Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മണ്ടന്മാരായ സംഘ് അണികളെ,ശതം സമർപ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്, 2016 നവംബർ 3നു ഇത് പോലെ പണം പിരിച്ചെടുക്കാൻ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു; മുന്‍പ് പിരിച്ച 100 കോടി എവിടെ പോയി'; മുന്‍ ആര്‍എസ്‌എസ് നേതാവ് ചോദിക്കുന്നു

22 JANUARY 2019 04:43 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതിപ്രവേശനത്തിന്റെ പേരില്‍ അക്രമം നടത്തിയതിന് നിയമനടപടി നേരിടുന്നവരെ സഹായിക്കാന്‍ സംഘപരിവാര്‍ ശതം സമര്‍പ്പയാമി എന്ന പദ്ധതിയുമായി രംഗത്ത് വന്നപ്പോൾ 2 വര്‍ഷം മുന്‍പ് പിരിച്ച ഭീമമായ തുകയുടെ കണക്കുകള്‍ ചര്‍ച്ചയാകുന്നു. മുന്‍ ആര്‍എസ്‌എസ് നേതാവും സംഘപരിവാര്‍ സംഘടനയായ ക്രീഡാഭാരതിയുടെ സംസ്ഥാനസമിതിയംഗവുമായിരുന്ന കെ വി രാജഗോപാലാണ് സംഘപരിവാറിന്റെ പണപ്പിരിവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.

'മണ്ടന്മാരായ സംഘ് അണികളേ, ശതം സമര്‍പ്പയാമിക്ക് തയ്യാറാകുന്ന നിങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന മുഖവുരയോടെ രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

രാജഗോപാല്‍ ക്രീഡാഭാരതിയുടെ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരിക്കെ 2016 ല്‍ കണ്ണൂരില്‍ ബിജെപിക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്ന വ്യാജപ്രചരണവുമായി രാജ്യമാകെ 100 കോടിരൂപ ലക്ഷമിട്ട് പണപ്പിരിവ് നടത്തുകയുണ്ടായി. 2016 നവംബര്‍ 3ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനസമിതിയോഗത്തിലാണ് പിരിവ് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. ആഹ്വാനപ്രകാരം 100 കോടിരൂപയ്ക്ക് മുകളില്‍ തുക ലഭിച്ചു. എന്നാല്‍ ഈ കോടികളുടെ പിരിവിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ ഒരിക്കല്‍ പോലും കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് രാജഗോപാല്‍ പറയുന്നു.


രാജഗോപാലിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

മണ്ടന്മാരായ സംഘ് അണികളെ,ശതം സമർപ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്, 2016 നവംബർ 3നു ഇത് പോലെ പണം പിരിച്ചെടുക്കാൻ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത ഫോട്ടോ ആണ് താഴെ കൊടുത്തിരിക്കുന്നു. അന്ന് പരിവാർ സംഘടനയായ ക്രീഡഭാരതിയുടെ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആയതിനാൽ ഈ കൺവെൻഷനിൽ ഞാനും ഒരംഗം ആയിരുന്നു. അന്ന് കണ്ണൂ രിലെ മാർക്കിസ്റ് അക്രമത്തിൽ ബിജെപിക്കാർക്കു ജീവിക്കാൻ കഴിയുന്നില്ല എന്ന വ്യാജ പ്രചരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്താനും അത് വഴി കണ്ണൂർ ജില്ലയിലെ സംഘർഷ മേഖാലയിലെ ബിജെപികാർക്ക് കൊടുക്കാൻ വേണ്ടി 100 കോടി ലക്ഷ്യമിട്ടു പണപ്പിരിവ് നടത്താൻ ഈ കൺവെൻഷനിൽ ആഹ്വാനം ഉണ്ടായി..... അങ്ങിനെ ലോകം മുഴുവൻ ഇന്ത്യൻ പണക്കാരിൽ നിന്നും മറ്റുമായി 100കോടിക്കു മേൽ പണം RSS bjp നേതാക്കൾ പിരിച്ചെടുത്തിട്ടുണ്ട്.....അതിനു വേണ്ടി മാത്രമായിരുന്നു ജനരക്ഷയാത്രകൾ സം ഘടിപ്പിച്ചത്.ഈ തട്ടിപ്പിലൂടെ കുറച്ചു നേതാക്കൾ പല ബിസ്സിനെസ്സിലും പാർട്ണർമാർ ആയതായിട്ടാണ് മനസ്സിലായത്...... വയനാട്ടിലും തമിഴ്നാട്ടിലുമായി നിരവധി സ്വത്തുക്കൾ ഇക്കൂട്ടർ സ്വന്തമാക്കി എന്നു പറയ പെടുന്നു..... പല അക്രമങ്ങളും കണ്ണൂരിൽ സംഘപരിവാർ നേതാക്കൾ ആസൂ ത്രണം ചെയ്യുന്നതാണെന്നു ഈ കണ്വെൻഷനിലൂടെ മനസ്സിലായി. ഈ കോടികളുടെ പിരിവിന് ശേഷം കണക്ക് അവതരിപ്പിക്കാൻ ഒരിക്കൽ പോലും ഈ കമ്മിറ്റി വിളിച്ചു ചേർക്കുകയോ ഓഡിറ്റ് ചെയ്യു കയോ ചെയ്തിട്ടില്ല. സംഘ പരിവാർ കേരളത്തിൽ അണികളെ ചുഷണം ചെയ്യാൻ വേണ്ടി മാത്രമാണ് അക്രമപരമ്പരകൾ അഴിച്ചു വിടുന്നത്..... കുറച്ചു വർഷങ്ങൾക്ക് മുൻപ് ബോംബ് നിർമ്മിക്കുമ്പോൾ അടക്കം വികലാൻഗരായ ബിജെപി പ്രവർത്തകരെ വെച്ച് ഡൽഹിയിൽ ഒരു സത്യാഗ്രഹം നടത്തിയിരുന്നു.... അതെ മാസം തന്നെ പല സ്റ്റേറ്റുകളിലും പണപ്പിരിവ് നടത്തി കോടികൾ സമ്പാദിച്ച ഇവർ ഒരു രൂ പ പോലും അക്രമത്തിനു ഇരയായവർക്കു കൊടുത്തില്ല. കലാപങ്ങളും മഹായാഗങ്ങളും ആണ് ഇക്കൂട്ടർക്ക് ഇപ്പോൾ പണപ്പിരിവിനുള്ള വേ ദിയാകുന്നത്. ജനാധിപത്യ സംവിധാനം ഇല്ലാത്തതിനാൽ കണക്കു അവതരിപ്പിക്കേണ്ടി വരില്ല.... ഇതിന്റെ ഒരു തുടർച്ചയാണ് ശതം സമർപ്പയാമി പോലുള്ള തട്ടിപ്പുകൾ...... ഇത് മനസ്സിലായപ്പോൾ ആണ് 35 വർഷത്തെ സംഘപരിവാർ ബന്ധം ഞാനും ഭാര്യയും വിട്ടത്... അന്ന് സ്റ്റേജിൽ ഉണ്ടായിരുന്ന ck ജാനു മുതൽ പലരും ഈ മാഫിയ ബന്ധം വിട്ടേറിഞ്ഞിട്ടുണ്ട്.......... അത് കൊണ്ട് അണികളെ പഴയ പിരിവിന്റെ കണക്കുകൾ എവിടെ എന്നു നിങ്ങൾ ഒന്ന് ചോദിച്ചു നോക്കണം.... അപ്പോൾ നിങ്ങൾക്ക് അറിയാം ഈ തട്ടിപ്പുകൾ.......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (34 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (48 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (56 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends