Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രം മാറ്റി അമിത്ഷാ... അതിര്‍ത്തിയില്‍ യുദ്ധ സമാനമായ അന്തരീക്ഷം നില നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് തന്ത്രം മുറുക്കി അമിത് ഷാ; തിരുവനന്തപുരത്ത് കുമ്മനത്തേയും സുരേഷ് ഗോപിയേയും വെട്ടി ബിജെപിയ്ക്കായി ഇറങ്ങുക കെ സുരേന്ദ്രന്‍

28 FEBRUARY 2019 12:26 PM IST
മലയാളി വാര്‍ത്ത

രാജ്യം വല്ലാത്തൊരവസ്ഥയിലാണ്. അതിര്‍ത്തിയിലാകെ സംഘര്‍ഷമാണ്. യുദ്ധ സമാനമായ അന്തരീക്ഷം നില നില്‍ക്കുമ്പോഴും തെരഞ്ഞെടുപ്പ് തന്ത്രം മുറുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനം മുതല്‍ നിര്‍മ്മല സീതാരാമന്‍ വരെയുള്ള പേരുകളാണ് ഉയര്‍ന്ന് വന്നത്.

അവസാനം സുരേഷ് ഗോപിയോ കുമ്മനം രാജേന്ദ്രനോ എന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടയില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുക സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനാണെന്ന് വിലയിരുത്തല്‍. കുമ്മനം രാജേന്ദ്രനെ മത്സരിപ്പിക്കുന്നതിനോട് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ താല്‍പ്പര്യമില്ലായ്മയും സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സരിക്കാനില്ലെന്ന നിലപാടും എടുത്തതോടെ നറുക്ക് സുരേന്ദ്രന് വീണു.

തിരുവനന്തപുരത്ത് ഇത്തവണ വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കണക്കുകൂട്ടല്‍. നേരത്തേ ശശിതരൂരിന് ബിജെപിയില്‍ നിന്നുള്ള എതിരാളിയെ തീരുമാനിക്കാന്‍ ആര്‍എസ്എസ് നടത്തിയ സര്‍വേയില്‍ കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും പേരുകള്‍ മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ കുമ്മനത്തെ മത്സരിപ്പിക്കാനുള്ള ആര്‍എസ്എസ് ആവശ്യത്തോടെ ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ അനുകൂലമായ ഒരു സൂചനയും നല്‍കാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കാനുള്ള സാധ്യത കൂടിയത്.

കുമ്മനം മത്സരിച്ചാല്‍ വിജയസാധ്യത കൂടുമെന്ന ആര്‍എസ്എസ് വിലയിരുത്തല്‍ പക്ഷേ അമിത് ഷായ്ക്ക് സ്വീകാര്യമായില്ല എന്നാണ് വിവരം. മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും തിരിച്ചുവിളിച്ച് കുമ്മനത്തെ മത്സരിപ്പിക്കുന്നത് അനുകൂല ഘടകമാണെന്ന് നേരത്തേ ആര്‍എസ്എസ് അമിത്ഷായെ അറിയിച്ചിരുന്നെങ്കിലും അമിത് ഷാ ഇതിനോട് അനുകൂല നിലപാട് എടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിതമായിട്ടായിരുന്നു സുരേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നത്. കുമ്മനമോ സുരേഷ് ഗോപിയോ എന്നനിലയില്‍ ചര്‍ച്ചകള്‍ നീങ്ങുന്നതിനിടെയാണ് സുരേന്ദ്രന്റെ പേര് ഉയരുന്നത്. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പേര് തിരുവനന്തപുരത്ത് മത്സരിക്കാന്‍ നേരത്തേ കേട്ടിരുന്നു എങ്കിലും ആര്‍.എസ്.എസിന്റെ നിലപാട് എതിരായതാണ് തിരുമാനം മാറാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഇതോടെ മത്സരിക്കാനുള്ള താല്‍പ്പര്യം ശ്രീധരന്‍പിള്ള ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് മറ്റു പേരുകള്‍ പരിഗണിക്കേണ്ടതായി വന്നത്.

കുമ്മനം മത്സരിക്കുന്നതിനോടാണ് ആര്‍എസ്എസ് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നതെങ്കിലും ആര്‍.എസ്.എസ്. ഈ വിവരവുമായി സമീപിച്ചപ്പോള്‍ അമിത്ഷാ തള്ളുകയായിരുന്നു. അതേസമയം കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഉള്‍?പ്പെടെയുള്ളവര്‍ക്ക് താല്‍പര്യം സുരേന്ദ്രനോടാണ്. ശ്രീധരന്‍പിള്ളയും സുരേന്ദ്രനും എന്‍.എസ്.എസ്. ആസ്ഥാനത്ത് നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നായര്‍ സമുദായത്തിന് സ്വാധീനമുള്ള തിരുവനന്തപുരത്ത് സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും എന്ന സൂചനയായി ഇതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അതേസമയം മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍നിന്ന് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഹര്‍ജി പിന്‍വലിക്കുന്നതിനായി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പു കൂടി പ്രഖ്യാപിക്കാനുള്ള സാധ്യതയേറി. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നിലനില്‍ക്കേയാണ് തിരുവനന്തപുരം വീണ്ടും ചര്‍ച്ചയാകുന്നത്.

കേസ് വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു പിന്‍വലിച്ചതെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. സാക്ഷികളെ സിപിഎമ്മും മുസ്!ലിം ലീഗും ചേര്‍ന്ന് ഇല്ലാതാക്കി. 67 സാക്ഷികളുണ്ടെങ്കില്‍ മാത്രമേ കേസ് ജയിക്കാനാകൂ. ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണു ജനങ്ങളുടെ ആഗ്രഹം. അതിനായാണ് കേസ് പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.ബി. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് അബ്ദുല്‍ റസാഖ് മരിച്ചു. ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. ഇതിലാണ് തീരുമാനമായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (5 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (19 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends