Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പഭക്ത സംഗമം നടക്കും... വിവിധ ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ പങ്കെടുക്കുമെന്ന് കര്‍മ്മസമിതി

20 JANUARY 2019 09:50 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പഭക്ത സംഗമം നടക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ പങ്കെടുക്കുമെന്ന് കര്‍മ്മ സമിതി അറിയിച്ചു.

മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളില്‍ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച് പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്പോള്‍ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.

ശബരികല കര്‍മസമിതിയുടെ നേതൃത്വത്തില്‍ അലകടല്‍ പോലെ മാസങ്ങളായി നടക്കുന്ന വമ്പന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു ഭക്ത സംഗമമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറയുന്നു. സുപ്രീംകോടതി വിധിയുടെ മറവില്‍ കോടാനുകോടി ഭക്തരുടെ വിശ്വാസങ്ങള്‍ ചവിട്ടിമെതിക്കാനും ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാനും സര്‍ക്കാര്‍ ശ്രമിച്ചു. അരാജകവാദികളെയും ആക്ടിവിസ്റ്റുകളെയും ഏതുവിധേനയും സന്നിധാനത്ത് എത്തിക്കാന്‍ അവര്‍ പതിനെട്ടടവുകളും പയറ്റി. ഭക്തജനകോടികളുടെ ധീരമായ ചെറുത്തു നില്‍പ്പായിരുന്നു കേരളം കണ്ടത്. നാമം ജപിച്ചും ശരണം വിളിച്ചും ജ്യോതികള്‍ തെളിയിച്ചും വിശ്വാസികള്‍ തങ്ങളുടെ രോഷവും മനോവേദനയും പ്രതിഷേധവും അറിയിച്ചു. എങ്കിലും തിരുത്തിയില്ലെന്നും സമര നേതാക്കള്‍ പറയുന്നു.

കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന 'അയ്യപ്പജ്യോതി' കേരളം വന്‍ പ്രതിഷേധ ജ്യോതിയായി മാറിയിരുന്നു. കാസര്‍കോട്ട് നിന്നു തെളിഞ്ഞ ജ്യോതിയില്‍ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയും കടന്ന് കന്യാകുമാരിവരെ നീളത്തില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. കേരള അതിര്‍ത്തിയായ കളിയിക്കവിളയില്‍ നിന്ന് സുരേഷ് ഗോപി എംപി ജ്യോതി തമിഴ്‌നാട്ടിലേയ്ക്ക് പകര്‍ന്നു നല്‍കി. ഇന്ത്യയില്‍ പലയിടങ്ങളിലും ഈ സമയം അയ്യപ്പജ്യോതികള്‍ തെളിഞ്ഞു. അയ്യപ്പ ജ്യോതിയുടെ വിജയത്തിനുശേഷം കര്‍മസമിതിയുടെ ശ്രദ്ധേയ നീക്കമാണ് ഇന്ന് നടക്കുന്ന അയ്യപ്പ സംഗമം. അയ്യപ്പ സംഗമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒഴിവാക്കുന്നു എന്ന പരാതിയും കര്‍മസമിതിയ്ക്കുണ്ട്. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. വിശ്വാസികളുടെ ഒത്തുചേരലാണ് ഭാരവാഹികള്‍ പറയുന്നു.

സ്വാമി വിവിക്താനന്ദ, സ്വാമിനി ജ്ഞാനഭനിഷ്ഠ, കാമാക്ഷിപുരം അധീനം സ്വാമി ശാക്തശിവലിംഗേശ്വര, ജസ്റ്റിസ് എന്‍.കുമാര്‍, ടി.പി.സെന്‍കുമാര്‍, സംഗീത്കുമാര്‍, ടി.വി.ബാബു, സ്വാമി ഗോലോകാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ഗുരുരത്‌നം ജ്ഞാനതപസ്വി, സി.പി.നായര്‍, സതീഷ് പത്മനാഭന്‍, ഡോ. പ്രദീപ് ജ്യോതി, സൂര്യന്‍ പരമേശ്വരന്‍, സൂര്യകാലടി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സ്വാമിമാരും അണിനിരക്കും.

സംഗമത്തിന്റെ മുന്നോടിയായി ഇന്നലെ വൈകിട്ട് മാനവീയം വീഥിയില്‍ നിന്ന് പുത്തരിക്കണ്ടം വരെ നടന്ന ബുള്ളറ്റ് റാലി ശബരിമല കര്‍മ്മസമിതി മാര്‍ഗദര്‍ശി വി.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends