തോട്ടം മേഖലയിലെ കൂലി പ്രശ്‌നം... തോട്ടം തൊഴിലാളികള്‍ക്ക് താത്കാലിക ആശ്വാസമായി ദിവസക്കൂലി 50 രൂപ കൂടുതല്‍ നല്‍കും

തോട്ടം മേഖലയിലെ കൂലി പ്രശ്‌നം പരിഹരിക്കാനായി പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ദിവസക്കൂലി 50 രൂപ കൂടുതല്‍ നല്‍കാന്‍ തീരുമാനമായി.ഈ മാസം മുതല്‍ ദിവസക്കൂലിക്കൊപ്പം 50 രൂപ കൂടി നല്‍കും.
തോട്ടം മേഖലയിലെ കൂലി പ്രശ്‌നം പരിഹരിക്കാനായി പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള വേതന വര്‍ധനവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജൂണില്‍ നടക്കും.
https://www.facebook.com/Malayalivartha



























