Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം: നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

20 JANUARY 2019 01:27 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിനു പിന്നാലെ നടയടച്ചു ശുദ്ധികലശം നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ടു തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്ന് കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു.

ഈ മാസം 17ന് ഹിയറിംഗിനായി ഹാജരാവാന്‍ തന്ത്രിക്കു നോട്ടീസ് അയച്ചിരുന്നു. ഈ ദിവസം കമ്മീഷന്‍ മുന്പാകെ ഹാജരാവാത്തതുകൊണ്ടു തുടര്‍നടപടി എന്ന നിലയ്ക്കാണ് തന്ത്രിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചതെന്നും അദ്ദേഹം അറിയിച്ചു. കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് നോട്ടീസ് അയച്ച കാര്യം അറിയിച്ചത്.

ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാര്‍ പറയുന്നു. ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാവാന്‍ തന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മിഷന്‍ മുന്‍പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മീഷന്‍ അംഗമായ തന്ത്രിയക്ക് താന്‍ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതില്‍ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജര്‍ ആവാന്‍ നോട്ടീസ് അയച്ചിരുന്നു. കമ്മിഷന്‍ മുന്‍പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മീഷന്‍ മെമ്പറായ ഞാന്‍ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് . ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തില്‍ ഇത്തരത്തില്‍ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ശക്തമായി ഇടപെടുന്നതായിരിക്കും.


ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും അതീതനല്ലെന്നും ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടായെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതാണെന്നും അജയകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശബരിമലയില്‍ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സന്നിധാനത്ത് പ്രവേശിച്ച ബിന്ദുവും കനക ദുര്‍ഗയും നേരത്തെ പറഞ്ഞിരുന്നു. ഇതിനായി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends