Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വിവിധ അര്‍ബുദങ്ങള്‍ക്കുള്ള 42 രാസമൂലകങ്ങളടങ്ങിയ മരുന്നുകളുടെ വ്യാപാരത്തിന് ലാഭവിഹിതം പരമാവധി മുപ്പതു ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍

01 MARCH 2019 09:30 AM IST
മലയാളി വാര്‍ത്ത

വിവിധ അര്‍ബുദങ്ങള്‍ക്കുള്ള 42 രാസമൂലകങ്ങളടങ്ങിയ മരുന്നുകളുടെ വ്യാപാരത്തിന് ലാഭവിഹിതം പരമാവധി മുപ്പതു ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. ഇതുവഴി ഈ മരുന്നുകള്‍ക്ക് 25 മുതല്‍ 85 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് അധികൃതരുടെ അവകാശവാദം. അതേസമയം, രോഗികള്‍ക്ക് ഇതുവഴി വലിയ പ്രയോജനമുണ്ടാകില്ലെന്ന് ഈ രംഗത്തെ സംഘടനകള്‍ പറയുന്നു. പ്രചാരത്തിലുള്ള അര്‍ബുദ മരുന്നുകളില്‍ 59 എണ്ണത്തിന്റെ വിലകളില്‍ നിയന്ത്രണമുണ്ട്. ബാക്കിയുള്ള 42 രാസമൂലകങ്ങള്‍ ചേര്‍ന്ന 72 മരുന്നുകള്‍ 350 ബ്രാന്‍ഡുകളിലായാണ് വിപണിയിലുള്ളത്. ഇവയില്‍ 45 ബ്രാന്‍ഡുകള്‍ക്ക് 25 ശതമാനവരെയും 43 എണ്ണത്തിന് പകുതിവരെയും വില പുതിയ സാഹചര്യത്തില്‍ കുറയുമെന്നാണ് പറയുന്നത്.
12 ഇനങ്ങള്‍ക്ക് 70 ശതമാനംവരെയും അഞ്ചെണ്ണത്തിന് 85 ശതമാനംവരെയും കുറഞ്ഞേക്കും. മാര്‍ച്ച് എട്ടുമുതലാണ് നിയന്ത്രണം നിലവില്‍ വരിക. പുതിയ വില്‍പ്പനവില കണക്കുകൂട്ടുന്ന രീതിയും ഉത്തരവിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിതരണക്കാര്‍ക്ക് കൊടുക്കുന്ന വിലയില്‍ നിന്നുള്ള ലാഭവിഹിതമാണ് നിയന്ത്രിച്ചിരിക്കുന്നത്. ആശുപത്രികള്‍ക്ക് നേരിട്ട് വില്‍ക്കുന്ന മരുന്നുകള്‍ക്കും ഈ രീതി ബാധകമാണ്. മരുന്നുവില നിശ്ചയത്തിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്ന് പറയുമ്പോഴും വിപണിയിലെ മിക്കവിലകളും യുക്തമല്ലെന്നതാണ് വാസ്തവം.

2004ല്‍ വിഷയം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി 2015 ഡിസംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചില മരുന്നുകള്‍ക്ക് 1800 ശതമാനംവരെ ഇടത്തട്ട് കമ്മിഷന്‍ അനുവദിച്ചിരുന്നതായി കണ്ടെത്തി. വ്യാപാരമത്സരക്കമ്മിഷനും നീതി ആയോഗും എടുത്ത നടപടികളുടെ ഫലമായാണ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ദേശീയ ഔഷധവിലനിയന്ത്രണ സമിതി വ്യക്തമാക്കി. രാജ്യത്ത് 15 ലക്ഷം അര്‍ബുദരോഗികളുണ്ടെന്നും കഴിഞ്ഞവര്‍ഷം എട്ടുലക്ഷം പേര്‍ രോഗത്തിന് കീഴടങ്ങിയെന്നുമാണ് കണക്ക്. ആശുപത്രിവാസത്തിന്റെ രണ്ടരശതമാനത്തിലധികം ചെലവ് മരുന്നുകള്‍ക്കും മറ്റുമാണ്. ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ നിയന്ത്രണം ഈ വിഭാഗത്തിലാക്കാന്‍ തീരുമാനിച്ചതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
നിയന്ത്രണംവരുന്ന മരുന്നുകളില്‍ ചിലത്
:അസാസിറ്റിഡിന്‍, ബെന്‍ഡാമസ്റ്റീന്‍, ബോര്‍ട്ടസോമിബ്, െ്രെകസോട്ടിനിബ്, ഡസാറ്റിനിബ്, ക്രാഡിബിന്‍, ഒളാപരിബ്, മീറ്റോമൈസിന്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (50 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends