Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എൻ കെ പ്രേമചന്ദ്രൻ ബിജെപിയിലേയ്ക്കെന്ന് വ്യാജ പ്രചാരണം; കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രേമചന്ദ്രനെ പ്രഖ്യാപിച്ച നടപടി അനുചിതമാണെന്ന അഭിപ്രായം മുന്നണിയിലാകെ ഉയര്‍ന്നുവരുമ്പോള്‍ ഉത്തരം പറയാനാകാതെ ആര്‍എസ്.പി സംസ്ഥാന നേതൃത്വം

19 JANUARY 2019 07:28 PM IST
മലയാളി വാര്‍ത്ത

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രേമചന്ദ്രനെ പ്രഖ്യാപിച്ച നടപടി അനുചിതമാണെന്ന അഭിപ്രായം മുന്നണിയിലാകെ ഉയര്‍ന്നുവരുമ്പോള്‍ ഉത്തരം പറയാനാകാതെ നില്‍ക്കുകയാണ് ആര്‍എസ് പിയുടെ സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആണ് കഴിഞ്ഞ ദിവസം പ്രേമചന്ദ്രനെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതിനു പിന്നില്‍ പ്രേമചന്ദ്രന്റെ ഭീഷണിയാണുള്ളതെന്ന് ആര്‍എസ്പിയുമായി അടുത്ത വ‍ൃത്തങ്ങള്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നു.

തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കുവാന്‍ വേണ്ടി കഴിഞ്ഞ കുറേ മാസങ്ങളായി പ്രേമചന്ദ്രന്‍ നടത്തിയ നാടകങ്ങളുടെ അവസാനരംഗമായിരുന്നു നരേന്ദ്രമോദിയെ കൊല്ലത്തേക്കു വിളിച്ചുവരുത്തിയത്. പ്രേമചന്ദ്രന്റെ രാഷ്ട്രീയക്കളികള്‍ യുഡിഎഫിനു ഗുണകരമാകുമെന്ന കാഴ്ചപ്പാടിലായിരുന്നു ഈ അടുത്ത കാലം വരെ കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍. പക്ഷേ, ആ കളി ബിജെപിയിലേക്കുള്ള പാത വെട്ടലാണെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. നരേന്ദ്രമോദി കൊല്ലത്തുവന്ന് കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചപ്പോള്‍ മാത്രം. പിണറായിയെ ഒതുക്കാന്‍ ശ്രമിച്ച കളി കോണ്‍ഗ്രസിന്റെ പള്ളയ്ക്ക് കേറുന്ന അവസ്ഥയില്‍ എത്തിനിന്നു എന്നു ചുരുക്കം.

തിരിഞ്ഞുനോക്കിയാല്‍ പ്രേമചന്ദ്രന്റെ എന്‍എസ്എസ് -ആര്‍എസ് എസ് ബന്ധങ്ങള്‍ ഏറെ പഴക്കമുള്ളതാണ്. നാട്ടിലെ എന്‍എസ്എസ് നേതാവിന്റെ മകനായ പ്രേമചന്ദ്രന് തുടക്കം മുതല്‍ തന്നെ ആ വശത്തുനിന്ന് സഹായങ്ങള്‍ ഉറപ്പായിരുന്നു. വിവാഹശേഷം ആര്‍ എസ് എസുമായി അടുക്കാന്‍ കിട്ടിയ അസരങ്ങളിലൂടെയാണ് ആ വഴിക്കും പാലം തുറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ രണ്ട് പിന്‍ബലങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുകാലത്തുതന്ന അദേദഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ വോട്ട് കിട്ടാനുള്ള വഴി എന്നതില്‍ക്കവിഞ്ഞ് ഇത്തരമൊരു ബന്ധത്തിലേക്കു പോകുമെന്ന് കോണ്‍ഗ്രസുകാരും കരുതിയില്ല.

ആര്‍ എസ് പി നേതൃത്വത്തെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ വളരെക്കാലമായി പ്രേമചന്ദ്രനു കഴിയുന്നുണ്ട്. ആ പാര്‍ട്ടി സ്വപ്നത്തില്‍ പോലും കരുതാതിരുന്ന മറുകണ്ടം ചാടലാണ് ഒറ്റ ദിവസം കൊണ്ട് നേതൃത്വത്തെക്കൊണ്ട് ചെയ്യിക്കാന്‍ പ്രേമചന്ദ്രനു കഴിഞ്ഞത്. അതിന്റെ ഫലം പാര്‍ട്ടിയുടെ തകര്‍ച്ചയായിരുന്നു. ഇപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പ് ആയതൊടെ തന്റെ സീറ്റ് കൂടുതല്‍ സുരക്ഷിതമാക്കാനും ഭാവിയില്‍ മന്ത്രി പദം ഉറപ്പിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ് പ്രേമചന്ദ്രന്റെ പുതിയ അടവ്. അതിനുള്ളില്‍ പെട്ട അവസ്ഥയാണ് ആര്‍ എസ് പിയ്ക്ക്. അതേസമയം, അവശേഷിക്കുന്ന പാര്‍ട്ടിയില്‍തന്നെ എതിര്‍പ്പും രൂപം കൊള്ളുന്നുണ്ട്. അതിന് എത്ര ശക്തിയുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.

കൊല്ലത്തുനിന്ന് തനിക്ക് കോണ്‍ഗ്രസുകാരുടെ എതിര്‍പ്പ് വരുന്നു എന്നു കണ്ടതോടെയാണ് മുന്നണിക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പ്രേമചന്ദ്രന്‍ അസീസിനെ നിര്‍ബന്ധിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തിന്റെ ഏതാണ്ട് ആവര്‍ത്തനം തന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഇനി, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രേമചന്ദ്രന്‍ വന്നാല്‍ത്തന്നെ, നരേന്ദ്രമോദിയെ വിളിച്ചുവരുത്തി കോണ്‍ഗ്രസിനെ തെറി വിളിപ്പിച്ചതിന്റെ രോഷം കോണ്‍ഗ്രസിന്റെ അണികള്‍ക്കുമുണ്ട്. അതാണ് കൊല്ലം സീറ്റിലുള്ള തര്‍ക്കമായി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നതു തന്നെ. ഈ പരിതസ്ഥിതിയാണ് പ്രേമചന്ദ്രൻ ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന പ്രചാരണത്തിന് പിന്നിൽ. വളരെക്കാലമായുള്ള ആര്‍ എസ് എസ് -എന്‍ എസ് എസ് അടുപ്പം സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. രണ്ട്- ബിജെപി എത്രയോ കാലമായി ശ്രമിച്ചിട്ടും നടക്കാത്തതാണ് കേരളത്തില്‍നിന്ന് അറിയപ്പെടുന്ന ഒരു നേതാവിനെ മറുവിഭാഗങ്ങളില്‍ നിന്നു കൊണ്ടുവരിക എന്നത്. അത് പ്രേമചന്ദ്രനായാല്‍ അവര്‍ക്ക് ഇരട്ടിസന്തോ‍ഷമാകും. അതിനാകും അവർ ശ്രമിക്കുന്നത്. യുഡിഎഫില്‍ നിന്ന് എന്നതിനേക്കാള്‍ ഇടതുമുന്നണിയില്‍നിന്ന് വരുന്നു എന്ന തരത്തിലായിരിക്കും ബിജെപി നടത്താന്‍ പോകുന്ന പ്രചാരണം തന്നെ.

അതേസമയം, ഒരു പരിക്കും പറ്റാതെ നില്‍ക്കുന്നത് പ്രേമചന്ദ്രനാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അദ്ദേഹം അധികാരസ്ഥാനങ്ങളിലാണ്. ഇനിയും അതു നിലനിര്‍ത്താന്‍ ആകുന്നതെല്ലാം ചെയ്യും. അതിനപ്പുറം ഒരു പ്രത്യയശാസ്ത്രഭാരവും പ്രേമചന്ദ്രനെ അലട്ടുന്നില്ല. കോണ്‍ഗ്രസുകാര്‍ കലിപ്പ് തുടര്‍ന്നാല്‍ അധികം വര്‍ത്തമാനത്തിന് പ്രേമചന്ദ്രന്‍ നില്‍ക്കുകയില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വ‍ൃത്തങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് കൂടുതല്‍ കടുപ്പിച്ചാല്‍ നരേന്ദ്രമോദിയുടെ അടുത്ത വരവില്‍ പത്തനംതിട്ടയിലെ വേദിയില്‍ പ്രേമചന്ദ്രനുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്ര കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന് അടുത്തുതന്നെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends