Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമല കര്‍മ്മ സമിതി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടത്തുന്ന ഭക്ത സംഗമത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്റെ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമനം ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതായി വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍

20 JANUARY 2019 09:44 AM IST
മലയാളി വാര്‍ത്ത

ശബരിമല കര്‍മ്മ സമിതി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടത്തുന്ന ഭക്ത സംഗമത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്റെ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമനം ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

സാധാരണ മാര്‍ക്‌സിസ്റ്റ് മന്ത്രിമാര്‍ അമ്മയെ കാണാന്‍ വരാറില്ല. ആശ്രമത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മാത്രമാണ് എത്താറുളളത്. എന്നാല്‍ ദര്‍ശന സമയത്താണ് കടകം പള്ളി അടിയന്തിരമായി എത്തി അമ്മയെ പ്രത്യേകം കണ്ടത്.

ഭക്ത സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറി നിന്നില്ലെങ്കില്‍ ആശ്രമത്തിനും അമ്മയുടെ വിവിധ സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന നടപടികളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കാനായാവാം കടകംപള്ളി എത്തിയതെന്നാണ് സൂചനകള്‍.

ആലപ്പാട്ടെ ഖനനം നടക്കുന്ന സ്ഥലം ആശ്രമ പരിസരത്താണ്. സമരം നടക്കുന്നത് അമ്യതാനന്ദമയിയുടെ അറിവോടെയാണെന്ന് സൂചനയുണ്ട്. അയ്യപ്പ കര്‍മ്മ സമിതിയുടെ ചുമതല ഏറ്റെടുത്തയുടന്‍ സര്‍ക്കാര്‍ അമ്യതാനന്ദമയിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. ആലപ്പാട്ടെ ഖനനത്തിന്റെ പേരിലാണ് അമ്യതാനന്ദമയിയെ സര്‍ക്കാര്‍ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നത്.

ചുരുക്കത്തില്‍ അമ്യതാനന്ദമയിക്ക് ഉറക്കമില്ലാതായിരിക്കുകയാണ്. പുത്തരിക്കണ്ടത്തെ യോഗത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ ചെവിയില്‍ പിടിക്കും. പങ്കെടുത്തില്ലെങ്കില്‍ ആര്‍ എസ് എസ് ചെവിയില്‍ പിടിക്കും. ആര്‍ എസ് എസ് എക്കാലവും അമ്മയെ സംരക്ഷിച്ച പാര്‍ട്ടിയാണ്.

അമൃതാനന്ദമയിയുടെ വിശ്വസ്തനായ അമ്യതസ്വരൂപാനന്ദസ്വാമി കുവൈറ്റിലാണ് ഉള്ളത്. ദേശാഭിമാനിയുടെ ഉന്നതന്‍ കുവൈറ്റിലുള്ള സ്വാമിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു കാരണവശാലും ആര്‍ എസ് എസിന്റെ യോഗത്തില്‍ അമ്യതാനന്ദമയി പങ്കെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യം അയ്യപ്പഭക്ത സംഗമത്തിന് പകരം സെക്രട്ടേറിയറ്റ് വളയലാണ് കര്‍മ്മ സമിതി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അമ്മയുടെ ദര്‍ശന മഹോത്സവം നടക്കുന്നതുകൊണ്ടാണ് സെക്രട്ടേറിയറ്റ് വളയല്‍ ഒഴിവാക്കി ഭക്തസംഗമം 20ലേക്ക് മാറ്റിയത്.

അതിനിടെ അമ്യതാനന്ദമയി സംഗമത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോടിയേരിയും രംഗത്തെത്തി. ആര്‍എസ് എസ് യോഗത്തില്‍ അവര്‍ പങ്കെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ജാതി മതസ്ഥര്‍ അമ്മയുടെ ഭക്തരായി ഉണ്ടെന്നും അവരെ നിരാശരാക്കരുതെന്നും പ്രസ്താവിച്ചു.

പണ്ട് അമ്മക്കെതിരെ പുസ്തകമെഴുതിയ വിദേശവനിതയെ കൈരളി റ്റി വിക്ക് വേണ്ടി ജോണ്‍ ബ്രിട്ടാസ് ഇന്‍ര്‍വ്യൂ ചെയ്തിരുന്നു. അന്ന് അമ്മക്കൊപ്പം നിന്നത് ആര്‍ എസ് എസാണ്. ബ്രിട്ടാസ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി അമ്മ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അതിനാല്‍ അമ്മക്ക് ഒരിക്കലും ബിജെപി തള്ളി പറയാനാവില്ല. അതേ സമയം സംസ്ഥാന സര്‍ക്കാരിനെ പിണക്കാനും കഴിയില്ല. നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നയാളാണ് അമ്യതാനന്ദമയി. സര്‍ക്കാര്‍ പിണങ്ങിയാല്‍ അത് സ്ഥാപനങ്ങള്‍ക്ക് ദോഷമാകും.

ചടങ്ങില്‍ അമ്യതാനന്ദമയി പങ്കെടുക്കില്ലെന്ന് സിപിഎമ്മും പങ്കെടുക്കുമെന്ന് ബിജെപിയും വിശ്വസിക്കുന്നു.


 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends