Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കോടിക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി ൽ ലഭ്യമല്ല; കെടിഡിഎഫ്സി - കെഎസ്ആർടിസി വായ്പാ തർക്കത്തിൽ കെടിഡിഎഫ്സി യുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്

22 JANUARY 2019 03:22 PM IST
മലയാളി വാര്‍ത്ത

കെടിഡിഎഫ്സി - കെഎസ്ആർടിസി വായ്പാ തർക്കത്തിൽ കെടിഡിഎഫ്സി യുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച ഓഡിറ്റർമാരാണ് നിർണായക കണ്ടെത്തൽ നടത്തിയത്. കോടി ക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി ൽ ലഭ്യമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കെ.ടി.ഡി.എഫ്.സി. യിൽ നിന്നും കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടത്.

ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം സത്യാവസ്ഥ കണ്ടെത്താൻ ഓഡിറ്റ് ഏജൻസിയെ നിയോഗിച്ചു. ഇക്കാര്യം ഇന്നലെ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധന പൂർത്തിയാക്കി ഓഡിറ്റർമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൗരവമായ കണ്ടെത്തലുള്ളത്. കോടികളുടെ ലോൺ സംബന്ധിച്ച് പ്രാഥമികമായ കണക്കുകൾ പോലും കെഎസ്ആർടിസി-യിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2008- മുതൽ 2017 വരെയുള്ള കാലത്തെ ലോൺ അക്കൗണ്ടുകളുടെ കോപ്പികൾ പോലും കെഎസ്ആർടിസി യുടെ പക്കൽ ഇല്ല. ലോൺ തിരിച്ചടവിന്റെ ജനറൽ ലെഡ് ജർ ബുക്കോ, ബാങ്കിൽ പണം തിരിച്ചടച്ചതിന്റെ രേഖകളോ കെഎസ്ആർടിസി യുടെ കയ്യിലില്ല . പരിശോധനയോട് പല ഘട്ടത്തിലും കെഎസ്ആർടിസി ഉദ്യോഗസ്ഥർ സഹകരിച്ചില്ല. ആവശ്യമായ രേഖകൾ ലഭ്യമല്ലാത്തതു കൊണ്ട് തന്നെ പരിശോധനയഥാവിധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓസിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം 333.36 കോടി രൂപ ലഭിക്കാനുണ്ടെന്ന കെടിഡിഎഫ്സി യുടെ വാദം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. സൂക്ഷ്മമായ പരിശോധനയുടെ അഭാവത്തിലും കെടിഡിഎഫ്സി നൽകിയ രേഖകൾ പ്രകാരമാണ് ഓഡിറ്റർമാർ പരിശോധന പൂർത്തിയാക്കിയത്. സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധനയായിട്ടു കൂടി കെഎസ്ആർടിസി യുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണമുണ്ടായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കെഎസ്ആർടിസി യുടെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ അവസ്ഥയും ചൂണ്ടിക്കാട്ടുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.

വായ്പാ തുക തിരിച്ചടക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി ഉം കെടിഡിഎഫ്സി ഉം തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് കെഎസ്ആർടിസി യിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. 2008- മുതലാണ് കെഎസ്ആർടിസി ,കെടിഡിഎഫ്സി യിൽ നിന്നും വായ്പ എടുത്ത് തുടങ്ങുന്നത്. പല ഘട്ടങ്ങളിലായി എടുത്ത കോടികളുടെ വായ്പ തിരിച്ചടക്കാതെ വന്നതോടെ സർക്കാർ ഇടപെട്ട് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. തുടർന്ന് കെടിഡിഎഫ്സിക്ക് കിട്ടാനുള്ള വായ്പ കുടിശ്ശിക കൺസോർഷ്യത്തിലേക്ക് വകമാറ്റി. എന്നാൽ മുൻ കടിശ്ശികയിനത്തിലും പലിശ ഇനത്തിലുമായി 332.36 കോടി രൂപ കെഎസ്ആർടിസി നൽകാനുണ്ടെന്നായിരുന്നു കെടിഡിഎഫ്സി യുടെ നിലപാട്. ഈ തുകയുടെ മുഴുവൻ രേഖകളും കെടിഡിഎഫ്സി ഹാജരാക്കുകയും ചെയ്തു. എന്നാൽ കെഎസ്ആർടിസി ഇതിനെ ശക്തമായി എതിർത്തു.

ഈ സാഹചര്യത്തിൽ ഗതാഗത വകുപ്പ് വിശദമായ പരിശോധനക്ക് ഉത്തരവിട്ടു. പരിശോധന നടത്തിയ അക്കൗണ്ടിംഗ് ഏജൻസിയായ വർമ്മ & വർമ്മയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. 332.36 കോടി രൂപയുടെ വായ്പ കെഎസ്ആർടിസി സ്വീകരിച്ചതിന് തെളിവുണ്ട്. എന്നാൽ തുക ചെലവഴിച്ചതിന്റെ രേഖകൾ കോർപറേഷന്റെ കൈവശമില്ല. കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വന്ന ഇത്രയും വലിയ തുക എന്തിന് വിനിയോഗിച്ചുവെന്നോ, ആർക്കൊക്കെ നൽകിയെന്നോ കണക്കില്ല. അക്കൗണ്ടിംഗിലെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി സൂക്ഷിച്ചിട്ടില്ലെന്ന് പരിശോധന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.പരിശോധന ഏകപക്ഷീയമായിരുന്നു വെന്നാണ്കെഎസ്ആർടിസി യുടെ വാദം. ഈ സാഹചര്യത്തിലാണ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അനോഷണത്തിന് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവിട്ടത്.


എം എസ് സനിൽ കുമാർ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (35 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (49 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (57 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

Malayali Vartha Recommends