Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രമയ്ക്ക് കിട്ടേണ്ട മൈലേജ് കൃഷ്ണദാസ് അടിച്ചെടുത്തെന്ന് ആരോപണം... സമരപന്തലിലേയ്ക്ക് തിരിഞ്ഞുപോലും നോക്കാതിരുന്ന പി.കെ കൃഷ്ണദാസ് നിരാഹാരം കിടന്നതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം

20 JANUARY 2019 01:57 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ സെക്രട്ടേറിയറ്റ് നടയില്‍ നടന്നുവന്ന സമരം അവസാനിച്ചതിനു പിന്നാലെ ബി.ജെ.പിയില്‍ ആഭ്യന്തകലാപം പൊട്ടിപ്പുറപ്പെട്ടു. സമരപന്തലിലേയ്ക്ക് തിരിഞ്ഞുപോലും നോക്കാതിരുന്ന പി.കെ കൃഷ്ണദാസ് സമരം ഇന്നു തീരുമെന്ന് അറിഞ്ഞ് ഇന്നലെ സമരം ഏറ്റെടുത്ത നടപടിക്കെതിരെ ഇന്നലെ തന്നെ ഒരു വിഭാഗം രംഗത്തെത്തി. സമരം നയിച്ചു വന്നിരുന്ന വി.ടി രമ സമരം തുടരാന്‍ സന്നദ്ധത അറിയിച്ചിട്ടും ഇവരെ നിര്‍ബന്ധിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റി കൃഷ്ണദാസ് പക്ഷം സമരം പിടിച്ചുവാങ്ങുകയായിരുന്നു. അവസാന ദിവസം രമയ്ക്ക് കിട്ടേണ്ട മൈലേജ് കൃഷ്ണദാസ് അടിച്ചെടുത്തെന്നാണ് ഇവരുടെ ആരോപണം.

സമരം പരാജയമായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തന്നെ പരോക്ഷമായി സമ്മതിച്ചത് മറ്റൊരു വിവാദമാകുന്നതിനിടെയാണ് ഗ്രൂപ്പ്‌പോര് വീണ്ടും ബി.ജെ.പിയെ ഗ്രസിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് പടിക്കലെ സമരത്തിലേയ്ക്ക് സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ആരും തിരിഞ്ഞു നോക്കിയതേയില്ല. സമരം അവസാനിക്കുന്നതിന്റെ തലേന്ന് സമരം ഏറ്റെടുത്ത് കൃഷ്ണദാസിനെതിരെ മുരളീധരവിഭാഗം ദേശീയ നേതൃത്വത്തിന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്.

അതിനിടയില്‍ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് തുടരെ ക്ഷീണമുണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകരും നേതാക്കളും അസംതൃപ്തരാണ്. ഇന്ന് ആശുപത്രി വിട്ട് ദേശീയ പ്രസിഡന്റ് അമിത് ഷായെ ഇത് അറിയിക്കാനുള്ള നീക്കത്തിലാണ് മറുപക്ഷം. ആര്‍.എസ്.എസ് പച്ചക്കൊടി കാണിച്ചതോടെ കെ.സുരേന്ദ്രന്‍ പ്രസിഡന്റാകാനുള്ള സാധ്യത ഏറുകയാണ്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ഇല്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം സുരേന്ദ്രന്‍ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. നിലവിലെ പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ളയെ കുമ്മനം രാജശേഖരനു പിന്നാലെ ഗവര്‍ണര്‍ ആക്കിയേക്കും. ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍ ആയ കുമ്മനത്തിനെ തിരികെ സംസ്ഥാനത്തേക്ക് കൊണ്ടു വന്ന് തിരുവനന്തപുരത്ത് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാക്കാനും അമിത് ഷാ ദേശീയ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയതായി അറിയുന്നു.

കുമ്മനം മിസോറാം വിടുന്ന മുറയ്ക്ക് ശ്രീധരന്‍പിള്ളയെ അവിടെത്തന്നെ ഗവര്‍ണര്‍ ആക്കാനാണ് തീരുമാനം. എന്നാല്‍ സംസ്ഥാനം വിടാന്‍ താല്‍പര്യമില്ലെന്നാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി സേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കറകളഞ്ഞ രാഷ്ട്രീയക്കാരനാണെങ്കിലും സംസ്ഥാന പ്രസിഡന്റായിരുന്ന് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കാതിരുന്നതാണ് കുമ്മനത്തിനെ മാറ്റാന്‍ കാരണം. സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്കു മുകളിലൂടെ കെട്ടിയിറക്കിയതിനാല്‍ ഒരു വിഭാഗം കുമ്മനവുമായി സഹകരിച്ചിരുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് പി.എസ് ശ്രീധരനപിള്ളയും നേരിടുന്നത്. വി.മുരളീധര വിഭാഗം ഇടഞ്ഞാണ് നില്‍ക്കുന്നത്. മാത്രവുമല്ല ശബരിമല പ്രശ്‌നത്തില്‍ അമിഷായുടെ നിര്‍ദേശത്തിനനുസരിച്ച് ഉയരാന്‍ ശ്രീധരന്‍പിള്ളയ്ക്ക് ആയില്ലെന്നാണ് പാര്‍്ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. വിശ്രമത്തിനു ശേഷം സംസ്ഥാനത്ത് എത്തുന്ന അമിത് ഷാ നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends