Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

പല സീറ്റും പോകാന്‍ സാധ്യത... ശബരിമല പ്രതിഷേധത്തില്‍ സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ മാത അമൃതാനന്ദമയി പങ്കെടുക്കുന്നതില്‍ സിപിഎമ്മിന് ആശങ്ക; തെരഞ്ഞെടുപ്പ് അടുത്തതോടെ അമ്മ ഭക്തരുടെ നിലപാട് വലിയ ദോഷം ചെയ്യും

20 JANUARY 2019 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

വലിയൊരു വോട്ട് ബാങ്കാണ് അമൃതാനന്ദമയീ ഭക്തര്‍. ലോകത്തിന്റെ നാനാഭാഗത്തുള്ള അവര്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നു എങ്കിലും അമ്മയുടെ ഒരു നിലപാട് അവരെ വൈകാരികമായി സ്വാധീനിക്കും. ഇതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. അമൃതാന്ദമയി മഠത്തിനോട് ചേര്‍ന്നുള്ള കരുനാഗപ്പള്ളി ഏരിയയില്‍ മുഴുവനായും അമ്മ ഭക്തരായതിനാല്‍ പ്രത്യേകിച്ചും കൊല്ലം മണ്ഡലത്തെ കാര്യമായി ബാധിക്കും. ബിജെപി ഒരു നിര്‍ണായക ശക്തിയായി മാറിയതോടെ ഓരോ വോട്ടും വിലപ്പെട്ടതാണ്. അതാണ് സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നത്.

കോടിക്കണക്കിന് വിശ്വാസികളെ വെല്ലുവിളിച്ച് ശബരിമലയില്‍ യുവതീ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത് പല വിശ്വാസ സ്ഥാപനങ്ങളേയും ആശങ്കാകുലയാക്കുന്നു. ഇന്ന് ശബരിമലയാണെങ്കില്‍ നാളെ എന്ത്‌കൊണ്ട് നമ്മളാവില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ രാത്രിയോഗം ക്യാന്‍സല്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് വരുന്നത്. ഇതേപോലെ അമൃതാനന്ദമയീ മഠവും ഭയക്കുന്നുണ്ട്.

ഇതിനിടെ അമൃതാനന്ദമയി ഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള നീക്കവും സിപിഎം സജീവമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അമൃതാനന്ദമയിയെ കണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഭക്ത സംഗമത്തില്‍ പങ്കെടുത്താല്‍ ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പലരും മഠത്തെ ഓര്‍മ്മപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

എന്ത് വന്നാലും അമ്മ പങ്കെടുക്കണമെന്നാണ് ഭക്തര്‍ പറയുന്നത്. ഇന്ന് ബിജെപിയോടും ശബരിമല കര്‍മ്മ സമിതിയോടൊപ്പവും നിന്നില്ലെങ്കില്‍ നാളെ മഠത്തിനെന്തെങ്കിലും വന്നാല്‍ ആരും നില്‍ക്കില്ല. അതിനാലാണ് വിശ്വാസ സംരക്ഷണത്തിന് അമ്മ തന്നെ നേരിട്ടെത്തുന്നത്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത അയ്യപ്പഭക്തര്‍ ഇന്ന് അനന്തപുരിയിലാണ് സംഗമിക്കുന്നത്. രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്ന്, ഭരണകൂടത്തിന്റെ ആക്ഷേപങ്ങള്‍ക്കോ മര്‍ദനമുറകള്‍ക്കോ അയ്യപ്പഭക്തരുടെ മനസ്സിനെ തളര്‍ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കും.

വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയില്‍ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ യോഗം മാതാ അമൃതാന്ദമയി ഉദ്ഘാടനം ചെയ്യും. കെ.പി. ശശികല ടീച്ചര്‍ ആമുഖ പ്രസംഗം നടത്തും.

വിവിക്താനന്ദ സ്വാമി (ചിന്മയാമിഷന്‍ കേരള തലവന്‍), സ്വാമിനി ജ്ഞാനഭനിഷ്ഠ (ഋഷിജ്ഞാനസാധനാലയം,) കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമി (തമിഴ്‌നാട്), ജസ്റ്റിസ് എന്‍. കുമാര്‍ (ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍), ടി.പി. സെന്‍കുമാര്‍ (കര്‍മസമിതി ദേശീയ ഉപാധ്യക്ഷന്‍), സംഗീത്കുമാര്‍ (നായര്‍ സര്‍വീസ് സൊസൈറ്റി ), ടി.വി. ബാബു (കെപിഎംഎസ്), ഗോലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം), ബോധിതീര്‍ഥ സ്വാമി (ശിവഗിരിമഠം), ഗുരുരത്‌നം ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം), സി.പി. നായര്‍ (മുന്‍ ചീഫ് സെക്രട്ടറി), ചെന്ത് അലങ്കാര ചെമ്പക മന്നാര്‍ രാമാനുജന്‍, അഡ്വ. സതീഷ് പത്മനാഭന്‍ (കേരള വിശ്വ കര്‍മസഭ), ഡോ. പ്രദീപ് ജ്യോതി (അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷന്‍), സൂര്യന്‍ പരമേശ്വരന്‍ സൂര്യ കാലടി ഭട്ടതിരിപ്പാട് (തന്ത്രിസമാജം), മോഹന്‍ ത്രിവേണി (ആദിവാസി മഹാസഭ), കെ.കെ. രാധാകൃഷ്ണന്‍ (ധീവരസഭ), എസ്.ജെ.ആര്‍. കുമാര്‍ (കര്‍മസമിതി ജനറല്‍ കണ്‍വീനര്‍) ഇ.എസ്. ബിജു (കര്‍മസമിതി സംസ്ഥാന കണ്‍വീനര്‍) തുടങ്ങിയവര്‍ സംസാരിക്കും.

സംഗമത്തിന്റെ ഭാഗമായി രണ്ടുലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്രയുമുണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഭക്തര്‍ പങ്കെടുക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും.

അതേസമയം ശബരിമല സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിന്റെ കാര്യം ബി.ജെ.പി യോഗം തീരുമാനിക്കും. ആചാര സംരക്ഷണത്തിന് വേണ്ടി എന്‍.ഡി.എ സമാഹരിച്ച ഒപ്പുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയ ശേഷം സംസാരിക്കുമ്പോഴായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ്പിനെ പോലും 307ാം വകുപ്പ പ്രകാരം കളളക്കേസില്‍ കുടുക്കിയെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.

അതേസമയം ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് പഠിക്കല്‍ നടത്തുന്ന നിരാഹാരസമരം ബി.ജെ.പി നാളെ അവസാനിപ്പിച്ചേക്കും. ശബരിമല നട അടക്കുന്നതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി. നാളെ പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 48ാം ദിവസം നടക്കുന്ന സമരത്തില്‍ പി.കെ.കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. സര്‍ക്കാര്‍ സമരത്തോട് മുഖം തിരിച്ചതും പാര്‍ട്ടിക്കുള്ളില്‍ തന്നെ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതും അനാവശ്യമായി വന്ന ഹര്‍ത്താലുകളും സമരത്തിന്റ ആവേശം കുറച്ചിരുന്നു. അതേസമയം ഭക്ത സംഗമത്തോടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ച് പിടിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 minute ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (25 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (55 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

Malayali Vartha Recommends