Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മുഖപത്രം ഞെട്ടിപ്പിക്കുന്നത്... പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് എന്‍എസ്എസ് മുഖപത്രം; തെരഞ്ഞെടുപ്പടുത്തതോടെ എന്‍എസ്എസും മാറുന്നതിനാല്‍ കടുത്ത ആശങ്കയില്‍ ഇടതുപക്ഷം

20 JANUARY 2019 11:55 AM IST
മലയാളി വാര്‍ത്ത

ബിജെപിയും എന്‍എസ്എസും തമ്മിലുള്ള അകലം കുറയുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയതിന് പിന്നാലെ മുഖ പത്രവും. തെരഞ്ഞെടുപ്പ് അടുത്തതോടെ എന്‍എസ്എസിന്റെ ബിജെപി ചായ്‌വ് ഇടതുപക്ഷത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.

എന്‍എസ്എസ് മുഖപത്രമായ സര്‍വീസ് മാസികയിലൂടെയാണ് നരേന്ദ്ര മോഡിയെ പ്രശംസിച്ച് രംഗത്തെത്തിയത്. സംവരണ വ്യവസ്ഥയില്‍ യാതൊരുവിധ മാറ്റവും വരുത്താതെ മുന്നോക്ക സമുദായത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം അഭിമാനവും ചരിത്രപരവും അഭിനന്ദനാര്‍ഹമാണെന്നും ഇതാണ് യഥാര്‍ത്ഥ നവോത്ഥാനമെന്നും മുഖപത്രത്തില്‍ പറയുന്നു.

സാമ്ബത്തിക സംവരണം യാഥാര്‍ത്ഥ്യമായി. ഇതാണ് യഥാര്‍ത്ഥ നവോത്ഥാനം. എന്ന തലക്കെട്ടോടെയാണ് സര്‍വീസിന്റെ മുഖപ്രസംഗം ആരംഭിക്കുന്നത്. നിലവിലുള്ള സംവരണവ്യവസ്ഥയില്‍ യാതൊരു മാറ്റവും കൂടാതെ അവഗണിക്കപ്പെട്ട മുന്നോക്ക സമുദായത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം തൊഴില്‍ എന്നീ മേഖലകളില്‍ 10% സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദാര്‍ഹമാണ്. സമുദായ ആചാര്യന്‍ മന്നത്തുപദ്മനാഭന്റെ കാലം മുതല്‍ മാറിമാറിവന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് എന്‍എസ്എസ് ഉന്നയിച്ച ആവശ്യമാണിത്. വിവിധ പ്രതിഷേധങ്ങളും സമരങ്ങളും ഇതിന്റെ ഭാഗമായി നടത്തി. 2006ല്‍ നിയമിച്ച സിന്‍ഹു കമ്മിഷന്‍ മുമ്ബാകെ എന്‍എസ്എസ് വസ്തുനിഷ്ഠമായ വിവരങ്ങള്‍ തെളിവുകളും നല്‍കി. എന്നാല്‍ 2010 കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും, അവര്‍ നിയമിച്ച കമ്മീഷന്‍ ആയിട്ട് പോലും അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സര്‍ക്കാരിനെ സമീപിച്ചു. ആ ആവശ്യത്തിന് മേല്‍ അനുകൂലമായ ഒരു തീരുമാനമാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

രാജ്യത്തെ സംവരണ സമ്ബ്രദായത്തെക്കുറിച്ച് പഠനം നടത്തി സാമൂഹ്യനീതി എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ഉറപ്പുവരുത്താനുള്ള നടപടികളായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് ഈ ശക്തമായ തീരുമാനത്തിലൂടെ തെളിയിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയും മറ്റുള്ളവരെ പോലെ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ അഭിമാനംകൊള്ളുന്നു എന്നുപറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുകയാണ്. യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപിയും ആര്‍.എസ്.എസും തന്ത്രങ്ങള്‍ മെനയുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് ബൂത്ത് തലത്തില്‍ ബൈക്ക് ടീമുകളും ബൂത്ത് മുതല്‍ സംസ്ഥാനതലം വരെ ആര്‍എസ്എസിന്റെ കോഓര്‍ഡിനേറ്റര്‍മാരും ഉണ്ടാകും. പതിവ് രീതി വിട്ട് ബിജെപിയും ആര്‍എസ്എസും ഒരുമിച്ചു രംഗത്തിറങ്ങും.

തെരഞ്ഞെടുപ്പ് പ്രധാനമായും പാര്‍ട്ടിയുടെ കാര്യമെന്ന നിലപാടിലായിരുന്നു കേരളത്തില്‍ ആര്‍എസ്എസ്. എന്നാല്‍, ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ കൃത്യമായ പങ്കാളിത്തം ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ സംഘടനയുടെ രംഗപ്രവേശം. സംസ്ഥാന തലം വരെ സംഘം നേരിട്ട് കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച കോള്‍ സെന്ററുകളുടെ നിയന്ത്രണം സംഘത്തിനാണ്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത അയ്യപ്പഭക്തര്‍ ഇന്ന് അനന്തപുരിയിലാണ് സംഗമിക്കുന്നത്. രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്ന്, ഭരണകൂടത്തിന്റെ ആക്ഷേപങ്ങള്‍ക്കോ മര്‍ദനമുറകള്‍ക്കോ അയ്യപ്പഭക്തരുടെ മനസ്സിനെ തളര്‍ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കും.

വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയില്‍ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ യോഗം മാതാ അമൃതാന്ദമയി ഉദ്ഘാടനം ചെയ്യും. കെ.പി. ശശികല ടീച്ചര്‍ ആമുഖ പ്രസംഗം നടത്തും.

സംഗമത്തിന്റെ ഭാഗമായി രണ്ടുലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്രയുമുണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഭക്തര്‍ പങ്കെടുക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends