്രം തീരുമാനപ്രകാരമല്ല ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫില്‍ എടുത്തത്. നേതാവിന്റെ സംശുദ്ധതയല്ല, പാര്‍ട്ടിയുടെ നിലപാടുകളാണ് മുന്നണിയില്‍ പ്രധാനമെന്നും വി.എസ് വ്യക്തമാക്കുന്നു. പ്രാദേശിക പാര്‍ട്ടികളെ വര്‍ഗീയ പാര്‍ട്ടി, അല്ലാത്തത് എന്ന് പ്രഖ്യാപിച്ചിട്ടില്ല. എല്ലാ വര്‍ഗിയ വാദികളും തീവ്രവാദികളും ശക്തിപ്പെടുന്ന കാലമാണ്. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ വിചാരധാര വന്നപ്പോഴാണ് ജമാഅത്തെ ഇസ്്‌ലാമി രൂപം കൊണ്ടത്. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുന്നതിനെ കുറിച്ച് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടെന്നും വി.എസ് പറയുന്നു. ഐ.എന്‍.എല്ലിന്റെ മുന്നണിപ്രവേശനം സംബന്ധിച്ച ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്.

ശക്തിയുള്ള പാര്‍ട്ടികളുടെ മാത്രം കൂട്ടായ്മയല്ല മുന്നണി സംവിധാനമെന്നും വി.എസ് സമ്മതിക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രം ഭരിക്കാന്‍ കഴിയുമായിരുന്നല്ലോ? പൊതുമിനിമം പരിപാടികളുടെ അടിസ്ഥാനത്തില്‍, ചില ലക്ഷ്യങ്ങളോടെയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ പോരാടുന്ന എല്‍.ഡി.എഫില്‍ അത്തരക്കാരെ ഉള്‍പ്പെടുത്താനാവില്ലെന്നും വി.എസ് വ്യക്തമാക്കുന്നുണ്ട്. ഇത് അദ്ദേഹം ആദ്യം പറഞ്ഞ നിലപാടില്‍ നിന്ന് നേരെ വിരുദ്ധമാണ്. എന്തായാലും അഭിമുഖത്തിലെ യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends