Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ലോകസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ സകല ഞാഞ്ഞൂലുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്, ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടും, മഹാസഖ്യം തമ്മിലടിച്ച് തുലയും- വെള്ളാപ്പള്ളി

22 JANUARY 2019 04:44 PM IST
മലയാളി വാര്‍ത്ത

ലോകസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ സകല ഞാഞ്ഞൂലുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന്് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടും. മോദിയുടെ പ്രസക്തി ചെറിതായി കാണരുത്. അദ്ദേഹം ചാക്കിടാന്‍ മിടുക്കനാണ്. കാശ്മീരിലും ഗോവയിലും ഭരണം പിടിച്ചെടുത്തില്ലേ? കര്‍ണാടകയില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം നടക്കുന്നു. മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം കൂട്ടത്തല്ലായി മാറുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാസഖ്യം കൂട്ടത്തല്ലായി മാറുമെന്നും വെളളാപ്പള്ളി പറഞ്ഞു. പല കാര്യങ്ങളിലും യോജിക്കാത്തവര്‍ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് ജയിച്ചാല്‍ മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും തമ്മിലടിക്കും. അതുകൊണ്ട് ഈ സഖ്യം പ്രായോഗികമല്ല. സഖ്യത്തില്‍ വിള്ളല്‍ വീഴുമ്പോള്‍ മോദി അവരെ ഹൈജാക്ക് ചെയ്യുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് വെള്ളപ്പള്ളി പറഞ്ഞത് ബി.ജെ.പിക്ക് ഗുണം ചെയ്യും. എന്നാല്‍ രാഹുലിന്റെ പ്രഭയില്‍ അധികാരം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഉള്ള ആത്മവിശ്വാസം കൂടി നഷ്ടപ്പെടുത്തുന്ന പ്രസ്താവനയായിപ്പോയി.

മോദി അധികാരത്തില്‍ വന്നത് മുതല്‍ അദ്ദേഹവുമായി അടുത്തബന്ധമാണ് വെള്ളാപ്പള്ളി കാത്തുസൂക്ഷിക്കുന്നത്. ശിവഗിരിയിലെ പരിപാടികള്‍ക്ക് അടക്കം മോദിയെ പങ്കെടുപ്പിച്ചു. യോഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബി.ഡി.ജെ.എസിനെ ബി.ജെ.പിയുടെ സഖ്യകക്ഷിയാക്കി. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ വലയത്തിലാണ് വെള്ളാപ്പള്ളി എപ്പോഴും. അങ്ങനെ പല നേട്ടങ്ങളും മോദി വഴി നേടി. അതിന്റെ നന്ദി അദ്ദേഹം കാണിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സി.പി.എം ആകട്ടെ വെള്ളാപ്പള്ളിയെ പരസ്യമായി തള്ളാനും തയ്യാറല്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പമാണ് അദ്ദേഹം.

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാട് ഏറെ ദോഷം ചെയ്യുന്നത് യു.ഡി.എഫിനും രമേശ് ചെന്നിത്തലയ്ക്കുമാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നടിയുമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ചെന്നിത്തലയ്ക്ക് വലിയ ക്ഷീണമാണ്. എന്‍.എസ്.എസിനെ മാത്രം ആശ്രയിച്ച്, അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്ന ആളായി പ്രതിപക്ഷനേതാവ് മാറിയെന്ന് വെള്ളാപ്പള്ളിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും ആരോപിച്ചിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കാനോ, അദ്ദേഹം വെള്ളാപ്പള്ളിക്കെതിരെ എന്തെങ്കിലും പറയാനോ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഐ ഗ്രൂപ്പിന് വെള്ളാപ്പള്ളിയുടെ നിലപാടിനോട് പൊതുവേ സ്വീകാര്യതയാണെന്നാണ് അറിയുന്നത്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (34 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (48 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (56 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends