എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ബി.ജെ.പിയിലേക്ക് പോവുകയാണെന്ന സി.പി.എം ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ പോസ്റ്ററുകള്‍ പതിച്ച ബി.ജെ.പി കൗണ്‍സിലറോട് പാര്‍ട്ടി വിശദീകരണം തേടി

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ബി.ജെ.പിയിലേക്ക് പോവുകയാണെന്ന സി.പി.എം ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ പോസ്റ്ററുകള്‍ പതിച്ച ബി.ജെ.പി കൗണ്‍സിലറോട് പാര്‍ട്ടി വിശദീകരണം തേടി. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച കൊല്ലം എം.പിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി കൊറ്റംങ്കര കൗണ്‍സിലറാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. തുടര്‍ന്നാണ് ബിജെപി ജില്ലാ നേതൃത്വം വിശദീകണം തേടിയത്. മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും വെട്ടി കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ട് വന്നത് എന്‍ കെ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണത്തിന് ബലം വെയ്ക്കുന്നതാണ് പുതിയ വിവാദം.
കൊറ്റംങ്കര ഇരുപതാം വാര്‍ഡിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത് . തുടര്‍ന്ന് കൗണ്‍സിലര്‍ ശിവാനന്ദന്‍ അഭിവാദ്യം അര്‍പ്പിച്ച് ബി.ജെ.പിയുടെ കൊടിയും ചിഹ്നവും ഉള്ള ഫളക്‌സ് വെക്കുകയായിരുന്നു. വികസനത്തിന് രാഷ്ട്രീയമില്ലെന്നും ആര് നല്ലെത് ചെയ്താലും അംഗീകരിക്കണമെന്നും ശിവാനന്ദന്‍ പറയുന്നു. ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിക്കും. കേന്ദ്രസര്‍ക്കാരിന് ജനപിന്തുണ ലഭിക്കുന്ന കാര്യമാണെന്നും ശിവാനന്ദന്‍ പറഞ്ഞു. അതേസമയം യു.ഡി.എഫിനേയും ആര്‍.എസ്.പിയേയും നാണംകെടുത്താന്‍ സി.പി.എമ്മുകാരാണ് ഫഌക്‌സ് സ്ഥാപിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.എ ബേബിയെ തോല്‍പ്പിച്ചത് മുതല്‍ സിപിഎമ്മുകാര്‍ക്ക് പ്രേമചന്ദ്രനോട് വൈരാഗ്യമാണ്. അവരുടെ രാഷ്ട്രീയ പാപ്പരത്തരമാണ് ഫഌക്‌സ് വിവാദത്തിലൂടെ പുറത്തായതെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ജില്ലാ നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക സി.പി.എം നേതാക്കളാണ് ഫ്‌ളക്‌സ് സ്ഥാപിച്ചതെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപിയുടെയും ആരോപണം. പ്രേമചന്ദ്രന് പാര്‍ട്ടിയുടെ പിന്തുണയില്ലെന്നും കൗണ്‍സിലറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
അതേസമയം പ്രേമചന്ദ്രന്റെ ബിജെപി ബാന്ധവം അവര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. എല്‍.ഡി.എഫിനൊപ്പം വര്‍ഷങ്ങളായി തുടര്‍ന്ന് ആര്‍.എസ്.പി അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന്് യു.ഡി.എഫിലേക്ക് പോവുകയായിരുന്നു. അന്ന് സി.പി.എമ്മിന്റെ വോട്ട് വാ്ങ്ങി ജയിച്ച എ.എ അസീസ് എം.എല്‍.എ ഉള്‍പ്പെടെ പോയി. അന്ന് മുതല്‍ തുടങ്ങിയതാണ് സി.പി.എം ആര്‍.എസ്.പി പോര്. ആര്‍.എസ്.പി എം.എല്‍.എയായിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ എല്‍.ഡി.എഫിനൊപ്പം നിന്നു. അദ്ദേഹത്തിന് സി.പി.എം വീണ്ടും സീറ്റ് നല്‍കി. ആര്‍.എസ്.പി ലെനിനിസ്റ്റ് എന്ന പാര്‍ട്ടിയും കോവൂര്‍ രൂപീകരിച്ചു. കൊല്ലത്ത് ഫഌക്‌സ് വിവാദമായതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഫ്‌ളക്‌സില്‍ ബിജെപി എന്നെഴുതിയിരുന്ന ഭാഗം മായ്ച്ച് പൗരസമിതി എന്നാക്കി മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha



























