Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പടിയിറങ്ങാന്‍ ഡി.ജി.പി. ഹേമചന്ദ്രന്‍... ഫയര്‍ഫോഴ്‌സ് മേധാവിയില്‍ നിന്നും ഹേമചന്ദ്രനെ കെഎസ്ആര്‍ടിസിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കവെ തികഞ്ഞ വേദനയോടെ കേരളം വിടാനൊരുങ്ങുന്നു

20 JANUARY 2019 01:23 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായ ഡിജിപി ഹേമചന്ദ്രന്‍ വളരെ വേദനയിലാണ്. സര്‍ക്കാരിന്റെ നിരന്തരമായ തരം താഴ്ത്തലിലും കുറ്റപ്പെടുത്തലിലും മടുത്തിരിക്കുകയാണ്. ശബരിമല ഉന്നതാധികാരസമിതി അംഗം കൂടിയായ ഹേമചന്ദ്രന്‍ ഭക്തര്‍ക്ക് വേണ്ടി കടുത്ത നിര്‍ദേശങ്ങളാണ് ഹൈക്കോടതിയ്ക്ക് നല്‍കിയത്. ഇത് സര്‍ക്കാരിനെ അലോരസപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഹേമചന്ദ്രന് കേരളം മടുത്തുവെന്ന റിപ്പോര്‍ട്ടും വന്നത്. കേന്ദ്ര സര്‍വീസിലേക്കു ഡെപ്യൂട്ടേഷന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ഹേമചന്ദ്രന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനു കത്ത് നല്‍കി. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയ്ക്കു വിട്ടു.

ശബരിമല യുവതീപ്രവേശവിഷയത്തില്‍ സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാട് ഹേമചന്ദ്രന്‍ ഉള്‍പ്പെട്ട ഉന്നതാധികാരസമിതി കൈക്കൊണ്ടിരുന്നു. കനകദുര്‍ഗയുടെയും ബിന്ദു അമ്മിണിയുടെയും ശബരിമലപ്രവേശം ശരിയായ രീതിയിലല്ലെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാരിന് അനഭിമതനായ ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ നീക്കമാരംഭിച്ചിരുന്നു. പകരം കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറായി നിയമിക്കാനായിരുന്നു നീക്കം. ഡി.ജി.പി. പദവിയിലുള്ള തന്നെ വീണ്ടും പഴയ ലാവണമായ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിക്കുന്നതു തരംതാഴ്ത്തലിനു തുല്യമാണെന്ന് അദ്ദേഹം കരുതുന്നു. ഹേമചന്ദ്രന്റെ അപേക്ഷ മുഖ്യമന്ത്രി അംഗീകരിച്ചാല്‍, അദ്ദേഹം ദേശീയ പോലീസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ തരത്തിലും ഹേമചന്ദ്രനെ തഴഞ്ഞിരുന്ന സമയത്താണ് ഹൈക്കോടതി ഹേമചന്ദ്രനെ ശബരിമല നിരീക്ഷണ സമിതി അംഗമാക്കിയത്. ജസ്റ്റിസ് പി.ആര്‍ രാമന്‍, എസ്. സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ മേല്‍നോട്ട സമിതിയെയാണ് നേരത്തെ ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഇതോടെ ശബരിമലയില്‍ സൂപ്പര്‍ പവറായി ഹേമചന്ദ്രന്‍ മാറി. ഭക്തര്‍ക്കനുകൂലമായ പല നിലപാടുകളും സ്വീകരിച്ചു. ഭക്തര്‍ക്ക് മനസമാധാനത്തോടെ ശരണം വിളിക്കാന്‍ അവസരമൊരുക്കി. മാളികപ്പുറത്തെ ഇരുമ്പ് വേലി മാറ്റിച്ചു. യുവതികളെ അകമ്പടി സേവിച്ച് കൊണ്ടുവരുന്ന പോലീസിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തു. ഹേമചന്ദ്രന്റെ കാഴ്ചപ്പാടുകള്‍ കോടതി പലതും അംഗീകരിക്കുകയും ചെയ്തു.

ഡിജിപിയായ ഹേമചന്ദ്രന്‍ സര്‍ക്കാരിനോട് അടുപ്പമില്ലാത്ത ഉദ്യോഗസ്ഥനായതിനാല്‍ സര്‍ക്കാരിന് പേടിയായിരുന്നു. ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രന്റെ നിലപാട് ശബരിമലയില്‍ നിര്‍ണ്ണായകമായിരുന്നു.

ഹൈക്കോടതി നേരിട്ട് നിയോഗിച്ച പോലീസ് മേധാവിയാണ് ഹേമചന്ദ്രന്‍ . ഹേമചന്ദ്രന്റെ വരവോടെസര്‍ക്കാരും, ഡി.ജി.പിയും ശരിക്കും മുട്ട് മടക്കുകയായിരുന്നു. ശരിക്കും കോടതിയാണ് എല്ലാം ചെയ്തത്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നേരാംവണ്ണം നടപ്പാക്കിയിയില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുത്തത് സര്‍ക്കാരിന് കാര്യങ്ങളില്‍ മേല്‍കോയ്മ കിട്ടാനായിരുന്നു. എന്നാല്‍ യുവതി പ്രവേശം നടന്നതുമില്ല സ്ഥിതിയാകെ വഷളാവുകയും ചെയ്തു. ഭക്തരുടെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നു. ശബരിമലയുടെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്കായിരുന്നു.

ഹേമചന്ദ്രന്റെ നിരീക്ഷണത്തിന്‍ മേലുള്ള ഹൈക്കോടതി വിധി ഇനി വരാനിരിക്കുകയാണ്. ഇത് സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കും. ശബരിമലയില്‍ ബിന്ദുവിനേയും കനകദുര്‍ഗയേയും കയറ്റിയതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് കേടതി ചേദിച്ചിരുന്നു. ഇതിന് തീരുമാനമായിട്ടില്ല. ഇങ്ങനെ ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ വെള്ളം കുടിക്കുന്ന സമയത്താണ് കേന്ദ്രത്തിലേക്ക് കടക്കുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends