Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കൂട്ടലും കിഴിക്കലും കഴിയുമ്പോള്‍... സംഘര്‍ഷം നിറഞ്ഞ തീര്‍ത്ഥാടന കാലത്തിന് പരിസമാപ്തിയാകുമ്പോള്‍ ഭക്തര്‍ക്കും സമാധാനമായി കണ്ണടയ്ക്കാം അടുത്ത നട തുറക്കും വരെ

20 JANUARY 2019 12:42 PM IST
മലയാളി വാര്‍ത്ത

ശബരിമല നടയടച്ചതോടെ വലിയ ആശ്വാസത്തിലാണ് വിശ്വാസി സമൂഹം. ഏത് നിമിഷവും യുവതികള്‍ കയറുമെന്ന അവസ്ഥയില്‍ നിന്നും നേരാംവണ്ണം ആരും കയറിയില്ലല്ലോ എന്ന ആത്മവിശ്വാസത്തിലാണ് ഭക്തസമൂഹം. 5000ലധികം പോലീസുകാരും 55 ദിവസത്തെ കൂട്ട നിരോധനാജ്ഞയും ഉണ്ടായിട്ടും ഒരാളെപ്പോലും നേരെയുള്ള വഴിയിലൂടെ പോലീസിന് ശബരിമലയിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് എല്ലാവര്‍ക്കും ഒരു പോലെ ആശ്വാസം നല്‍കി. ആദ്യത്തെ ആവേശത്തിന് ശേഷം പോലീസ് പിന്‍തിരിഞ്ഞതും ശബരിമല നിരീക്ഷണ സമിതിയുടെ കൃത്യമായ ഇടപെടലും വലിയ ആശ്വാസമായി. അങ്ങനെ വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്തിന് സമാപനമായി. ആദ്യ ദിനം മുതലുള്ള ആശങ്കാജനകമായ അന്തരീക്ഷത്തിന് ശനിയാഴ്ച വരെയും കുറവുണ്ടായില്ല. നിലയ്ക്കല്‍ പ്രധാന ഇടത്താവളമാക്കിയശേഷമുള്ള ആദ്യ തീര്‍ത്ഥാടനത്തെ കാത്തിരുന്നത് സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിയെതുടര്‍ന്നുമ്ടായ സംഘര്‍ഷങ്ങളുണ്ടായിരുന്നു പ്രതിഷേധം ചെറുക്കാനുള്ള പോലീസിന്റെ നിയന്ത്രണങ്ങള്‍ ആദ്യം മുതല്‍ തീര്‍ത്ഥാടകരെ വലച്ചു.

സന്നിധാനത്ത് തങ്ങരുതെന്ന നിര്‍ദ്ദേശത്താല്‍ നെയ്യഭിഷേകം നടത്താനാകാതെ വന്നത് വലിയ വിവാദമായി. നിയന്ത്രണങ്ങളില്‍ പ്രതിഷേധിക്കാന്‍ സന്നിധാനത്ത് സംഘ പരിവാര്‍ തുടങ്ങിയ നാമജപ പരിപാടി അവസാന ദിവസം വരെ തുടര്‍ന്നു.

തീര്‍ത്ഥാടനത്തിന്റെ അവസാന സമയത്ത് രണ്ടു യുവതികള്‍ പോലീസ് സഹായത്തോടെ രഹസ്യമായി മല കയറി ദര്‍ശനം നടത്തിയത് വലിയ കലാപത്തിന് കാരണമായി. നിരോധനാജ്ഞയും നിയന്ത്രണവും യഥാര്‍ത്ഥ ഭക്തര്‍ക്ക് സുഖ ദര്‍ശനം ലഭ്യമാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏതു സ്ത്രീയെയും തടയുന്ന സ്ഥിതി ഒഴിവായെന്ന് പോലീസും പറയുന്നു. പോലീസ് നടപടികള്‍ തീര്‍ത്ഥാടകരെ വലച്ചത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതിയിടപെടലുണ്ടായി.

ശബരിമലയിലെ പ്രധാന സംഭവങ്ങള്‍ ഇങ്ങനെയാണ്

55 ദിവസം നീണ്ടു നിന്ന നിരോധനാജ്ഞ പ്രതിഷേധനങ്ങളെ നേരിടാനാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മകരവിളക്കു വരെ ഇതു തുടര്‍ന്നു
സന്നിധാനത്ത് ചരിത്രത്തിലെ ആദ്യ പോലീസ് നടപടി. പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു

പകലും രാത്രിയിലും മലകയറാന്‍ നിയന്ത്രണം ഹൈക്കോടതി ഇടപെട്ട് ഇത് റദ്ദാക്കി

നിലയ്ക്കല്‍ പമ്പ ബസ് സര്‍വ്വീസ് പോലീസ് നിയന്ത്രണത്തിലാക്കി. ഇതും കോടതി വിലക്കി

വലിയ നടപ്പന്തല്‍ വാവരുനട, മഹാകാണിക്ക എന്നിവിടങ്ങളില്‍ വിരിവിലക്ക്
നിലയ്ക്കല്‍ വെച്ച് കേന്ദ്രമന്ത്രിയോടും ജഡ്ജിയോടും എസ്പിയോടും പെരുമാറ്റം. കെ സുരേന്ദ്രന്‍, കെപി ശശികല എന്നിവരുടെ അറസ്റ്റ്്
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിയുടെ ഇടപെടലുകള്‍

പോലീസ് അകമ്പടിയില്‍ യുവതികള്‍ ദര്‍ശനം നടത്തി. നടയടയ്ക്കല്‍, ശുദ്ധികലശം

സംഘര്‍ഷം ശബരി മലയ്ക്കു പുറത്തുമുണ്ടായി. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത് ആകെ 2012 കേസുകള്‍, 2018 ഒക്ടോബര്‍ 17 മുതല്‍ 2019 ജനുവരി നാലു വരെയുള്ള കണക്കാണിത്. 10,561 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്

പ്രാദേശിക ഹര്‍ത്താലുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ ഏഴ് ഹര്‍ത്താലുകള്‍

മലയ്ക്കു പോയ ഒരാളും സംഘര്‍ഷത്തിനിടെ ഒരാളും മരിച്ചത് വിവാദമായി. തിരുവനന്തപുരത്ത് ബിജെപി സമരപ്പന്തലിനു സമീപം ഒരാള്‍ ആത്മഹത്യ ചെയ്തതും സ്ഥിതിഗതികള്‍ വഷളാക്കി

ശബരിമല നടയടച്ചിട്ടും ശബരിമലയില്‍ കയറിയ യുവതികളെപ്പറ്റി വിവാദം ഇപ്പോഴും കത്തുകയാണ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ 51 യുവതികളുടെ പേരുകള്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടികയിലുണ്ടായ പിഴവുകള്‍ സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയിലെ പിഴവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എഡിജിപി അനില്‍കാന്തിനോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയില്‍ വ്യാപക പിഴവുകളാണ് ഉണ്ടായിരുന്നത്. യുവതികളുടെ പട്ടികയില്‍ പുരുഷന്മാര്‍ വരെ കയറിക്കൂടിയിരുന്നു. സംഭവം വിവാദമായതോടെയാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ലിസ്റ്റ് തിരുത്തില്ലെന്ന വാദവും പുരോഗമിക്കുകയാണ്. ഭക്തജന സംഗമവും നടക്കുകയാണ്. സമരം മറ്റൊരു രൂപത്തിലാകുമെന്നാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറയുന്നത്. ചുരുക്കത്തില്‍ നടയടച്ചിട്ടും വിവാദം കനക്കുമെന്ന് സാരം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends