Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

യുവമോര്‍ച്ചയില്‍ ഗ്രൂപ്പ് പോര് രൂക്ഷം, എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു, സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി, 'കടല്‍കിഴവന്മാരായ' ജില്ല നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരും രംഗത്ത്

22 JANUARY 2019 05:13 PM IST
മലയാളി വാര്‍ത്ത

യുവമോര്‍ച്ചയില്‍ ഗ്രൂപ്പ് പോര് രൂക്ഷം. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു. ഫെയിസ്ബുക്കിലൂടെ ദിനില്‍ ദിനേശ് രാജിക്കാര്യം സ്ഥിരീകരിച്ചു. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള രാജി സംഘടനയിലെ കലാപം പൊതുച്ചര്‍ച്ചയാക്കി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നിയമനമാണ് ദിനിലിന്റെ രാജിയ്ക്കിടയാക്കിയതെന്ന് അറിയുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിയായി അരുണ്‍ കോടനാടിനെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെയാണിതെന്നു പറയുന്നു. എന്നാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന് ഈ നിയമനം സ്വീകാര്യമായില്ല. അരുണിനെ മാറ്റാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ദിനിലിനു നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് രാജിവെച്ചത്.

ഫേസ് ബുക്കില്‍ രാജി പ്രഖ്യാപനം പോസ്റ്റ് ചെയ്ത ദിനിലിനെ പിന്തുണച്ചും 'കടല്‍കിഴവന്മാരായ' ജില്ല നേതാക്കള്‍ക്കെതിരെ കമന്റുകളുമായി ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ നിരക്കുന്നുണ്ട്. ഈ കമന്റുകള്‍ ദിനില്‍ നീക്കം ചെയ്തിട്ടുമില്ല. ബിജെപിയുടെ സംസ്ഥാന തലത്തിലെ ഗ്രൂപ്പിസം ശക്തമാകുന്നതിന്റെ ഭാഗമായാണ് എറണാകുളത്തെ പരസ്യ പോര്.

''അധികാരഭ്രാന്ത് തലക്ക് പിടിച്ചു വ്യക്തി താല്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന കടല്‍ കിഴവന്മാരെ അല്ല എറണാകുളം ബിജെപിക്കു വേണ്ടത്. ദിനിലിനെയും അരുണ്‍ കോടനാടിനെയും പോലെ ഉള്ള യുവരക്തങ്ങളെ ആണ്'' എന്നാണു ദിനിലിന്റെ ഫേസ് ബുക്ക് പേജില്‍ മുന്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ കല്ലത്ത് എഴുതിയിരിക്കുന്നത്. പാര്‍ട്ടി ചിലരുടെ പിടിയിലായതായി പലരും എഴുതുന്നു. ' ഉത്തരം താങ്ങുന്ന പല്ലികളെ പോലുള്ള നേതൃത്വത്തിന്റെ അഹംഭാവം അവസാനിക്കണം'എന്നാണു മറ്റൊരു കമന്റ്. ബിജെപിയിലെ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച പത്രവാര്‍ത്തകളും അണികള്‍ കമന്റായി ചേര്‍ക്കുന്നുണ്ട് .

അതിനിടെ പാര്‍ട്ടി തീരുമാനം ലംഘിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സമിതി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതും വിവാദമായി. സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസ് നായരെയാണ് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്‌പെന്‍ഡ് ചെയ്തത്. ചര്‍ച്ചയ്ക്ക് പോകാന്‍ നിശ്ചയിക്കാത്തവര്‍ പോകരുതെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടിയെന്നു പാര്‍ട്ടി നേതൃത്വം പറയുന്നു. ഇരുപതുപേരെ നിശ്ചയിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ തന്‍ പോയത് അഭിഭാഷകന്‍ എന്ന നിലയ്ക്കാണെന്ന് കൃഷ്ണദാസിന്റെ വിശദീകരണം .നിശ്ചയിച്ചു പോകുന്നവര്‍ പലരും ആന മണ്ടത്തരങ്ങള്‍ പറഞ്ഞ് അപമാനിതരാകുന്നതിനിടയില്‍ ഇത്തരം നടപടി അനാവശ്യമാണെന്നാണ് അണികളുടെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (33 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (47 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (55 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends