Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകത്തിന് ഇരയായവരുടെ വീട്ടുകാരെ സന്ദര്‍ശിക്കാതിരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജോസഫൈന്‍ മുന്നോട്ട് വെച്ച ന്യായീകരണം ഏറെ വിചിത്രം

27 FEBRUARY 2019 08:14 PM IST
മലയാളി വാര്‍ത്ത

മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകത്തിന് ഇരയായവരുടെ വീട്ടുകാരെ സന്ദര്‍ശിക്കാതിരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജോസഫൈന്‍ മുന്നോട്ട് വെച്ച ന്യായീകരണം ഏറെ വിചിത്രം. തിരക്കുള്ളതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ വീട്ടുകാരുടെ വിഷമങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. വനിതാ കമ്മീഷന് വലിയ തിരക്കുകളുള്ള ദിവസങ്ങളാണിപ്പോള്‍. സംസ്ഥാനത്ത് പ്രയാസങ്ങളനുഭവിക്കുന്ന എല്ലാ സ്ത്രീകളുടെയും വിഷയങ്ങളില്‍ നേരിട്ടെത്തി ഇടപെടാന്‍ കമ്മീഷന് കഴിയില്ല, അത് പ്രായോഗികമായ നടപടിയല്ലെന്നും അവര്‍ പറഞ്ഞു. 

എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. കരുത്തും സ്വാധീനവുമുള്ള സ്ത്രീകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് അതിനെ ശക്തമായി നേരിടണം. തിരുവനന്തപുരം ഡി.സി.പിയായിരുന്ന ചൈത്ര തെരേസ ജോണിനു കൃത്യനിര്‍വഹണത്തിലുണ്ടായ എതിര്‍പ്പുകളെ അവര്‍ സ്വന്തം നിലയില്‍ നേരിടുന്നുണ്ട്. കമ്മീഷന്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല. 
എഴുത്തുകാരി കെ.ആര്‍ മീരയ്ക്കുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ പ്രതിസന്ധി നേരിടുന്ന ഇടങ്ങളിലെല്ലാം കമ്മീഷന്‍ ശക്തമായുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. 

ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ, രാജേന്ദ്രന്‍ എംഎല്‍എ പരസ്യമായി അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. സമൂഹത്തിലെ ഉന്നതര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നത് വര്‍ധിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചിട്ടുണ്ട്. സൈബര്‍ ആക്ട് പോലെ സംസ്ഥാനത്തിന് കേസെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ സ്വമേധയയാണ് കേസെടുത്തത്. അതേസമയം ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസ് എടുക്കാനോ, ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനോ കമ്മീഷന്‍ തയ്യാറായില്ല. കമ്മീഷനെ അധിക്ഷേപിച്ച പി.സി ജോര്‍ജ്ജിനെതിരെ കേസ് എടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

പല സന്ദര്‍ഭങ്ങളിലും കമ്മീഷന്‍ രാഷ്ട്രീയസമ്മര്‍ദ്ദം നേരിടേണ്ടിവരുന്നെന്ന് ആക്ഷേപമുണ്ട്. കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കോണ്‍ഗ്രസുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വേഗത്തില്‍ കേസെടുത്തിരുന്നു. ഹാദിയ കേസില്‍ ഹൈക്കോടതി നിലപാടിന് വിരുദ്ധമായി നിലപാടെടുത്ത കമ്മീഷനെതിരെ ഹാദിയയുടെ പിതാവ് അശോകന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് 'സധൈര്യം മുന്നോട്ട്' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വനിത കമീഷന്‍ മാര്‍ച്ച് ഏഴിന് കൊച്ചിയില്‍ മെഗാ വനിതസംഗമം സംഘടിപ്പിക്കുന്നു. ഉച്ചക്ക് രണ്ടു മുതല്‍ ഒമ്പതുവരെ എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മൂവായിരത്തോളം സ്ത്രീകള്‍ പെങ്കടുക്കുമെന്ന് കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (17 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends