Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​മൃ​താ​ന​ന്ദ​മ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്‍​മാ​രെ​യും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ അ​മൃ​താ​ന​ന്ദ​മ​യിക്കെതിരെ...

20 JANUARY 2019 01:53 PM IST
മലയാളി വാര്‍ത്ത

ആ​ചാ​ര സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മ​ത്തി​ല്‍ മാ​താ അ​മൃ​താ​ന​ന്ദ​മ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ രം​ഗ​ത്ത്. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്ന് കോടിയേരി ചോദിക്കുന്നു. വലത്പക്ഷ ഏകീകരണത്തിന്‍റെ ഭാഗമായാണ് അമൃതാന്ദമയി പങ്കെടുക്കുന്നതെന്നും കോടിയേരി ആഞ്ഞടിച്ചു.

ഇ​ന്ന് പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ലാ​ണ് അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യാ​ണ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​ണി​നി​ര​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യാ​ന്‍ ക​ര്‍​മ​സ​മി​തി​യും ബി​ജെ​പി​യും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത് മാ​റ്റി​യാ​ണു ഭ​ക്ത​സം​ഗ​മ​ത്തി​നു തീ​രു​മാ​നി​ച്ച​ത്.

വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമം മാതാ അമൃതാനന്ദമയിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നാലു ലക്ഷം അയ്യപ്പഭക്തരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത്. ആദ്ധ്യാത്മിക നേതാക്കളെയും മതനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അയ്യപ്പസംഗമത്തിന് ആര്‍ എസ് എസ് ആണ് ചുക്കാന്‍ പിടിക്കുന്നത്. സംഗമത്തിന്റെ മന്നോടിയായി ഇന്നലെ വൈകിട്ട് നഗരത്തില്‍ മഹിളാ വാഹന വിളംബര ജാഥ നടന്നു തിരുവനന്തപുരത്തിന് പുറമേ കൊല്ലം, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള അയ്യപ്പഭക്തരെ അണിനിരത്തി വിശാലമായ സമ്മേളനമാണ് ലക്ഷ്യമിടുന്നത്.

വൈകിട്ട് മൂന്ന് മണിക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിക്കുന്ന നാമജപ ഘോഷയാത്രയോടെയാണ് അയ്യപ്പസംഗമത്തിന് തുടക്കമാവുക, കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സംഗമിത്തിനെത്തും. മാതാ അമൃതാനന്ദമയി അയ്യപ്പസംഗമത്തിനെത്തുന്നത് ഗുണകരമാവുമെന്നാണ് കര്‍മസമിതി കണക്കുകൂട്ടുന്നത്. അയ്യപ്പസംഗമത്തോടെ രാഷ്ട്രീയമായ മെച്ചമുണ്ടാകുമെന്നാണ് ആര്‍ എസ് എസും ശബരിമല കര്‍മ സമതിയും കണക്കൂകൂട്ടുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര‍് സ്വീകരിച്ച് സമീപനങ്ങള്‍ വിശ്വാസുകളുടെ മുന്നില്‍ തുറന്നകാട്ടാനുള്ള രാഷ്ട്രീയവേദിയാക്കി അയപ്പസംഗമത്തെ മാറ്റുകയാണ് ബി.ജെ.പിയുടെയും ലക്ഷ്യം.

ശബരികല കര്‍മസമിതിയുടെ നേതൃത്വത്തില്‍ അലകടല്‍ പോലെ മാസങ്ങളായി നടക്കുന്ന വമ്പന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു ഭക്ത സംഗമമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറയുന്നു. സുപ്രീംകോടതി വിധിയുടെ മറവില്‍ കോടാനുകോടി ഭക്തരുടെ വിശ്വാസങ്ങള്‍ ചവിട്ടിമെതിക്കാനും ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാനും സര്‍ക്കാര്‍ ശ്രമിച്ചു. അരാജകവാദികളെയും ആക്ടിവിസ്റ്റുകളെയും ഏതുവിധേനയും സന്നിധാനത്ത് എത്തിക്കാന്‍ അവര്‍ പതിനെട്ടടവുകളും പയറ്റി. ഭക്തജനകോടികളുടെ ധീരമായ ചെറുത്തു നില്‍പ്പായിരുന്നു കേരളം കണ്ടത്. നാമം ജപിച്ചും ശരണം വിളിച്ചും ജ്യോതികള്‍ തെളിയിച്ചും വിശ്വാസികള്‍ തങ്ങളുടെ രോഷവും മനോവേദനയും പ്രതിഷേധവും അറിയിച്ചു. എങ്കിലും തിരുത്തിയില്ലെന്നും സമര നേതാക്കള്‍ പറയുന്നു.

അതേ സമയം ശബരിമല കര്‍മ്മ സമിതി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടത്തുന്ന ഭക്ത സംഗമത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്റെ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമനം ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

സാധാരണ മാര്‍ക്‌സിസ്റ്റ് മന്ത്രിമാര്‍ അമ്മയെ കാണാന്‍ വരാറില്ല. ആശ്രമത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മാത്രമാണ് എത്താറുളളത്. എന്നാല്‍ ദര്‍ശന സമയത്താണ് കടകം പള്ളി അടിയന്തിരമായി എത്തി അമ്മയെ പ്രത്യേകം കണ്ടത്. ഭക്ത സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറി നിന്നില്ലെങ്കില്‍ ആശ്രമത്തിനും അമ്മയുടെ വിവിധ സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന നടപടികളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കാനായാവാം കടകംപള്ളി എത്തിയതെന്നാണ് സൂചനകള്‍.

പുത്തരിക്കണ്ടത്തെ യോഗത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ ചെവിയില്‍ പിടിക്കും. പങ്കെടുത്തില്ലെങ്കില്‍ ആര്‍ എസ് എസ് ചെവിയില്‍ പിടിക്കും. ഈ അവസ്ഥയിലൂടെയാണ് അമൃതാനന്ദമയി കടന്നുപോകുന്നത്. ആര്‍ എസ് എസ് എക്കാലവും അമ്മയെ സംരക്ഷിച്ച പാര്‍ട്ടിയാണ്. അമൃതാനന്ദമയിയുടെ വിശ്വസ്തനായ അമ്യതസ്വരൂപാനന്ദസ്വാമി കുവൈറ്റിലാണ് ഉള്ളത്. ദേശാഭിമാനിയുടെ ഉന്നതന്‍ കുവൈറ്റിലുള്ള സ്വാമിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു കാരണവശാലും ആര്‍ എസ് എസിന്റെ യോഗത്തില്‍ അമ്യതാനന്ദമയി പങ്കെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യം അയ്യപ്പഭക്ത സംഗമത്തിന് പകരം സെക്രട്ടേറിയറ്റ് വളയലാണ് കര്‍മ്മ സമിതി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അമ്മയുടെ ദര്‍ശന മഹോത്സവം നടക്കുന്നതുകൊണ്ടാണ് സെക്രട്ടേറിയറ്റ് വളയല്‍ ഒഴിവാക്കി ഭക്തസംഗമം 20ലേക്ക് മാറ്റിയത്. അമൃതാനന്ദമയി സംഗമത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോടിയേരിയും രംഗത്തെത്തിയിരുന്നു. ആര്‍എസ് എസ് യോഗത്തില്‍ അവര്‍ പങ്കെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ജാതി മതസ്ഥര്‍ അമ്മയുടെ ഭക്തരായി ഉണ്ടെന്നും അവരെ നിരാശരാക്കരുതെന്നും പ്രസ്താവിച്ചു.

ഇതിനു പിന്നാലെയാണ് നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്ന് കോടിയേരി വിവാദപ്രസ്താവന നടത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends