മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയിലും കേരളം ഒന്നാമത്... രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാന്‍ കേരളം. 2015 മാര്‍ച്ചിനു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ അനുബന്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെ വണ്‍ ജിബിപിഎസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉപയോഗിച്ചു ബന്ധിപ്പിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ ജോലികള്‍ പുരോഗമിക്കുന്നതും കേരളത്തിലാണ്. സംസ്ഥാനത്തെ 857 പഞ്ചായത്തുകളിലും 132 ബ്ലോക്ക് പഞ്ചായത്തുകളിലും ജോലികള്‍ പുരോഗമിക്കുന്നു.
മാര്‍ച്ചോടെ ജോലികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ ആദ്യത്തോടെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha