Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിന് പൂര്‍ണ വിജയം കൈവരിക്കാനായില്ലെന്നു തുറന്നു സമ്മതിച്ച് ബിജെപി സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം അവസാനിപ്പിക്കുന്നു

20 JANUARY 2019 10:38 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിന് പൂര്‍ണ വിജയം കൈവരിക്കാനായില്ലെന്നു തുറന്നു സമ്മതിച്ച്, ബിജെപി സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം അവസാനിപ്പിക്കുന്നു. ഇന്നു രാവിലെ പത്തരയോടെ സമരം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള സമരപ്പന്തലില്‍ നടത്തിയ പ്രസംഗത്തില്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് പിള്ളയ്ക്ക് നേരെ പാര്‍ട്ടിയില്‍.

കൊട്ടിഘോഷിച്ച് തുടങ്ങിയ സമരത്തെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും തുടക്കംമുതലേ വിമര്‍ശിച്ചിരുന്നു. ബിജെപിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി തുടങ്ങിയ നിരാഹാര സമരത്തോട് ഒരു വിഭാഗം എതിര്‍പ്പു ശക്തമാക്കിയിരുന്നു. മുന്‍നിര നേതാക്കളാരും തുടര്‍സമരം ഏറ്റെടുക്കാന്‍ തയാറായില്ല എന്ന് പ്രചാരണം അഴിച്ചുവിട്ടു. സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കഴിഞ്ഞദിവസം ദേശീയ നേതാവായ പി കെ കൃഷ്ണദാസിനെ നിരാഹാരം കിടത്തിയത് എന്ന ആക്ഷേപമുയര്‍ന്നിരുന്നു. നിരാഹാര സമരത്തോട് ശ്രീധരന്‍ പിള്ളക്ക് അത്ര അനുഭാവമുണ്ടായിരുന്നില്ല.

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ആരംഭിച്ച സമരം 49ാം ദിവസത്തിലേക്കു കടക്കുന്‌പോഴാണ് അവസാനിപ്പിക്കുന്നത്. നിലവില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇന്ന് മണ്ഡലകാലം അവസാനിക്കുന്നതോടെ സമരത്തിന്റെ പ്രസക്തി തീരുമെന്നുള്ളതും ബി ജെ പി യെ അലട്ടുന്നു. സമരം ഭംഗിയായി അവസാനിപ്പിക്കാന്‍ കിട്ടിയ അവസരമൊന്നും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന തോന്നല്‍ പാര്‍ട്ടിയില്‍ പലര്‍ക്കുമുണ്ട്. ശക്തമായ നേതൃത്വമില്ലായ്മ ബി ജെ പി യെ കുഴക്കുന്നു. വരും ദിവസങ്ങളില്‍ ഇത് പല ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മുന്‍പ് ശബരിമല സമരം ബി ജെ പി ക്കു സുവര്‍ണ്ണാവസരമാണെന്നും ഇത് പരമാവതി പ്രയോഗനപ്പെടുത്തണമെന്നും പിള്ള പറഞ്ഞത് ഏറെ വിവാദമായിരുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് നേതാക്കളായ സി.കെ പദ്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം. വേലായുധന്‍, വി.ടി. രമ എന്നിവര്‍ നിരാഹാരം അനുഷ്ഠിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് പി.കെ. കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചത്. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂര്‍ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും സമരത്തിന് ജനപിന്തുണ ഏറിവരികയായിരുന്നെന്നും പോരാട്ടം തുടരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends