Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രണ്ടു വിവാഹം കഴിച്ചിട്ടും ആ കണ്ണുകളിലെ കാമഭ്രാന്ത് മാറിയിരുന്നില്ല:- ഒടുവിൽ അത് തീർത്തത് നിഷ്കളങ്കമായി സ്നേഹിച്ച ആ പതിനഞ്ചുകാരിയോട്: കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുമ്പോഴും ശാരീരിക ബന്ധം നിഷേധിച്ചതിന്റെ പക മാത്രമായിരുന്നു ആ കണ്ണുകളിൽ... ഒടുക്കം തെളിവ് നശിപ്പിക്കാൻ സിം കാർഡ് കടിച്ചു മുറിച്ചുകളഞ്ഞു... കോട്ടയത്തെ നടുക്കിയ മൃഗീയകൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ

20 JANUARY 2019 11:36 AM IST
മലയാളി വാര്‍ത്ത

മൊബൈൽ പ്രണയം കണ്ണുമടച്ച് വിശ്വസിച്ച ആ പെൺകുട്ടിയറിഞ്ഞില്ല കാമുകനായികൊണ്ടുനടന്ന കാമഭ്രാന്തന്റെ ആ കഴുകൻ കണ്ണുകൾ. നിഷ്‌കങ്കമായിരുന്നു ആ മനസ്സ്, ഒരു തെറ്റ് പ്രായത്തിന്റെ അപക്വത ജീവിതം തകർത്ത കെണിയിലേക്ക് ഒരു പെൺകുട്ടികൂടി. മൊബൈൽ പ്രണയത്തിന് പിന്നാലെ കോട്ടയം അയർക്കുന്നം അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ യുവാവ് അറസ്റ്റിൽ. 

അരീപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മാലം കുഴിനാകത്തരത്തിൽ അജേഷാ (40)ണ് അറസ്റ്റിലായത്. അരീപ്പറന്പിൽ ടിപ്പർ ഡ്രൈവറായി അജേഷ് ജോലി ചെയ്യുന്ന ഹോളോ ബ്രിക്സ് ഫാക്‌ടറിക്കു പിന്നിലെ വാഴത്തോപ്പിൽ കുഴിച്ചിട്ട നിലയിലാണ് ഇന്നലെ ഉച്ചയ്ക്കു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ...

 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാർ അയർക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു പെണ്‍കുട്ടി അവസാനമായി ഫോണ്‍ ചെയ്തയാളെന്ന നിലയിലാണ് അജേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർച്ചയായ ചോദ്യംചെയ്യലിൽ രണ്ടാം ദിവസമാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം മറവുചെയ്തെന്നുമുള്ള വിവരം ഇയാൾ വെളിപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പെൺകുട്ടിയുടെ ഫോണിലേക്കു വിളിയെത്തിയത്.

അപ്പോൾ വീട്ടിൽ പെണ്‍കുട്ടിയുടെ സഹോദരിയും ഭർത്താവും ഉണ്ടായിരുന്നു. പലതവണ ഫോൺ വന്നതായി പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു. വിളിച്ചത് അച്ഛനാണെന്നും അച്ഛൻ ഏൽപ്പിച്ച പണം അവശ്യപ്പെട്ടതനുസരിച്ചു തിരികെ നൽകാൻ പോവുകയാണെന്നും പറഞ്ഞാണ് പെണ്‍കുട്ടി വീട്ടിൽ നിന്നുമിറങ്ങിയത്.സംശയം തോന്നിയ വീട്ടുകാർ ഫോണ്‍ പരിശോധിച്ചപ്പോഴാണു വിളിച്ചത് അജേഷാണെന്നു മനസിലായത്. ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്ന അജേഷ് ഇവരെ തിരിച്ചു വിളിച്ചു. പെണ്‍കുട്ടി തന്‍റെ അടുക്കൽ ഇല്ലെന്നു പറഞ്ഞ് കയർത്തു സംസാരിച്ചു. തുടർന്നാണു വീട്ടുകാർ പരാതി നൽകിയത്.

 പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ ഒരു ദിവസം മുഴുവൻ അജേഷ് പിടിച്ചു നിന്നു. തുടർന്നു ക്രൂരമായ കൊലയുടെ വിവരം പറഞ്ഞ അജേഷ് കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു. തെളിവ് നശിപ്പിക്കാനായി സിം കാർഡ് കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തിൽ കുട്ടികളുണ്ട്. രണ്ടാഴ്ച മുൻപ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികിൽസയ്ക്കു വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല.

ഹോളോബ്രിക്സ് നിർമാണ യൂണിറ്റിനോടു ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞില്ല. ക്രൂരമായ കൊലപാതകം നടത്തിയിട്ടും സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചപ്പോൾ നിസ്സംഗ ഭാവത്തിലായിരുന്നു അജേഷ്. പൊലീസ് ജീപ്പിൽ നിന്നിറക്കി മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടാ‍ൻ ആവശ്യപ്പെട്ടു. തിട്ടയുടെ മുകളിലെത്തി മൃതദേഹം കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി. തിട്ടയുടെ മുകളിൽ നിന്നു താഴേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളതിനാൽ അരികു വശം വഴി ഇറക്കി മൃതദേഹത്തിനരികിലെത്തിച്ചപ്പോഴും ഭാവഭേദങ്ങളൊന്നും അജേഷിന്റെ മുഖത്തില്ലായിരുന്നു. മൃതദേഹം കുഴിച്ചു പുറത്തെടുക്കുന്നതും അജേഷ് നോക്കി നിന്നു.

വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ഇയാൾ കൊല്ലുകയായിരുന്നു. കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്. വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഫോൺ വിളിപ്പട്ടികയിൽനിന്നു അജേഷുമായുള്ള ബന്ധം പോലീസിന് പിടികിട്ടിയത്. തുടർന്നായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്.

ലൈംഗികപീഡനം എതിര്‍ത്തതിനാണ് പ്രതി പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ കുട്ടിയ്ക്ക് സ്വന്തം മൊബൈല്‍ നമ്ബര്‍ കൈമാറിയിരുന്നു. മൊബൈല്‍ പ്രണയത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.

 ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. എഎസ്പി രീഷ്മ രമേശൻ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനൻ, ഇൗസ്റ്റ് സിഐ ടി.ആർ.ജിജു, പാമ്പാടി സിഐ യു.ശ്രീജിത്ത്, അയർകുന്നം എസ്ഐ അനൂപ് ജോസ്, മണർകാട് എസ്ഐ ആർ.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. ആർഡിഒ അനിൽ ഉമ്മന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends