Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നാട്ടിലെ സ്ഥിരം പ്രശ്നക്കാരനായ അജേഷ് രണ്ട് മക്കളുണ്ടായിട്ടും കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് ഭാര്യയുടെ ഞെട്ടിക്കുന്ന മൊഴി:- അച്ഛന്റെ ആത്മമിത്രമായിരുന്ന് പതിനഞ്ചുകാരിയുമായി അടുത്തു.... ഒടുവിൽ പ്രണയം അവസാനിച്ചത് ഒന്ന് നിലവിളിച്ചാൽപോലും ആരും കേൾക്കാത്ത ആ കമ്പനിയിലെ വാഴത്തോട്ടത്തിൽ

20 JANUARY 2019 10:53 AM IST
മലയാളി വാര്‍ത്ത

അയർകുന്നത്ത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അയർകുന്നം മാലം സ്വദേശിയായ ടിപ്പർ ഡ്രൈവർ അജേഷിനെ അറസ്റ്റ് ചെയ്തപ്പോൾ ഞെട്ടിയത് കൂടെത്താമസിക്കുന്ന തൊഴിലാളി സുഹൃത്തുക്കളായിരുന്നു. ക്രൂര കൊലപാതകം നടത്തിയിട്ടും രണ്ടു ദിവസത്തോളം താമസസ്ഥലത്ത് തന്നെ ഒന്നും അറിയാത്ത മട്ടില്‍ ആ നരാധമൻ സ്വൈര്യ വിഹാരം നടത്തുകയായിരുന്നു. പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുമ്പോൾ മാത്രമായിരുന്നു ആ ലയത്തില്‍ തന്നെ കുടുംബത്തോടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പോലും സംഭവം അറിഞ്ഞത്.


വ്യാഴാഴ്ച അജേഷിനെ കാണാന്‍ പെണ്‍കുട്ടി മുറിയില്‍ എത്തിയിരുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു. ഇഷ്‌ടികക്കളത്തിനോട് ചേര്‍ന്നാണ് അജേഷിന്റെ മുറി. ഇതിനു തൊട്ടു ചേര്‍ന്നു തന്നെ മുപ്പതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്നുണ്ട്. ഇഷ്‌ടിക നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മുറിയ്‌ക്കുള്ളില്‍ എന്ത് ബഹളമുണ്ടായാലും പുറത്ത് അറിയില്ല. ഏതു സമയത്തും മദ്യലഹരിയിലായിരുന്ന പ്രതി നാട്ടിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നതായി പൊലീസ് പറയുന്നു.

കൊലപാതകം നടത്തിയതായി പൊലീസ് പറയുന്ന മുറിയില്‍ നിന്ന് നൂറ് മീറ്ററെങ്കിലും ദൂരെയായാണ് മൃതദേഹം കുഴിച്ചിട്ട വാഴത്തോപ്പ്. മൃതദേഹം ഒളിപ്പിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്‌ക്ക് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ഇത്രയും ദൂരം കൊണ്ടു പോകാന്‍ മദ്യലഹരിയിലായിരുന്ന അജേഷിനു സാധിക്കുമോ എന്നാണ് സംശയിക്കുന്നത്.

പിതാവിനെ കാണാന്‍ പ്രതിയായ അജേഷ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. ഇങ്ങനെയാണ് സൗഹൃദം സ്ഥാപിച്ചത്. ഇരുവരും ഫോണ്‍ ചെയ്യാറുമുണ്ടായിരുന്നു. അജേഷ് ആദ്യം മണര്‍കാട് സ്വദേശിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. ഇവരില്‍ രണ്ട് മക്കളുണ്ട്. ആദ്യഭാര്യയെ ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം ചെയ്‌തു. ആറു മാസം മുന്‍പ് അവരെയും ഉപേക്ഷിച്ചു.

ആദ്യ ഭാര്യയെ ആക്രമിച്ച കേസിലും പ്രതിയാണ്.ക്രൂരമായി പീഡിപ്പിക്കുന്നതായും, ലൈംഗിക വൈകൃതത്തിനു നിര്‍ബന്ധിക്കുന്നതായുമായിരുന്നു ആദ്യഭാര്യയുടെ പരാതി. അന്ന് പൊലീസ് അജേഷിനെ താക്കീത് ചെയ്‌ത് വിടുകയായിരുന്നു. മൃതദേഹം വാഴത്തോട്ടത്തില്‍ കണ്ടെത്തിയത് അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാരാണ് തടിച്ചു കൂടിയത്. തെളിവെടുപ്പിനു ശേഷം ജീപ്പില്‍ കയറ്റാനായി കൊണ്ടു വന്ന പ്രതിക്കു നേരെ നാട്ടുകാര്‍ അസഭ്യ വര്‍ഷം നടത്തി.

ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, സി.ഐമാരായ എ.ജെ തോമസ്, യു.ശ്രീജിത്ത്, ടി.ആര്‍ ജിജു, മണര്‍കാട് എസ്.ഐ ജി.വിനോദ്, അയര്‍ക്കുന്നം എസ്.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends